Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ്‌നാട്ടിൽ ജനവരി 15 പൊതു അവധി ദിനം; 109-ാം ജന്മദിനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനം പൊതു അവധിയാക്കി തമിഴ്‌നാട്

തമിഴ്‌നാട്ടിൽ ജനവരി 15 പൊതു അവധി ദിനം; 109-ാം ജന്മദിനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ജോൺ പെന്നിക്വിക്കിന്റെ ജന്മദിനം പൊതു അവധിയാക്കി തമിഴ്‌നാട്

സ്വന്തം ലേഖകൻ

കുമളി: തമിഴ്‌നാട്ടിൽ ഇനി മുതൽ ജനുവരി 15 പൊതു അവധി ദിനമായിരിക്കും. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ബ്രിട്ടീഷ് എഞ്ചിനീയർ ജോൺ പെന്നിക്വിക്കിന്റെ ജന്മദിനമായ ജനവരി 15 തമിഴ്‌നാട് പൊതു അവധി ദിനമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ നൂറ്റിയൊൻപതാം ജന്മദിനത്തിലാണ് ആദരസൂചകമായുള്ള പ്രഖ്യാപനം. തമിഴ്‌നാട് സർക്കാരിന്റെ നേതൃത്വത്തിൽ ജന്മദിനം വിപുലമായി പരിപാടികളോടെ ആഘോഷിക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ലോവർക്യാമ്പിലുള്ള പെന്നിക്വിക്കിന്റെ സ്മാരകത്തിൽ മാല ചാർത്തി. വരണ്ടുകിടന്ന തമിഴ്‌നാട്ടിലെ തേനി, മധുര, ദിണ്ഡികൽ, രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിച്ചതോടെ വെള്ളം ലഭിക്കാൻ തുടങ്ങി. അണക്കെട്ടിന്റെ ശില്പിയായ ബ്രിട്ടീഷ് എഞ്ചിനീയറായ ജോൺ പെന്നിക്വിക്കിനെ ദൈവതുല്യനായാണ് ഇവിടങ്ങളിലെ ജനങ്ങൾ കാണുന്നത്. എല്ലാ വർഷവും ജന്മദിനത്തിൽ ആഘോഷപരിപാടികൾ നടത്താറുണ്ട്. ഈ ദിനം പൊതുഅവധി പ്രഖ്യാപിക്കണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടുവരുകയായിരുന്നു.

ബ്രിട്ടനിലെ പ്രശസ്തനായ എൻജിനീയറായിരുന്നു ജോൺ പെന്നി ക്വിക്ക്.. 1860 നവംബർ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണത്തിന് നേതൃത്വം നൽകി.

1895-ൽ മുല്ലപ്പെരിയാർ ഡാം നിർമ്മാണം പൂർത്തിയായി. തമിഴ്‌നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. 1911 മാർച്ച് ഒൻപതിന് എഴുപതാമത്തെ വയസ്സിൽ കേംബർലിയിൽ അദ്ദേഹം അന്തരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP