Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രതിഷേധക്കാർക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; കേന്ദ്രം എന്തുചെയ്താലും എതിർക്കുന്നത്‌ കേരളത്തിന്റെ ശൈലി; നമ്മുടെ ഭരണഘടന ഇന്ത്യക്കാർക്കുള്ളതാണ്; അത് മറ്റുള്ളവർക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓർക്കണം; നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റേണ്ട സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കേന്ദ്ര സർക്കാറിനെ പിന്തുണച്ച് മെട്രോമാൻ ഇ ശ്രീധരൻ

പ്രതിഷേധക്കാർക്ക് പൗരത്വനിയമം എന്താണെന്നറിയില്ല; കേന്ദ്രം എന്തുചെയ്താലും എതിർക്കുന്നത്‌ കേരളത്തിന്റെ ശൈലി; നമ്മുടെ ഭരണഘടന ഇന്ത്യക്കാർക്കുള്ളതാണ്; അത് മറ്റുള്ളവർക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓർക്കണം; നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റേണ്ട സംസ്ഥാന സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു കേന്ദ്ര സർക്കാറിനെ പിന്തുണച്ച് മെട്രോമാൻ ഇ ശ്രീധരൻ

മറുനാടൻ മലയാളി ബ്യൂറോ

പൊന്നാനി: പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാൻ ഇ ശ്രീധരൻ. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്ക് ഒരു പ്രശ്നവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാർക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് ഇ ശ്രീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്ന കേരള സർക്കാരിനെതിരെയും കടുത്ത വിമർശനമാണ് ഇ ശ്രീധരൻ നടത്തിയത്. കേന്ദ്ര സർക്കാർ എന്ത് ചെയ്താലും അതിനെ എതിർക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.

നമ്മുടെ ഭരണഘടന ഇന്ത്യക്കാർക്കുള്ളതാണ്. അത് മറ്റുള്ളവർക്കുള്ളക്ക് ബാധകമല്ലെന്നുള്ളതും നാം ഓർക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു. കേന്ദ്ര സഹമന്ത്രി സോം പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീധരനെ കാണാൻ കേന്ദ്രമന്ത്രി ഇന്നു രാവിലെയാണു പൊന്നാനിയിലെ വസതിയിലെത്തിയത്.

അതേസമയം പൗരത്വ നിയമം ഭേദഗതിക്കെതിരെയുള്ള നടപടി കേന്ദ്ര കമ്മിറ്റികൂടി തീരുമാനിക്കാനൊരുങ്ങി സിപിഎം നേതാക്കൾ. നാളെ തിരുവനന്തപുരത്ത് ചേരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പൗരത്വ നിയമത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ചർച്ചചെയ്യാനാണ് തീരുമാനം. നാളെ മുതൽ മൂന്ന് ദിവസത്തേയ്ക്ക് ഇഎംഎസ് അക്കാദമിയിലാണ് കേന്ദ്രകമ്മിറ്റി. പൗരത്വ നിയമം രാഷ്ട്രപതി ഒപ്പുവെച്ച ഉടൻ തന്നെ സംസ്ഥാന നിയമസഭ ഇതിനെതിരെ പ്രമേയം പാസാക്കിയതിനാൽ മുഖ്യമന്ത്രി പിണറായിയെ മുൻ നിർത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടത്താമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ. ഇതുസംബന്ധിച്ച് കേന്ദ്രകമ്മിറ്റിടയോഗത്തിൽ തീരുമാനമെടുക്കും.

കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിൽ സംസ്ഥാനത്തിന് ഒരു വിധത്തിലുമുള്ള ഇടപെടലുകളും നടത്താൻ സാധിക്കില്ലെന്നും, ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നത് അല്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയതാണ്. കേരളത്തിനു പിന്നാലെ മറ്റ് സംസ്ഥാനങ്ങളും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് കണക്കുകൂട്ടിയാണ് സംസ്ഥാനം ഈ നടപടി സ്വീകരിച്ചത്.

എന്നാൽ മറ്റ് ഒരു സംസ്ഥാനവും പ്രതിഷേധം വാക്കിൽ മാത്രം ഒതുക്കി പ്രമേയം അവതരിപ്പിക്കാൻ മുന്നോട്ട് വന്നില്ല. തുടർന്നാണ് സംസ്ഥാനം സ്യൂട്ട് ഹർജി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഈ നടപടികളെല്ലാം പിണറായി വിജയന് നായക പരിവേഷമുണ്ടാക്കിയെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. അതിനാൽ പിണറായിയെ മുൻ നിർത്തി പ്രകടനങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP