Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എംപിമാർക്കുള്ള ഇരിപ്പിടം വിശാലമാക്കും; പുതിയ പാർലമെന്റ് മന്ദിരം വരുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയും മാറും: ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് മന്ദിരം 2022 ഓഗസ്റ്റ് 15ന് പണി പൂർത്തിയാക്കും

എംപിമാർക്കുള്ള ഇരിപ്പിടം വിശാലമാക്കും; പുതിയ പാർലമെന്റ് മന്ദിരം വരുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയും മാറും: ത്രികോണാകൃതിയിൽ പുതിയ പാർലമെന്റ് മന്ദിരം 2022 ഓഗസ്റ്റ് 15ന് പണി പൂർത്തിയാക്കും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത് ത്രികോണാകൃതിയിൽ. 1200 കോടി മുടക്കി പണിയുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി 2022 ഓഗസ്റ്റ് 15ഓടെ പണി പൂർത്തിയാക്കും. പുതിയ പാർലമെന്റ് മന്ദിരം വരുമ്പോൾ പ്രധാനമന്ത്രിയുടെ വസതിയും മാറ്റും. പ്രധാനമന്ത്രിയുടെ ഓഫിസ് ഉൾപ്പെടുന്ന സൗത്ത് ബ്ലോക്കിനു തൊട്ടടുത്ത് 15 ഏക്കറിലായിരിക്കും പുതിയ വസതി.

നിലവിലെ പാർലമെന്റ് മന്ദിരം അതേപടി നിലനിർത്തിക്കൊണ്ട് നിലവിലുള്ള പാർലമെന്റ് വളപ്പിനുള്ളിൽത്തന്നെ 9.5 ഏക്കറിൽ ത്രികോണാകൃതിയിലായിരിക്കും പുതിയ പാർലമെന്റ് മന്ദിരം. എംപിമാർക്കുള്ള ഇരിപ്പിടം വിശാലമാക്കും. 900-1200 പേർക്ക് ഇരിക്കാവുന്ന വിധമായിരിക്കും സംവിധാനം. മന്ത്രിമാരുടെ ഓഫിസുകൾ പുതിയ കെട്ടിടത്തിലേക്കു മാറ്റും.
സർക്കാർ ഓഫിസുകൾക്കായി രാജ്പഥിൽ 8 നിലകളുള്ള 10 കെട്ടിടങ്ങൾ അടങ്ങിയ സെൻട്രൽ സെക്രട്ടേറിയറ്റ് നിർമ്മിക്കും.

മൗലാനാ ആസാദ് റോഡിലെ ഉപരാഷ്ട്രപതിയുടെ വസതി രാഷ്ട്രപതി ഭവനടുത്തേക്കു മാറ്റും. വിജ്ഞാൻ ഭവൻ പൊളിച്ച് പുതിയ കോൺഫറൻസ് ഹാൾ പണിയും. ഇന്ദിരാഗാന്ധി ദേശീയ ആർട്‌സ് സെന്റർ മാറ്റി സ്ഥാപിക്കും. പുതിയ കെട്ടിടങ്ങളൊന്നും ഇന്ത്യ ഗേറ്റിനേക്കാൾ ഉയരത്തിലാവില്ല. പൈതൃക കെട്ടിടങ്ങളൊന്നും പൊളിക്കുകയുമില്ല. പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണം 2022 ഓഗസ്റ്റ് 15നും മറ്റു പദ്ധതികൾ 2024 ലും തീർക്കാനാണ് ലക്ഷ്യമിടുന്നത്. 12,000 കോടി രൂപയുടേതാണു പദ്ധതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP