Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അലനും താഹയ്ക്കുമെതിരെ കേസെടുത്തത് മുസ്ലിം ആയതുകൊണ്ടല്ല; ഇരുവരും എസ്എഫ്‌ഐയെയും സിപിഎമ്മിനെയും മറയാക്കി മാവോയിസം പ്രചരിപ്പിച്ചവർ; ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെയല്ല; ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലർ ഫ്രണ്ടും മാവോയിസ്റ്റ് കവർ സംഘടനകൾ; കോഴിക്കോട് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് പി ജയരാജൻ

അലനും താഹയ്ക്കുമെതിരെ കേസെടുത്തത് മുസ്ലിം ആയതുകൊണ്ടല്ല; ഇരുവരും എസ്എഫ്‌ഐയെയും സിപിഎമ്മിനെയും മറയാക്കി മാവോയിസം പ്രചരിപ്പിച്ചവർ; ഇരുവർക്കുമെതിരെ ചുമത്തപ്പെട്ട യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തത് വെറുതെയല്ല; ജമാഅത്തെ ഇസ്‌ളാമിയും പോപ്പുലർ ഫ്രണ്ടും മാവോയിസ്റ്റ് കവർ സംഘടനകൾ; കോഴിക്കോട് യുഎപിഎ കേസിൽ മുഖ്യമന്ത്രിയെ പിന്തുണച്ച് പി ജയരാജൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് യുഎപിഎ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചു സിപിഎം നേതാവ് പി ജയരാജൻ. മാവോയിസ്റ്റ് ബന്ധത്തെ തുടർന്ന് പന്തീരങ്കാവിൽ പൊലീസ് അറസ്റ്റു ചെയ്ത അലനും താഹയും മാവോയിസ്റ്റുകളാണെന്നും അദ്ദേഹം ആവർത്തിച്ചു. അലൻ സുഹൈബും താഹ ഫസലും എസ്.എഫ്.ഐയെയും സിപിഎമ്മിനെയും മറയാക്കി മാവോയിസം പ്രചരിപ്പിക്കുകയാണ് ചെയ്തതെന്നും ജയരാജൻ ആരോപിച്ചു. ഇക്കാര്യം അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതാണെന്നും ജയരാജൻ വ്യക്തമാക്കി. ഇരുവർക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി കേസെടുത്തത് വെറുതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർ സിപിഎം അംഗങ്ങളാണ്. ഞങ്ങളുടെ പരിശോധനയിൽ കണ്ടെത്തിയത് അവർ സിപിഎമ്മിന്റെയും എസ്എഫഐയുടെ മറ ഉപയോഗിച്ചുകൊണ്ട് മാവോയിസ്റ്റുകളുമായി നേരത്തെ ബന്ധം പുലർത്തിയിരുന്നു എന്നാണ്. അവർ പാർട്ടിയുടെ അച്ചടക്കത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന അംഗങ്ങളാണെന്ന ധാരണ വേണ്ട. എസ്എഫ്ഐക്കകത്തും അവർ ഫ്രാക്ഷൻ വർക്ക് നടത്തിയിട്ടുണ്ട്. അത് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്'- പി ജയരാജൻ പറഞ്ഞു. മുസ്ലിം മതത്തിൽ പെട്ട ചെറുപ്പക്കാരായതുകൊണ്ടാണ് താഹയ്ക്കും അലനുമെതിരെ കേസ് എടുത്തതെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജമാത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും ഇന്ത്യൻ മാവോയിസത്തിന്റെ കവർ സംഘടനകളാണെന്നും മാവോയിസ്റ്റുകളുടെ രഹസ്യ യോഗങ്ങളിൽ ഈ രണ്ട് സംഘടനകളിൽ നിന്നുമുള്ള പ്രവർത്തർ പങ്കെടുക്കാറുണ്ടെന്നും ജയരാജൻ ആരോപിച്ചു. സി.പിഎം അംഗങ്ങളാണ് അലനും താഹയുമെന്നും എന്നാൽ പാർട്ടി അച്ചടക്കത്തിന് അനുസരിച്ച് പ്രവർത്തിച്ചവരാണ് അവരെന്ന ധാരണ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്, കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ 'മാവോയിസവും ഇസ്‌ളാമിസവും' എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.

സിപിഎമ്മിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വോട്ട് പിടിക്കാനും വേണ്ടിനടന്നവരാണ് തങ്ങളെന്ന് താഹ ഫസലും അലൻ ഷുഹൈബും ഇന്നലെ പറഞ്ഞിരുന്നു. തങ്ങൾ മാവോയിസ്റ്റുകളാണെന്ന ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തെളിവ് കൊണ്ടുവരണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. തങ്ങൾ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എന്ന് ബോംബ് വെച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി തെളിയിക്കണമെന്നും ഇവർ ഇന്നലെ പറഞ്ഞു.

ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ തെളിവ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും രംഗത്തെത്തി. സിപിഎം പ്രവർത്തകരായ അലനും താഹയുമാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്താൻ പാകത്തിൽ എന്ത് തെളിവാണ് ഈ ചെറുപ്പക്കാർക്ക് എതിരെ ഉള്ളത്. തെളിവ് ഉണ്ടെന്ന് പറയുന്നതല്ലാതെ അത് പുറത്ത് വിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല. അത് പൊതു സമൂഹത്തോട് മുഖ്യമന്ത്രി വിശദീകരിക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മാവോയിസ്റ്റ് ബന്ധം ആരോപിച്ചു കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണു 2019 നവംബർ 1 നു രാത്രി ഇവരെ നിയമവിരുദ്ധ പ്രവർത്തന നിരോധന(യുഎപിഎ) നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യും. ഇന്നലെ എൻഐഎ പ്രത്യേക കോടതിയിൽ നേരിട്ടു ഹാജരാക്കി പുറത്തേക്കു കൊണ്ടുവരും വഴിയാണു തെളിവുകൾ എന്താണെന്നു പറയാൻ ഇരുവരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കു വേണ്ടി വോട്ടുപിടിച്ചതായും ഇവർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP