Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രത്യേക പുരസ്‌കാരം നൽകി തന്നെ അപമാനിച്ചു; ജി.വി. രാജ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബാഡ്മിന്റൺ താരം അപർണ ബാലൻ

പ്രത്യേക പുരസ്‌കാരം നൽകി തന്നെ അപമാനിച്ചു; ജി.വി. രാജ പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബാഡ്മിന്റൺ താരം അപർണ ബാലൻ

സ്വന്തം ലേഖകൻ

കോഴിക്കോട്: ജി.വി രാജ പുരസ്‌ക്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബാഡ്മിന്റൺ താരം അപർണാ ബാലൻ. തനിക്ക് ലഭിച്ച പുരസ്‌ക്കാരം നിരസിച്ചു കൊണ്ടാണ് അപർണ പ്രതിിഷേധവുമായി രംഗത്തെത്തിയത്. തന്നെ ഒഴിവാക്കാൻ സ്പോർട്സ് കൗൺസിൽ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയതായി സംശയമുണ്ടെന്നും പുരസ്‌കാര തീരുമാനം പുനഃപരിശോധിക്കണമെന്നും ഇന്ത്യൻ ബാഡ്മിന്റൺ താരമായ അപർണ പറയുന്നു.


'അന്താരാഷ്ട്ര മത്സരങ്ങളിലും ദേശീയ മത്സരങ്ങളിലും നേടിയ മെഡലുകളുടെ അടിസ്ഥാനത്തിൽ പോയിന്റ് കണക്കുകൂട്ടിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കിൽ എനിക്കാണ് കൂടുതൽ പോയിന്റുള്ളത്. പക്ഷേ എന്നിട്ടും പ്രത്യേക പുരസ്‌കാരം മാത്രമാണ് സർക്കാർ നൽകിയത്. അത് എന്നെ അപമാനിക്കുന്നതിന് തുല്ല്യമാണെന്നും പറഞ്ഞ അപർണ അവാർഡ് നിരസിച്ചതായി അറിയിക്കുക ആയിരുന്നു. സ്പോർട്സ് കൗൺസിൽ തീരുമാനത്തിനെതിരെ മുഖ്യമന്ത്രിക്കും കായിക മന്ത്രിക്കും പരാതി നൽകുമെന്നും അപർണ വ്യക്തമാക്കി.

കോമൺവെൽത്ത് ഗെയിംസിൽ എന്നെക്കൂടാതെ വി ദിജു, സനേവ് തോമസ്, രൂപേഷ് കുമാർ എന്നിവരാണ് മെഡൽ നേടിയിട്ടുള്ളത്. ഇവർക്കെല്ലാം ജി.വി രാജ പുരസ്‌കാരം നേരത്തെ ലഭിച്ചതാണ്. പക്ഷേ എന്നെ മാത്രം തഴയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. 20 വർഷമായി കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിക്കുന്നവളാണ് ഞാൻ. ഇതുവരെ ഒരു അവാർഡ് പോലും എനിക്ക് ലഭിച്ചിട്ടില്ല', അപർണ ബാലൻ ചൂണ്ടിക്കാട്ടുന്നു. അത്ലറ്റ് മുഹമ്മദ് അനസിനും ബാഡ്മിന്റൺ താരം പി.സി തുളസിക്കുമാണ് ഇത്തവണത്തെ ജി.വി രാജ പുരസ്‌കാരം ലഭിച്ചത്.

സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ 2018-ലെ സംസ്ഥാന കായിക അവാർഡാണിത്. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 400 മീറ്ററിൽ വെള്ളി മെഡൽ നേടിയ അനസ് കോമൺവെൽത്ത് ഗെയിംസിന്റെ ഫൈനലിലെത്തുകയും ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേത്രിയാണ് പി.സി തുളസി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP