Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലയാള സിനിമയിൽ നിന്നും പത്ത് വർഷം തന്നെ പുറത്ത് നിർത്തിയത് ദിലീപ്; കാരണം ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പക; മലയാള സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വിലക്കും വന്നു: സിനിമാ മേഖലയിൽ താൻ അനുഭവിച്ചതിനെല്ലാം കാരണക്കാരൻ ദിലീപെന്നു വെളിപ്പെടുത്തി സംവിധായകൻ വിനയൻ

മലയാള സിനിമയിൽ നിന്നും പത്ത് വർഷം തന്നെ പുറത്ത് നിർത്തിയത് ദിലീപ്; കാരണം ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പക; മലയാള സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വിലക്കും വന്നു: സിനിമാ മേഖലയിൽ താൻ അനുഭവിച്ചതിനെല്ലാം കാരണക്കാരൻ ദിലീപെന്നു വെളിപ്പെടുത്തി സംവിധായകൻ വിനയൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മലയാള സിനിമ മേഖലയിൽ താൻ അനുഭവിച്ചതിനെല്ലാം കാരണക്കാരൻ ദിലീപെന്ന് വെളിപ്പെടുത്തി സംവിധായകൻ വിനയൻ. തനിക്ക് സിനിമയിൽ വിലക്ക് വന്നതിനും പത്ത് വർഷം സിനിമകളൊന്നും ഇല്ലാതെ പുറത്ത് നിൽക്കാൻ കാരണക്കാരനായത് ദിലീപാണെന്നുമാണ് സംവിധായകൻ വിനയന്റെ വെളിപ്പെടുത്തൽ. ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പകയായാണ് ദിലീപ് തന്നെ പത്ത് വർഷം വീട്ടിലിരുത്തിയതെന്നാണ് വിനയന്റെ വെളിപ്പെടുത്തൽ.

താൻ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ ദിലീപ് തയാറാകാതിരുന്നപ്പോൾ അതു ശരിയല്ലെന്നു കർശനമായി പറഞ്ഞു. ഇതോടെ മലയാള സിനിമ വ്യവസായത്തിൽ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടൻ ദിലീപ് പറഞ്ഞത്. അതിന്റെ തുടർച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്നുമാണ് നടൻ വിനയന്റെ വെളിപ്പെടുത്തൽ.

പ്രേംനസീർ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേർന്നു ഏർപ്പെടുത്തിയ പ്രേംനസീർ ചലച്ചിത്ര രത്‌നം അവാർഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയൻ. പ്രസംഗത്തിനിടയിലാണ് താൻ മലയാള സിനിമയിൽ അനുഭവിച്ച ദുരിതത്തിനെല്ലാം കാരണക്കാരൻ നടൻ ദിലീപാണെന്ന് വിനയൻ വെളിപ്പെടുത്തിയത്. ദിലീപിന്റെ പകയാണ് എല്ലാത്തിനും പിന്നിലെന്നാണ് വിനയൻ പറഞ്ഞത്. ദിലീപിന്റഎ പ്രതികാരം തനിക്ക് നഷ്ടപ്പെടുത്തിയത് പത്ത് വർഷങ്ങളാണെന്നാണ് വിനയന്റെ വെളിപ്പെടുത്തൽ.

10 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വർഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാർഡുകൾക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാർഡിനു പരിഗണിക്കണമെന്നാണ് അവർ ചിന്തിക്കുക.

അന്നന്നു കാണുന്നവരെ അപ്പാ എന്നു വിളിക്കുന്നവരുടെ മേഖലയാണ് സിനിമ. ഊമപ്പെണ്ണിനു ഉരിയാട പയ്യൻ എന്ന സിനിമ ചെയ്യുന്ന കാലത്ത് നടൻ ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരാണ് സിനിമ രംഗത്തുള്ളവർ. പുതിയവർ വന്നാൽ തങ്ങളുടെ അവസരം നഷ്ടപ്പെടുമോയെന്നു ഭയന്ന ചിലരായിരുന്നു ഇതിനു പിന്നിൽ.

മനുഷ്യസ്‌നേഹത്തിന്റെയും വിനയത്തിന്റെയും കാര്യത്തിൽ നസീറിനു പിന്നിൽ നടക്കാൻ പോലും യോഗ്യതയുള്ള ഒരാളും ഇന്ന് മലയാള സിനിമയിലില്ലെന്നും വിനയൻ പറഞ്ഞു. മനുഷ്യസ്‌നേഹിയും നിഷ്‌കളങ്കനുമായ പ്രേംനസീറിന്റെ രാഷ്ട്രീയ പ്രവേശം എന്തുകൊണ്ട് അന്നത്തെ മലയാളി തടഞ്ഞുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അദ്ദേഹത്തെ പോലൊരാൾ അധികാരത്തിലെത്തിയിരുന്നെങ്കിൽ സാധാരണക്കാർക്ക് ഏറെ ഗുണം ലഭിക്കുമായിരുന്നുവെന്നും വിനയൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP