Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെലിവിഷൻ ഷോയ്ക്കിടയിൽ പ്രതിപക്ഷത്തിന് നേരെ സൈനിക ബൂട്ട് ഉയർത്തി പരിഹസിച്ച് ക്യാബിനറ്റ് മന്ത്രി; പാക്കിസ്ഥാനിലെ ടെലിവിഷൻ ഷോയ്ക്കും അവതാരകനും 60 ദിവസത്തേക്ക് വിലക്ക്

മറുനാടൻ ഡെസ്‌ക്‌

ഇസ്ലാമാബാദ്: ടെലിവിഷൻ ഷോയ്ക്കിടയിൽ പ്രതിപക്ഷത്തിന് നേരെ ക്യാബിനറ്റ് മന്ത്രി സൈനിക ബൂട്ട് ഉയർത്തി കാട്ടിയ സംഭവത്തിൽ പാക്കിസ്ഥാൻ ചാനൽ പരിപാടിക്കും അവതാരകനും വിലക്ക്. പാക്കിസ്ഥാനിൽ വാർത്താമാധ്യമങ്ങളെ നിയന്ത്രിക്കുന്ന പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റിയാണ് അവതാരകനായ കാഷിഫ് അബാസിയെയും അദ്ദേഹത്തിന്റെ പരിപാടിയായ ഓഫ് ദി റെക്കോർഡിനെയും വിലക്കിയത്. 60 ദിവസത്തേയ്ക്കാണ് വിലക്ക്.

എആർവൈ ന്യൂസിന്റെ ടോക് ഷോക്കിടെയാണ് സംഭവം. പാക്കിസ്ഥാനിലെ പ്രതിപക്ഷ പാർട്ടികളായ നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ്, പാക്കിസ്ഥാൻ പീപ്പീൾസ് പാർട്ടി എന്നിവയെ ടിവി പരിപാടിക്കിടെ പരിഹസിച്ച സംഭവം മാധ്യമനിയമങ്ങൾക്ക് നിരക്കാത്തതാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജലവിഭവശേഷി മന്ത്രി ഫൈസൽ വാവ്ദയാണ് സൈനിക ബൂട്ട് ഉയർത്തിക്കാണിച്ച് പരിഹസിച്ചത്. ടിവി ഷോക്കിടെ, പാർലമെന്റിൽ പാസാക്കിയ ആർമി ആക്ടുമായി ബന്ധപ്പെട്ടായിരുന്നു നാടകീയ സംഭവം അരങ്ങേറിയത്.

ഭരണപക്ഷത്ത് നിന്നുള്ള പരിഹാസത്തെ തുടർന്ന് പിപിപി, പിഎംഎൽ-എൻ നേതാക്കൾ പ്രതിഷേധം രേഖപ്പെടുത്തി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയതും വാർത്തയായിരുന്നു. ക്യാബിനറ്റ് മന്ത്രിയുടെ പ്രവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഷോ സ്വീകരിച്ചതെന്ന ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ഇവരുടെ ഇറക്കിപ്പോക്ക്. സംഭവം വലിയ വിവാദമായ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി സ്വമേധയാ നടപടി സ്വീകരിച്ചത്.

മാധ്യമ നിയമങ്ങൾ ലംഘിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവതാരകനെയും പരിപാടിയും വിലക്കിയത്.പ്രതിപക്ഷം സൈന്യത്തെ അധിക്ഷേപിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് വാവ്ദ പറയുന്നു. എങ്കിലും പ്രവൃത്തി കടുത്തുപോയെന്നും അദ്ദേഹം സമ്മതിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP