Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു; അന്ത്യം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ഐ.വി ബാബു അന്തരിച്ചു; അന്ത്യം കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഐ.വി ബാബു (54) അന്തരിച്ചു. മഞ്ഞപ്പിത്തം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്നു.

ദേശാഭിമാനിയിലാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. മലയാളം വാരിക അസി. എഡിറ്റർ, മംഗളം ഡെപ്യൂട്ടി ഡയറക്ടർ, എക്‌സിക്യുട്ടീവ് എഡിറ്റർ, ലെഫ്റ്റ് ബുക്‌സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അൺ എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു.

കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്തകം രചിച്ചിരുന്നു. വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്തിരുന്നു. കാലിക്കറ്റ് സർവകലാശാല യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തിൽ അംഗമായും പ്രവർത്തിച്ചു.

തലശ്ശേരിക്കടുത്ത് മൊകേരിയിൽ 1965ലാണ് ജനനം. സിപിഎം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്, നിരഞ്ജന (ഇരുവരും വിദ്യാർത്ഥികളാണ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP