Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈയ്ക്കും വൊഡാഫോണിനും ഒ2-വിനും പിന്നാലെ സ്‌കൈയും 5ജി ബ്രോഡ്ബാൻഡ് തുടങ്ങി; 21 ടൗണുകൾ ഇനി സ്‌കൈയുടെ അതിവേഗ നെറ്റിനുകീഴിൽ; പിന്നോട്ടടിച്ചത് മൂന്ന് മൊബൈൽ മാത്രം; ബ്രിട്ടൻ അതിവേഗ നെറ്റിന് കീഴിലാവുമ്പോൾ

ഈയ്ക്കും വൊഡാഫോണിനും ഒ2-വിനും പിന്നാലെ സ്‌കൈയും 5ജി ബ്രോഡ്ബാൻഡ് തുടങ്ങി; 21 ടൗണുകൾ ഇനി സ്‌കൈയുടെ അതിവേഗ നെറ്റിനുകീഴിൽ; പിന്നോട്ടടിച്ചത് മൂന്ന് മൊബൈൽ മാത്രം; ബ്രിട്ടൻ അതിവേഗ നെറ്റിന് കീഴിലാവുമ്പോൾ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ കൂടുതൽ പ്രദേശങ്ങൾ 5ജി അതിവേഗ ഇന്റർനെറ്റിന്റെ പരിധിയിലേക്ക്. ഈ, വൊഡാഫോൺ, ഒ2 എന്നിവയ്ക്ക് പിന്നാലെ സ്‌കൈ കൂടി 5ജി ബ്രോഡ്ബാൻഡിലേക്ക് കടന്നതോടെയാണിത്. 21 ടൗണുകളിലാണ് തുടക്കത്തിൽ സ്‌കൈ 5ജി നൽകുന്നത്. നിലവിൽ ഒ2വിന്റെ സംവിധാനങ്ങൾ ഉപയോഗിച്ചാണ് സ്‌കൈ ബ്രോഡ്ബാൻഡ് നൽകുന്നത്. അതുകൊണ്ടാണ് കൂടുതൽ പ്രദേശങ്ങൾ 5ജി പരിധിയിൽ വരരാത്തതും. വൊഡാഫോൺ 50 പട്ടണങ്ങളിലും ഈ 37 പട്ടണങ്ങളിലും 5ജി നൽകുന്നുണ്ട്.

യുകെയിലെ പ്രമുഖ ഇന്റർനെറ്റ് ദാതാക്കൾ 5ജി ബ്രോഡ്ബാൻഡിലേക്ക് കടക്കുന്നതോടെ, ബ്രിട്ടൻ അതിവേഗ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കടക്കുകയാണ്. മൂന്ന് മൊബൈൽ കമ്പനികൾ മാത്രമാണ് നിലവിൽ 5ജി നൽകാത്തത്. ഈ കുറവും അതിവേഗം പരിഹരിക്കപ്പെടുമെന്നാണ് സൂചന. ഡെർബി, ലെസ്റ്റർ, സ്റ്റോക്ക് തുടങ്ങിയ ചെറിയ പട്ടണങ്ങളിലും ബ്രിട്ടനിലെ എല്ലാ വലിയ നഗരങ്ങളിലും സ്‌കൈയുടെ 5ജി ബ്രോഡ്ബാൻഡ് നിലവിൽ ലഭ്യമാകുന്നുണ്ട്.

ലണ്ടൻ, എഡിൻബറോ, കാർഡിഫ്, ബെൽഫാസ്റ്റ്, ലീഡ്‌സ്, സ്ലോഗ്, ലെസ്റ്റർ, ലിസ്‌ബൺ, മാഞ്ചസ്റ്റർ, ബർമിങ്ങാം,, ഗ്ലാസ്‌ഗോ, ലിവർപൂൾ, ന്യൂകാസിൽ, ബ്രാഡ്ഫഡ്, ഷെഫീൽഡ്, കവൻട്രി, നോട്ടിങ്ങാം, നോർവിച്ച്, ബ്രിസ്റ്റൾ, ഡെർബി, സ്‌റ്റോക്ക് എന്നിവിടങ്ങളിലാണ് സ്‌കൈയുടെ 5ജി സേവനമുള്ളത്. തങ്ങളുടെ വി.ഐ.പി. ഉപഭോക്താക്കൾക്ക് സൗജന്യമായി 5ജിയിലേക്ക് മാറാനാകുമെന്ന് സ്‌കൈ വ്യക്തമാക്കി. സാധാരണ ഉപഭോക്താക്കൾക്ക് മാസം അഞ്ച് പൗണ്ട് അധികം നൽകിയാൽ ഈ സേവനം ലഭ്യമാകും. സ്‌കൈ വി.ഐ.പി. പാക്കേജിലേക്ക് അപ്‌ഗ്രേഡ് ചെയ്താലും സൗജന്യ സേവനം ലഭിക്കും.

അതിവേഗ ഇന്റർനെറ്റ് അത്യാഹ്ലാദത്തോടെ അവതരിപ്പിക്കുന്നുവെന്നാണ് 5ജി പ്രഖ്യാപനം നടത്തിക്കൊണ്ട് സ്‌കൈ മൊബൈലിന്റെ പോൾ സ്വീനി പറഞ്ഞത്. വേനൽക്കാലമാകുന്നതോടെ 50 ഇടങ്ങളിലേക്ക് ബ്രോഡ്ബാൻഡ് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് അവരുടെ വീടുൾപ്പെട്ട പ്രദേശത്ത് 5ജി ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഓൺലൈൻ സംവിധാനവും സ്‌കൈ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഈ പരിശോധനകളെ അത്ര കാര്യമാക്കേണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇത്തരം സൈറ്റുകളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൊബൈൽ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളിൽപ്പലരും വഞ്ചിതരാകാറുണ്ടെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷൻ (എൽ.ജി.എ.) അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോവർഷവും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇത്തരം വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നത്. വെബ്‌സൈറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കണക്ഷനെടുകക്കുന്നവർ പലരും പിന്നീട് പരാതികളുമായി രംഗത്തുവരാറുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.

1980-ലാണ് ജി സ്‌പെക്ട്രം നിലവിൽ വരുന്നത്. ഫോൺ കോളുകളിലൂടെ അനലോഗ് ഡേറ്റ കൈമാറുന്നതിനായിരുന്നു ഇത്. മൊബൈൽ വ്യാപനത്തിനൊപ്പം സ്‌പെക്ട്രത്തിലും വലിയ മു്‌ന്നേറ്റങ്ങളുണ്ടായി. 1991-ൽ 2ജി നിലവിൽവന്നു. എസ്.എം.എസും എം.എം.എസും വന്നു. മൊബൈൽ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് ഡേറ്റ അതിവേഗം കൈമാറുന്നതിനാണിത്. 3ജിയും 4ജിയും മൊബൈൽ ബ്രൗസിങ് രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കിയെങ്കിൽ, 5ജി, അൽപംപോലും സമയവ്യത്യാസമില്ലാതെ ഡേറ്റ കൈമാറാൻ സഹായിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP