Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോളജ് ടൂറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എസ്.എഫ്.ഐയെ ചൊടിപ്പിച്ചു; സംഘടനയുടെ ഫാസിസം എതിർത്ത വിദ്യാർത്ഥികളെ മദ്യപസംഘം എന്ന് ആരോപിച്ച് മർദിച്ചു; കോട്ടയം സി.എം.എസ് കോളജിൽ വിദ്യാർത്ഥികൾക്ക് നേരെ എസ്.എഫ്.ഐ ആക്രമണം; പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ വിദ്യാർത്ഥികൾ സംഘടിതമായി നേരിട്ടു; സംഘർഷം രൂക്ഷമായതോടെ ലാത്തി വീശി പൊലീസ്; യൂണിയൻ ഭാരവാഹികളെ പോലും ക്യാമ്പസിൽ കാലുകുത്തിക്കില്ലെന്ന് വിദ്യാർത്ഥികൾ; സി.എം.എസ് കോളജിൽ പ്രശ്നങ്ങളുണ്ടാക്കിയത് ഏരിയാ കമ്മിറ്റി അംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സി.എം.എസ് കോളജിൽ സംഘർഷം. കോളജിലെ വിദ്യാർത്ഥികളെ പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കോളജ് ടൂറുമായി ബന്ധപ്പെട്ട് മുൻപ് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് സ്സ്‌പെൻഷൻ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘർഷത്തിൽ ലാശിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ മദ്യപിച്ചെത്തിയ വിദ്യാർത്ഥികളെ ചോദ്യം ചെയ്തു എന്ന ന്യായമാണ് എസ്.എഫ്.ഐ വ്യക്തമാക്കുന്നത്.

പുറത്തഡ് നിന്ന് എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ േേകാളജിൽ കയറി വിദ്യാർത്ഥികളെ മർദിച്ചതോടെ പ്രതിഷേധവുമായി കോളജിലെ വിദ്യാർത്ഥികളും രംഗത്തെത്തി. വിദ്യാർത്ഥികളെ മർദിച്ച എസ്.എഫ്.ഐ യൂണിയൻ ഭാരവാഹികൾ അടക്കം പതിനഞ്ചിലധികം പ്രവർത്തകരെ ക്യാമ്പസിനുള്ളിൽ കടത്താൻ അുവദിക്കില്ലെന്ന വാദവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ സംഘർഷം രൂക്ഷമാകുകയായിരുന്നു. ഉച്ചയോടെയാണ് സംഘർഷം രൂക്ഷമായത്. ഉടൻ തന്നെ കോട്ടയം ഡി.വൈ.എസ്‌പി അടങ്ങുന്ന വൻ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുലവിഭാഗത്തിനു നേർക്കും ലാത്തി വീശി. പക്ഷേ വിദ്യാര്ത്ഥികൾ പിന്തിരിയാൻ തയ്യാറായില്ല.

കോളജിലെ വിദ്യാർത്ഥികൾ മദ്യപിച്ച് എത്തിയത് എസ്.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തു. ഇതാണ് സംഘർഷത്തിന് വഴിവച്ചതെന്ന് സംഭവത്തിൽ എസ്.എഫ്.ഐ വിശദീകരണം. എന്നാൽ യൂണിയന് എതിരെയുള്ള പരസ്യപ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത് എന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നത്. യൂണിയൻ നേതാക്കൾ അടക്കം മർദിച്ച പതിനഞ്ചിലധികം വിദ്യാർത്ഥികളെ ക്യാമ്പസിൽ കാലുകുത്തിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

.അതേ സമയം വിദ്യാർത്ഥികളെ മർദിച്ചത് പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരാണ് വിദ്യാർത്ഥികളെ അക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഏരിയാ കമ്മിറ്റി അംഗങ്ങൾ അടക്കം പുറത്ത് നിന്നെത്തിയ ഗുണ്ടകളാണ് സംഘർഷം അഴിച്ചുവിട്ടതെന്ന് സി.എം.എസ് കോളജ് പ്രിന്ഡസിപ്പൾ ആരോപിക്കുന്നു.

കോളജ് ടൂറുമായി ബന്ധപ്പെട്ട് തുടങ്ങിയ മർദനവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് സംങര്ഡഷത്തിൽ കലാശിച്ചതെന്ന് പ്രിൻസിപ്പൽ ആരോപിക്കുന്നത്.


സംഘർഷത്തെത്തുടർന്ന് എസ്എഫ്‌ഐയുടെ കോളേജിലെ യൂണിറ്റ് സെക്രട്ടറിയെയടക്കം പൊലീസ് വാഹനത്തിൽ കയറ്റിയിരിക്കുകയാണ്. ഇതിനെതിരെ എസ്എഫ്‌ഐ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. പെൺകുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. കോളേജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും ഇവർ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്എഫ്‌ഐ പ്രവർത്തകരല്ലെന്നും കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകയായ വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം വിദ്യാർത്ഥിയെ മർദ്ദിച്ച എസ്എഫ്‌ഐ പ്രവർത്തകരെ കോളേജിനുള്ളിലേക്ക് പ്രവേശിപ്പിക്കരുടെന്നാണ് സംയുക്തവിദ്യാർത്ഥി സംഘത്തിന്റെ ആവശ്യം. ഇവരിൽ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകളും എസ്എഫ്‌ഐയിലെ തന്നെ( എസ്എഫ്‌ഐ യൂണിയനെ എതിർക്കുന്ന) ചില വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ഇവർ ഗേറ്റിനുമുകളിൽ തടിച്ചുകൂടി എസ്എഫ്‌ഐ പ്രവർത്തകരെ ഉള്ളിൽ പ്രവേശിപ്പിക്കുന്നത് തടയുകയാണ്. രാവിലെ മുതലുള്ള ഈ പ്രശ്‌നങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP