Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡിപ്പിക്കപ്പെട്ട നടിയെ രാമൻപിള്ള ക്രോസ് വിസ്താരം ചെയ്യുക ദൃശ്യങ്ങളിലെ ഫോറൻസിക് ഫലം കിട്ടിയ ശേഷം മാത്രം; അംഗീകരിക്കുന്നത് ഒന്നാം സാക്ഷിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ ദൃശ്യ തെളിവിൽ വ്യക്തത വേണമെന്ന ആവശ്യം; മൂന്നാഴ്ചയ്ക്കകം റിപ്പോർട്ടുറപ്പാക്കി കോടതിയുടെ നിർണ്ണായക നീക്കം; വിചാരണ തടസ്സപ്പെടുത്താനുള്ള നടന്റെ എല്ലാ അടവും പൊളിച്ച് സുപ്രീംകോടതി; പ്രതിക്കൂട്ടിൽ ദിലീപ് നിൽക്കുമ്പോൾ പ്രതിസന്ധിയിലാകുക കേശു ഈ വീടിന്റെ നാഥൻ അടക്കമുള്ള ചിത്രങ്ങൾ

പീഡിപ്പിക്കപ്പെട്ട നടിയെ രാമൻപിള്ള ക്രോസ് വിസ്താരം ചെയ്യുക ദൃശ്യങ്ങളിലെ ഫോറൻസിക് ഫലം കിട്ടിയ ശേഷം മാത്രം; അംഗീകരിക്കുന്നത് ഒന്നാം സാക്ഷിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ ദൃശ്യ തെളിവിൽ വ്യക്തത വേണമെന്ന ആവശ്യം; മൂന്നാഴ്ചയ്ക്കകം റിപ്പോർട്ടുറപ്പാക്കി കോടതിയുടെ നിർണ്ണായക നീക്കം; വിചാരണ തടസ്സപ്പെടുത്താനുള്ള നടന്റെ എല്ലാ അടവും പൊളിച്ച് സുപ്രീംകോടതി; പ്രതിക്കൂട്ടിൽ ദിലീപ് നിൽക്കുമ്പോൾ പ്രതിസന്ധിയിലാകുക കേശു ഈ വീടിന്റെ നാഥൻ അടക്കമുള്ള ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ വിചാരണ ചെയ്യുന്നതു സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിക്കുന്നത് പ്രതിയുടെ വാദങ്ങളും അംഗീകരിച്ച്. ദിലീപിന്റെ ഹർജിയിലാണു കോടതി ഉത്തരവ്. പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിൽ പരിശോധിച്ചു റിപ്പോർട്ട് വരുന്നതുവരെ ക്രോസ് വിസ്താരം പാടില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി. ഫോറൻസിക് പരിശോധനാ ഫലം ക്രോസ് വിസ്താരത്തിന് അനിവാര്യമെന്നായിരുന്നു ദിലീപിന്റെ നിലപാട്. ഇത് അംഗീകരിച്ചു കൊണ്ട് തന്നെ എത്രയും വേഗം കേസിൽ വിധി വരാൻ അവസരമൊരുക്കുകയാണ് സുപ്രീംകോടതി. ഇതോടെ ദിലീപ് കേസിൽ സുപ്രീംകോടതിയുടെ നിലപാട് കടുകട്ടിയാണെന്ന് വ്യക്തമാകുകയാണ്. വിചാരണ തടസ്സപ്പെടുത്താനുള്ള നിയമ നീക്കങ്ങൾ ഇനി നടത്താൻ ദിലീപിനും കഴിയാത്ത വിധമാണ് കോടതി വിധി.

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ യുവനടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറൻസിക് ലാബിലേക്കു കഴിഞ്ഞദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടർന്നായിരുന്നു നടപടി. കേസിലെ ഒൻപതാം പ്രതിയാണു ദിലീപ്. കോടതി പരിശോധിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ തനിപ്പകർപ്പാണു പരിശോധനയ്ക്ക് അയച്ചത്. ഇതേ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടു ദിലീപ് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ വിചാരണക്കോടതി ജഡ്ജിയുടെ സാന്നിധ്യത്തിൽ അടച്ചിട്ട കോടതി മുറിയിൽ ദൃശ്യങ്ങൾ പരിശോധിക്കാൻ പ്രതിഭാഗത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. ഇത്തരം പരിശോധനകളുടെ ചെലവു പ്രതിഭാഗം വഹിക്കണം.

പ്രതിഭാഗത്തിനൊപ്പം ദൃശ്യങ്ങൾ പരിശോധിച്ച സാങ്കേതിക വിദഗ്ധൻ തയാറാക്കിയ ചോദ്യാവലികൾക്കൊപ്പമാണു ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയച്ചത്. കേന്ദ്ര ഫൊറൻസിക് ലാബിന്റെ പരിശോധനാ റിപ്പോർട്ട് വിചാരണയുടെ ഈ ഘട്ടത്തിൽ തെളിവായി സ്വീകരിക്കില്ലെങ്കിലും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി ഉപയോഗിക്കാൻ കഴിയും. ഇതിന് അവസരമൊരുങ്ങും വരെ വിചാരണ പാടില്ലെന്നാണ് ദിലീപ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിന്റെ വിചാരണ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് നടക്കുന്നത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽനിന്നും കേസ് വിചാരണയ്ക്കായി സെഷൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രം അനുസരിച്ച് ദിലീപിന് രക്ഷപെടാൻ പഴുതില്ലെന്നാണ് മുതിർന്ന അഭിഭാഷകർ അടക്കം വ്യക്തമാക്കിയത്.

മെമ്മറി കാർഡിന്റെ ഫെറൻസിക് പരിാേശധന ഫലം വന്നതിനുശേഷമായിരിക്കും ദിലീപിനെ ക്രോസ് വിസ്താരം നടത്തുക. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് തയ്യാറാക്കാൻ ഫൊറൻസിക് വിഭാഗത്തിനും കോടതി നിർദ്ദേശം നൽകി. ഫൊറൻസിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നീട്ടിവയ്ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇത് നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു വിചാരണ കോടതി അപേക്ഷ തള്ളിയത്. ഇതോടെ ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ വിചാരണ തുടങ്ങരുത്, വിചാരണക്കോടതി തന്നെ പ്രതിചേർത്ത നടപടി റദ്ദാക്കുക, പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. അതിനാൽ, ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതു വിചാരണ വൈകാൻ ഇടയാക്കുമെന്നായിരുന്നു സുപ്രീംകോടതിയിൽ സർക്കാർ വാദം. കേസ് പരമാവധി നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സർക്കാരിന്റെ വിശദീകരണത്തിൽ പറയുന്നു.

വിചാരണാനടപടി ആരംഭിച്ചതിനാൽ തന്റെ അപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഒന്നാംസാക്ഷിയായ നടിയെ ക്രോസ് വിസ്താരം ചെയ്യാൻ ഫോറൻസിക് പരിശോധനാഫലം ആവശ്യമാണ്. അതിനു മുമ്പ് വിചാരണ നടത്തുന്നതു നിയമപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിനു തുല്യമാണെന്നും പ്രതിഭാഗം വാദിച്ചു. ഇത് അംഗീകരിച്ചു കൊണ്ട് തന്നെയാണ് വിചാരണ തടസ്സപെടുത്താതെ കോടതി ഇടപെടൽ. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാൻ രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാൽ മൂന്നാഴ്ചയ്ക്കുള്ളിൽ ഇത് കിട്ടുന്നുവെന്ന് സുപ്രീംകോടതി തന്നെ ഉറപ്പിക്കും. അതിനാൽ പീഡിപ്പിക്കപ്പെട്ട നടിയോടെ ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ തന്നെയാകും ദിലീപിന്റെ അഭിഭാഷകനായ രാമൻപിള്ള ചോദ്യങ്ങൾ ചോദിക്കുക.

ആക്രമണദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നിട്ടുണ്ടോയെന്നു കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറി ഉൾപ്പെടെയുള്ള സ്വതന്ത്ര ഏജൻസികളെക്കൊണ്ടു പരിശോധിപ്പിക്കാൻ സുപ്രീം കോടതി ദിലീപിന് അനുമതി നൽകിയിരുന്നു. ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യുഷൻ സാക്ഷികളെ വിസ്തരിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് ഇപ്പോൾ നാദിർഷായുടെ കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. എന്നും വിചാരണ നടക്കുമ്പോൾ സിനിമാ അഭിനയത്തിന് ദിലീപിന് പോകാൻ കഴിയാത്ത അവസ്ഥയും വരും. ഇതും നടന് പ്രതിസന്ധിയായി മാറും.

ഏതായാലും കേശു ഈ വീടിന്റെ നാഥൻ പൂർത്തിയായി കഴിഞ്ഞാൽ വിചാരണയ്ക്ക് ശേഷം മാത്രമേ അഭിനയത്തെ കുറിച്ച് നടൻ ചിന്തിക്കൂവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP