Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കാനാവില്ല; ഐ വിഭാഗം എംഎൽഎമാർ സമ്മർദ്ദം ചെലുത്തിയതോടെ തർക്കം ഒഴിവാക്കാൻ ഒരാൾക്ക് ഒരുപദവി നിർദ്ദേശം ഒഴിവാക്കി; ഇനി ഭാരവാഹികൾ ആകുന്നവർക്കാണ് ഒറ്റപ്പദവി ബാധകമെന്ന് ന്യായീകരണം; കെപിസിസി ഭാരവാഹിപട്ടികയിൽ അന്തിമ ധാരണയായപ്പോൾ 90 മുതൽ 100വരെ ഭാരവാഹികൾ; 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും: തീരുമാനം ഹൈക്കമാൻഡിന് വിട്ട് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മടക്കം

സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കാനാവില്ല; ഐ വിഭാഗം എംഎൽഎമാർ സമ്മർദ്ദം ചെലുത്തിയതോടെ തർക്കം ഒഴിവാക്കാൻ ഒരാൾക്ക് ഒരുപദവി നിർദ്ദേശം ഒഴിവാക്കി; ഇനി ഭാരവാഹികൾ ആകുന്നവർക്കാണ് ഒറ്റപ്പദവി ബാധകമെന്ന് ന്യായീകരണം; കെപിസിസി ഭാരവാഹിപട്ടികയിൽ അന്തിമ ധാരണയായപ്പോൾ 90 മുതൽ 100വരെ ഭാരവാഹികൾ; 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും: തീരുമാനം ഹൈക്കമാൻഡിന് വിട്ട് ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും മടക്കം

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി; കെപിസിസി ഭാരവാഹി പട്ടികയിൽ അന്തിമധാരണയായി. 90 മുതൽ 100വരെ ഭാരവാഹികൾ പട്ടികയിൽ ഇടംപിടിച്ചു. 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു. ഒരാൾക്ക് ഒരു പദവി എന്ന നിർദ്ദേശം ഒഴിവാക്കി. തൃശൂർ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും

കെപിസിസി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു. എം പിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും വർക്കിങ് പ്രസിഡന്റുമാരായി തുടരാമെങ്കിൽ എം എൽ എ മാർക്കും ഭാരവാഹികളാകാമെന്നായിരുന്നു ഐ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ ഇനി ഭാരവാഹികളാവുന്നവർക്കാണ് ഒറ്റപ്പദവി ബാധകമെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി ചർച്ച നടത്തിയ നേതാക്കൾ തീരുമാനം ഹൈക്കമാൻഡിന് വിടുകയായിരുന്നു.

ഒരാൾക്ക് ഒരു പദവിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നു. ഹൈക്കമാൻഡ് നിർദ്ദേശവും ഒരു പദവി എന്നത് തന്നെ. എംപിമാരും എംഎൽഎമാരും ഭാരവാഹികളാകേണ്ട. 70 വയസ് എന്ന പ്രായ പരിധി പാലിക്കണം. 10 വർഷമായി തുടരുന്ന ഭാരവാഹികളെ മാറ്റാം എന്നിവയായിരുന്നു മാനദണ്ഡങ്ങൾ. എന്നാൽ വർക്കിങ് പ്രെസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനും തുടരുമെന്ന സൂചന വന്നതാണ് പുതിയ തർക്കത്തിലേക്ക് വഴി വെച്ചത്. ഭാരവാഹി പട്ടികയിൽ ഇടം പ്രതീക്ഷിച്ചിരുന്ന ഐ വിഭാഗം എം എൽ എ മാരായ വി എസ് ശിവകുമാർ,വി ഡി സതീശൻ ,എ പി അനിൽകുമാർ എന്നിവർ സമ്മർദം ശക്തമാക്കി.

സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിമുല്ലപ്പള്ളിയും രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചർച്ച നടത്തി. നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ജനപ്രതിനിധികൾ ഭാരവാഹികളാവുമ്പോൾ അത് പാർട്ടി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് അവരെ പട്ടികയിൽ ഉൾക്കൊള്ളിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തത്.
ജനപ്രതിനിധി പദവി പാർട്ടി സ്ഥാനങ്ങൾ ലഭിക്കുന്നതിൽ തടസമാകും എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഐ ഗ്രൂപ്പ്. എന്നാൽ, തങ്ങൾ നിർദ്ദേശിച്ചവരെല്ലാം ഭാരവാഹി പട്ടികയിൽ ഉണ്ടാകണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ നിലപാട്.

ഏതായാലും ഇരട്ടപ്പദവിയിൽ അന്തിമ തീരുമാനമാകാതെ വന്നതോടെ ഹൈക്കമാൻഡിന് വിട്ട് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP