Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിൻ ഇല്ലാത്ത ജില്ലയിൽ നിന്നും ട്രെയിൻ ഓടിക്കാൻ കാർത്തിക; ഇടുക്കിയിലെ തോട്ടം മേഖലയിൽ നിന്നും ട്രെയിൻ ഓടിക്കാനായി ഒരാൾക്ക് ഭാഗ്യം ലഭിക്കുന്നത് ഇത് ആദ്യം

ട്രെയിൻ ഇല്ലാത്ത ജില്ലയിൽ നിന്നും ട്രെയിൻ ഓടിക്കാൻ കാർത്തിക; ഇടുക്കിയിലെ തോട്ടം മേഖലയിൽ നിന്നും ട്രെയിൻ ഓടിക്കാനായി ഒരാൾക്ക് ഭാഗ്യം ലഭിക്കുന്നത് ഇത് ആദ്യം

സ്വന്തം ലേഖകൻ

ഇടുക്കി: ട്രെയിൻ ഇല്ലാത്ത ഇടുക്കി ജില്ലയിൽ നിന്നും ട്രെയിൻ ഓടിക്കാൻ തയ്യാറെടുക്കുകയാണ് 23കാരിയായ കാർത്തിക. പീരുമേട് തോട്ടം മേഖലയിൽ നിന്നും ട്രെയിൻ ഓടിക്കുന്നതായി ഒരാൾക്ക് ഭാഗ്യം ലഭിക്കുന്നത് ഇത് ആദ്യം. വണ്ടിപ്പെരിയാർ ഡൈ മുക്കിൽ രാജനില്ലം വീട്ടിൽ മനോന്മണി -രാജൻ ദമ്പതികളുടെ മൂത്ത മകൾ കാർത്തിക. ആർ (23) ഈ മാസം അവസാനത്തോടുകൂടി ലോക്കോ പൈലറ്റ് ആയി ട്രെയിനിങ്ങിനായി തൃച്ചിയിലേക്ക് പോകുന്നത്.

കഴിഞ്ഞ രണ്ടുവർഷക്കാലം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്നും കാർത്തിക പറഞ്ഞു. തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ നിന്നാണ് കാർത്തിക ആറാം ക്ലാസ് മുതൽ പഠനം നടത്തിയത്. വിരുതനഗർ കാമരാജ് കോളേജ് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ എൻജിനീയരിങ് ബിരുദം കരസ്ഥമാക്കിയ കാർത്തിക തുടർന്ന് വിവിധ സർക്കാർ തസ്തികാകളിലേക്ക് അപേക്ഷിച്ചു പഠനം നടത്തിയെങ്കിലും രണ്ടു വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കേന്ദ്ര സർവീസിൽ ജോലി ലഭിക്കുന്നത്.

നാലു മാസത്തെ ട്രെയിനിങ്ങിന് ശേഷം നാലു വർഷം അസിസ്റ്റന്റ് ലോക്കോ പൈലറ്റായും, പിന്നീട് ലോക്കോ പൈലറ്റായും സ്ഥാനക്കയറ്റം ലഭിക്കും. തോട്ടം മേഖലയ്ക്കു ഏറെ പ്രചോദനവും അഭിമാനവും ആയിരിക്കുകയാണ് 23 കാരിയായ കാർത്തിക എന്ന ഈ കൊച്ചു മിടുക്കി. അമ്മ മനോൻ മണി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തംഗമാണ്. സഹോദരി നന്ദിനി ബിരുദ പഠനം പൂർത്തിയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP