Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഷ്‌കെക് ഉച്ചകോടിയിൽ തന്നെ സാക്ഷിയാക്കി മോദി പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ചത് ഇമ്രാൻ മറക്കുമോ? ന്യൂഡൽഹിയിൽ ഈവർഷാവസാനം നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രിക്ക് ക്ഷണം; ഇന്ത്യയുടെ നടപടി ജമ്മു-കശ്മീർ വിഷയം ചൈന വഴി യുഎൻ സുരക്ഷാസമിതിയിൽ ഉയർത്താനുള്ള പാക് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ

ബിഷ്‌കെക് ഉച്ചകോടിയിൽ തന്നെ സാക്ഷിയാക്കി മോദി പാക്കിസ്ഥാനെ നിർത്തിപ്പൊരിച്ചത് ഇമ്രാൻ മറക്കുമോ? ന്യൂഡൽഹിയിൽ ഈവർഷാവസാനം നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിലേക്ക് പാക് പ്രധാനമന്ത്രിക്ക് ക്ഷണം; ഇന്ത്യയുടെ നടപടി ജമ്മു-കശ്മീർ വിഷയം ചൈന വഴി യുഎൻ സുരക്ഷാസമിതിയിൽ ഉയർത്താനുള്ള പാക് ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഷാങ്ഹായി കോ ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഇന്ത്യ ക്ഷണിക്കും. ഈ വർഷം ന്യൂഡൽഹിയിലാണ് എസ്സിഒ തലവന്മാരുടെ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിൽ ആകെയുള്ള എട്ട് അംഗ രാജ്യങ്ങളേയും നാല് നിരീക്ഷകരേയും ക്ഷണിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാമ്പത്തിക-സുരക്ഷാ കൂട്ടായ്മയാണ് എസ്.സി.ഒ. 2017-ലാണ് ഇന്ത്യയേയും പാക്കിസ്ഥാനേയും ഈ കൂട്ടായ്മയിൽ ഉൾപ്പെടുത്തിയത്. ചൈന, ഇന്ത്യ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, പാക്കിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇതിലെ സ്ഥിരാംഗങ്ങൾ. അഫ്ഗാനിസ്ഥാൻ, ഇറാൻ, മംഗോളിയ, ബെലാറസ് എന്നിവർ നിരീക്ഷക രാജ്യങ്ങളുമാണ്. 2001 ൽ റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാഖ്സ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങളാണ് കൂട്ടായ്മ തുടങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്രാൻ ഖാനും കഴിഞ്ഞ ജൂണിൽ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്‌കെക്കിലെ ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുകയും, സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രങ്ങളെ നിലയ്ക്ക് നിർത്തണമെന്ന് ആ ഉച്ചകോടിയിലാണ് മോദി യുഎൻ സുരക്ഷാ സമിതിയിൽ ചൈന വഴി ജമ്മു-കശ്മീർ വിഷയം ഉയർത്തിക്കൊണ്ടുവരാനുള്ള പാക്കിസ്ഥാൻ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം വന്നിരിക്കുന്നകത്. സുരക്ഷാസമിതി ഈ വിഷയം ചർച്ച ചെയ്യാനുള്ള സ്ഥലമല്ലെന്നാണ് ഭൂരിപക്ഷം രാഷ്ട്രങ്ങളും അഭിപ്രായപ്പെട്ടത്. അടച്ചിട്ട മുറിയിൽ ഈ വിഷയം ചർച്ച ചെയ്യാനുള്ള ചൈനയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP