Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശാസ്തമംഗലത്ത് രണ്ടു പേരുടെ ജീവെടുത്ത അപകടം ഉണ്ടായത് എങ്ങനെ? അപകടത്തിന് കാരണമാക്കിയതെന്ന് കരുതുന്ന കാർ കണ്ടെത്തി പരിശോധന നടത്തിയെങ്കിലു വാഹനത്തിന് ഒരു പോറൽ പോലുമില്ല; തന്റെ കാർ അപകടത്തിൽ പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റായ കാറുടമ; ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങി അധികൃതരും; അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും മറ്റുവാഹനങ്ങളുടെ പെയിന്റോ മറ്റോ ലഭിച്ചില്ല; രക്തസാമ്പിളുകളുടെ പരിശോധനാഫലം ലഭ്യമാക്കാനും ആവശ്യപ്പെട്ട് അന്വേഷണ സംഘം

ശാസ്തമംഗലത്ത് രണ്ടു പേരുടെ ജീവെടുത്ത അപകടം ഉണ്ടായത് എങ്ങനെ? അപകടത്തിന് കാരണമാക്കിയതെന്ന് കരുതുന്ന കാർ കണ്ടെത്തി പരിശോധന നടത്തിയെങ്കിലു വാഹനത്തിന് ഒരു പോറൽ പോലുമില്ല; തന്റെ കാർ അപകടത്തിൽ പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റായ കാറുടമ; ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങി അധികൃതരും; അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും മറ്റുവാഹനങ്ങളുടെ പെയിന്റോ മറ്റോ ലഭിച്ചില്ല; രക്തസാമ്പിളുകളുടെ പരിശോധനാഫലം ലഭ്യമാക്കാനും ആവശ്യപ്പെട്ട് അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശാസ്തമംഗത്ത് രണ്ട് പേരുടെ ജീവൻ നഷ്ടമായ അപകടം ഉണ്ടായതിനെ കുറിച്ചുള്ള ദുരൂഹത തുടരുന്നു. അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്ന വാഹനം പൊലീസ് കണ്ടെത്തിയെങ്കിലും ദുരൂഹത നിലനിൽക്കുകയാണ്. വാഹനം മറ്റൊരു വണ്ടിയിലും തട്ടിയില്ലെന്ന് ഉറച്ചു നിൽക്കുകയാണ് വാഹനത്തിന്റെ ഉടമ. തട്ടിയതായുള്ള യാതൊരു ലക്ഷണവും വണ്ടിയിൽ എവിടെയും ഇല്ല. അതുകൊണ്ട് തന്നെ ശാസ്ത്രീയ പരിശോധനകളിലേക്ക് കടക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. ശാസ്ത്രീയ പരിശോധനകൂടി നടത്തിയതിനുശേഷം തുടർ നടപടികളിലേക്കു കടക്കാനാണ് പൊലീസ് തീരുമാനം. ഫോറൻസിക് സംഘ പരിശോധന നടത്തും.

രാജ്ഭവൻ ക്ലറിക്കൽ അസിസ്റ്റന്റ് സനാതനന്റേതാണ് ചാരനിറത്തിലുള്ള സെൻ എസ്റ്റിലോ കാറെന്ന് പൊലീസ് അറിയിച്ചു. ആർ.ടി. ഓഫിസിൽനിന്നു ലഭിച്ച കാറുകളുടെ വിവരങ്ങളും സി.സി.ടി.വി. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലുമാണ് വാഹനം കണ്ടെത്തിയത്. ക്വാർട്ടേഴ്‌സിൽ ഒതുക്കിയിട്ടിരുന്ന കാർ കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ വാഹനം തട്ടിയതിന്റെ അടയാളങ്ങളില്ല. കാർ അപകടത്തിൽപ്പെട്ടിട്ടില്ലെന്നും ബൈക്ക് യാത്രക്കാരനെയോ, കാൽനടയാത്രക്കാരനെയോ തട്ടിയിട്ടില്ലെന്നും ഉടമ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ബൈക്ക് മുന്നിൽ തെറിച്ചുവീഴുന്നതു കണ്ടിരുന്നു. കാറാണ് അപകടത്തിനു കാരണമായതെന്നുള്ള റിപ്പോർട്ടുകൾ തൊട്ടടുത്തദിവസം വന്നതോടെ മാറ്റിയിട്ടിരിക്കുകയായിരുന്നെന്നും ഉടമ അറിയിച്ചതായി പൊലീസ് പറഞ്ഞു. വിശദമായ മൊഴി എടുക്കുന്നതിനായി ഉടമയോട് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടതായി മ്യൂസിയം ക്രൈം എസ്‌ഐ. ശ്യാംരാജ് ജെ.നായർ അറിയിച്ചു. വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ ഡിസംബർ 29-ന് രാത്രി ഒൻപതിനു നടന്ന അപകടത്തിൽ നാലാഞ്ചിറ മാർ ഗ്രിഗോറിയസ് കോളേജിലെ നാലാംവർഷ നിയമവിദ്യാർത്ഥി ആദിത്യ ബി.മനോജ് (22), ഊബർ ഈറ്റ്‌സ് ഭക്ഷണവിതരണക്കാരനായ അബ്ദുൽ റഹീം (44) എന്നിവരാണ് മരിച്ചത്. ആദിത്യ ബൈക്കിൽനിന്നു തെറിച്ചുവീണും അബ്ദുൽറഹീം റോഡ് മുറിച്ചുകടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്.

അതേസമയം അപകടത്തിൽപ്പെട്ട സ്പോർട്സ് ബൈക്ക് രണ്ടുതവണ ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പൊലീസ് പരിശോധിപ്പിച്ചിരുന്നു. മറ്റുവാഹനങ്ങളുടെ പെയിന്റോ മറ്റോ ലഭിച്ചില്ല. ബൈക്കിന്റെ മുൻവശത്തിനാണ് കേടുള്ളത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് റോഡിന് എതിർവശത്തേക്കു വീഴുകയും ചെയ്തിരുന്നു. ബൈക്കിന്റെ മുൻവശത്തുനിന്നു രക്തക്കറ ലഭിക്കുകയും ചെയ്തിരുന്നു. ഈ രക്തസാമ്പിളുകളുടെ പരിശോധനാഫലം വേഗത്തിൽ നൽകാൻ ഫൊറൻസിക് വിഭാഗത്തോട് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഈ ഫലത്തിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ അന്വേഷണം നടത്തുക.

ആദിത്യ ബൈക്കിൽനിന്ന് തെറിച്ചുവീണും അബ്ദുൽ റഹീം റോഡ് മുറിച്ചു കടക്കുമ്പോഴുമാണ് അപകടത്തിൽപ്പെട്ടത്. ആദിത്യ സഞ്ചരിച്ച ബൈക്കിനു തൊട്ടടുത്തായി സഞ്ചരിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായതെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ റോഡരികിലെ വ്യാപാര സ്ഥാപനത്തിന്റെ ക്യാമറയിൽനിന്നു ശേഖരിച്ച ദൃശ്യങ്ങളിൽ കാർ ഇരുവരെയും തട്ടിയിടുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല താനും.

റോഡിന് എതിർവശത്തെ ഹോട്ടലിൽനിന്ന് ഭക്ഷണത്തിന്റെ ഓർഡർ എടുത്തശേഷം അബ്ദുൽ റഹീം സുഹൃത്തിനോടൊപ്പം റോഡ് മുറിച്ചു കടക്കാൻ വരുന്നതു ദൃശ്യങ്ങളിൽ അവ്യക്തമായി കാണാം. സുഹൃത്ത് ആദ്യം റോഡ് മുറിച്ചു കടക്കുമ്പോൾ അബ്ദുൽ റഹീം മീഡിയനിൽ നിൽക്കുന്നു. ഒരു കാർ കടന്നുപോയശേഷം അബ്ദുൽ റഹീം റോഡിന്റെ മറുവശത്തേക്കു പോകുന്നു. തൊട്ടുപിന്നാലെ പൊലീസ് സംശയിക്കുന്ന കാറിനെ ഇടതു വശത്തു നിന്നു മറികടന്ന് ആദിത്യയുടെ ബൈക്ക് മുന്നോട്ടു പോകുന്നതും പിന്നീടു ബൈക്കിൽ നിന്നു വലതു ഭാഗത്തേക്കു ശക്തിയായി തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.

ഈ സമയത്താണു അബ്ദുൽ റഹീമും അപകടത്തിൽപെട്ടത്. പക്ഷേ, അപകടം എങ്ങനെ സംഭവിച്ചു എന്നത് ദൃശ്യങ്ങളിലില്ല. ക്യാമറയ്ക്കു മുന്നിലെ ബോർഡും മരങ്ങളുമാണു ദൃശ്യങ്ങൾ ലഭിക്കാൻ തടസമായത്. ബൈക്ക് വീണ് 5 സെക്കൻഡുകൾക്കുശേഷം കാർ പതുക്കെ മുന്നോട്ടുവരുന്നതും റോഡിന് ഇടതുവശത്തു ഒതുക്കിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരാൾ നടന്നു വന്നു പരിസരം നീരീക്ഷിച്ച ശേഷം മടങ്ങിപോകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP