Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്ഞിയുടെ പുരസ്‌കാരങ്ങൾക്ക് റിബൺ തുന്നി ജീവിച്ചത് 33 വർഷം; ഒടുവിൽ മകൾ എംബിഇ വാങ്ങുമ്പോൾ കണ്ണുനിറഞ്ഞ് കല; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു ഏഷ്യൻ വിപ്ലവകഥ

രാജ്ഞിയുടെ പുരസ്‌കാരങ്ങൾക്ക് റിബൺ തുന്നി ജീവിച്ചത് 33 വർഷം; ഒടുവിൽ മകൾ എംബിഇ വാങ്ങുമ്പോൾ കണ്ണുനിറഞ്ഞ് കല; ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു ഏഷ്യൻ വിപ്ലവകഥ

സ്വന്തം ലേഖകൻ

ഷ്യൻ വംശജയായ വിവാദ ഗായിക ബ്രിട്ടീഷ് രാജകുടുംബം നൽകുന്ന ഔദ്യോഗിക ബഹുമതി ഏറ്റുവാങ്ങിയപ്പോൾ കണ്ണുനിറഞ്ഞത് ഗായികയുടെ അമ്മയ്ക്കാണ്. 33 വർഷം താൻ അണിയിച്ചൊരുക്കിയ മെഡൽ മകളുടെ കഴുത്തിൽ കണ്ടപ്പോഴായിരുന്നു ആ ആനന്ദാശ്രു. വില്യം രാജകുമാരനാണ് റാപ്പ് ഗായിക മാതംഗി അരുൺപ്രഗാശം എന്ന മിയ(എം.ഐ.എ)ക്ക് എംബിഇ മെഡൽ സമ്മാനിച്ചത്. ഈ മെഡലിന് പിങ്ക് റിബൺ തുന്നി അലങ്കരിക്കുന്ന ജോലിയാണ് മിയയുടെ അമ്മ കല പ്രഗാശം 33 വർഷമായി ചെയ്തുകൊണ്ടിരുന്നത്. ബക്കിങ്ങാം കൊട്ടാരത്തിലായിരുന്നു മെഡൽദാനച്ചടങ്ങ്.

ശ്രീലങ്കയിലെ ആഭ്യന്തര കലാപത്തെത്തുടർന്ന് ബ്രിട്ടനിലേക്ക് കുടിയേറിയതാണ് കല പ്രഗാശവും കുടുംബവും. പിന്നീട് കൊട്ടാരത്തിൽ റിബൺ തുന്നുന്ന ജോലി കലയ്ക്ക് ലഭിച്ചു. ബ്രിട്ടനിൽ വളർന്ന മാതംഗി പിന്നീട് സംഗീതത്തിലേക്ക് തിരിയുകയും മിയ എന്ന പേരിൽ പ്രശസ്തയായി മാറുകയും ചെയ്തു. അമ്മയുമൊത്തുള്ള ചിത്രം സാമൂഹികമാധ്യമത്തിൽ മിയ ഷെയർ ചെയ്തു. അമ്മ തുന്നിയൊരുക്കിയ മെഡലാണിത്. അവർ ഇനിമേലിൽ ഈ ജോലി ചെയ്തില്ല. കാരണം, അവർ, തുന്നിയ മെഡലുകളിലൊന്ന് എനിക്കുതന്നെ ലഭിച്ചു- ചിത്രത്തിനൊപ്പം മിയ കുറിച്ച വാക്കുകളാണിത്.

ഓസ്‌കർ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സ്ലംഡോഗ് മില്ല്യണറിലെ സൗണ്ട് ട്രാക്കുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ സംഗീത സംരംഭങ്ങൾ മിയയുടേതായുണ്ട്. വെസ്റ്റ് ലണ്ടനിലെ ഹൂൺസ്‌ലോയിലാണ് മിയ ജനിച്ചത്. കുറഞ്ഞ കൂലിക്ക് ജോലിചെയ്ത് ഞങ്ങൾക്ക് മികച്ച ജീവിതം നൽകിയ അമ്മയോടുള്ള ആദരസൂചകമായാണ് താൻ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതെന്നും മിയ പറഞ്ഞു. സാധാരണക്കാരായ കുടിയേറ്റക്കാരുടെ ഒന്നാംതലമുറയിൽപ്പെട്ട തന്നെപ്പോലുള്ളവരുടെ സംഭാവനകൾ അംഗീകരിക്കപ്പെടുന്നതിലും വലിയ സന്തോഷമുണ്ടെന്ന് മിയ പറഞ്ഞു.

ലണ്ടനിലാണ് മിയ ജനിച്ചതെങ്കിലും, അവർ കുട്ടിയായിരിക്കെ കുടുംബം തിരികെ ശ്രീലങ്കയിലേക്ക് എത്തുകയായിരുന്നു. എന്നാൽ, അവിടെ ആഭ്യന്തര കലാപം ശക്തിപ്രാപിച്ചപ്പോൾ തിരികെ അരുൾപ്രഗാശവും കുടുംബവും ബ്രിട്ടനിലേക്കെത്തി. സൗത്ത് ലണ്ടനിൽ അഭയാർഥികളായാണ് തുടക്കത്തിൽ അവർ ജീവിച്ചത്. രാഷ്ട്രീയ നിലപാടുകൾ തുറന്നടിക്കുന്നതിലൂടെയാണ് മിയ വിവാദനായികയായത്. കഴിഞ്ഞദിവസം വിക്കി ലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് പിന്തുണയുമായി ല്ടൻ കോടതിക്ക് മുന്നിൽ നടന്ന പ്രകടനത്തിലും മിയ പങ്കെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP