Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാൻസർ ആദ്യം കവർന്നത് അമ്മയുടെ ജീവൻ; ഏഴു മാസം മുമ്പ് അച്ഛനെയും; പിതാവിന്റെ മൃതദേഹത്തിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്ന മൂന്നു കുഞ്ഞുങ്ങൾക്ക് തുണയായെത്തിയത് അമ്മാവനും ബന്ധുക്കളും; സഹോദരങ്ങൾ കഴിയുന്നത് അമ്മാവന്റെ വീട്ടിൽ; നഴ്‌സിങ് പഠനം തീർന്നാൽ രക്ഷപ്പെടുമെന്ന ഈ പെൺകുട്ടിയുടെ സ്വപ്നത്തിന് നമുക്കും കൂട്ടു നിൽക്കാം

കാൻസർ ആദ്യം കവർന്നത് അമ്മയുടെ ജീവൻ; ഏഴു മാസം മുമ്പ് അച്ഛനെയും; പിതാവിന്റെ മൃതദേഹത്തിനു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു നിന്ന മൂന്നു കുഞ്ഞുങ്ങൾക്ക് തുണയായെത്തിയത് അമ്മാവനും ബന്ധുക്കളും; സഹോദരങ്ങൾ കഴിയുന്നത് അമ്മാവന്റെ വീട്ടിൽ; നഴ്‌സിങ് പഠനം തീർന്നാൽ രക്ഷപ്പെടുമെന്ന ഈ പെൺകുട്ടിയുടെ സ്വപ്നത്തിന് നമുക്കും കൂട്ടു നിൽക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കളിച്ചും രസിച്ചും പഠിക്കേണ്ട ബാല്യവും കൗമാരവും എല്ലാം കരഞ്ഞാൽ തീരാത്ത കണ്ണുനീരിലും വേദനകളാലും നിറയുക.. എന്തൊരു കഷ്ടമായിരിക്കും അത്.. പണ്ടു കാലത്ത് പട്ടിണിയും ദാരിദ്ര്യവും ഒക്കെയായിരുന്നുവെങ്കിൽ ഇന്ന് അസുഖങ്ങളും സാമ്പത്തിക ബാധ്യതകളുമൊക്കെയായി അതു മാറി. അതു വ്യക്തമാക്കുന്നതാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന നഴ്സിങ് വിദ്യാർത്ഥികൾക്കുള്ള പഠന സഹായ പദ്ധതി. ഞങ്ങൾക്കു ലഭിച്ച രണ്ടായിരത്തോളം അപേക്ഷകളിൽ മുഴുവൻ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ജീവിത ദുരിതം അനുഭവിക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരാളാണ് ജിത്തു തോമസ് എന്ന പെൺകുട്ടി.

ആലപ്പുഴ കൈനക്കരിയിലെ മൂന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിനിയാണ് ജിത്തു തോമസ് എന്ന ഇരുപതു വയസുകാരി. എന്നാൽ ജീവിതത്തിന്റെ തീച്ചൂളയിൽ പെട്ട് ചെറുപ്രായത്തിൽ തന്നെ പോരാടാൻ പഠിച്ചവളാണ് ഈ പെൺകുട്ടി. അച്ഛനെയും അമ്മയേയും നഷ്ടമായ ജിത്തുവിനും സഹോദരങ്ങൾക്കും ഇപ്പോൾ ആശ്രയം സ്‌നേഹനിധികളായ ബന്ധുക്കൾ തന്നെയാണ്. അവരുടെ കരുണയിലും പഠനമികവിലും മുന്നോട്ടു കുതിക്കുന്ന ഇവർക്കു മുന്നിൽ പലപ്പോഴും തടസ്സമായി നിൽക്കുന്നത് സാമ്പത്തികം തന്നെയാണ്.

ക്യാൻസർ എന്ന മാരകരോഗത്താൽ ചെറുപ്പത്തിലെ തന്നെ ജിത്തുവിന് അമ്മയെ നഷ്ടമായി. പിന്നെ അച്ഛനായിരുന്നു ഏക ആശ്രയം. അമ്മയില്ലാതെ വളരുന്ന പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ആവോളം സ്‌നേഹവും വാത്സല്യവും നൽകി പൊന്നു പോലെ വളർത്തിക്കൊണ്ടുവന്ന അച്ഛനെയും കാൻസർ കവർന്നെടുത്തു. മക്കൾ വളരുന്നത് കണ്ണു നിറയെ കണ്ടു സന്തോഷിച്ച ആ അച്ഛനെ ഏഴു മാസം മുമ്പാണ് മരണം പിടിച്ചു വാങ്ങിയത്.

ജിത്തുവിന് എട്ടു വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അമ്മ മരിച്ചത്. അന്ന് ജിത്തുവിന് താഴെയുള്ള കുട്ടികൾക്ക് മൂന്നും ആറും വയസ്. അച്ഛന്റെ മരണത്തോടെ ഇളയ രണ്ടു സഹോദരങ്ങൾ ആലപ്പുഴ മങ്കൊമ്പിലുള്ള ഇവരുടെ അമ്മയുടെ സഹോദരന്റെ കൂടെയാണ് കഴിയുന്നത്. ജിത്തു നഴ്സിങ് പഠനവുമായി ആലപ്പുഴ നൂറനാട്ടുള്ള നഴ്സിങ് കോളേജിലും. ജിത്തുവിനും സഹോദരങ്ങൾക്കും ആകെയുള്ളത് ഒരു ചെറിയ വീടും എട്ട് സെന്റ് സ്ഥലവും മാത്രമാണ്. ഇളയ സഹോദരൻ ടോണി രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയും സഹോദരി അനു റോസ് പ്ലസ് വണ്ണിലും പഠിക്കുന്നു.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് ഈ കുഞ്ഞുങ്ങൾ ജീവിക്കുന്നതും പഠനം മുന്നോട്ട് കൊണ്ടുപോകുന്നതും. ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട ഇവരെ വല്യമ്മയാണ് നോക്കി വളർത്തിയത്. അവരുടെ കാലശേഷം വർഷങ്ങളോളം റബ്ബർ/കയർ മാറ്റ് തൊഴിലാളിയായിരുന്ന പിതാവ് അന്തരിച്ച കെ. റ്റി. തോമസ് കുഞ്ഞുങ്ങളെ നോക്കി വളർത്തിയെങ്കിലും തോമസിന്റെ അകാല വിയോഗം ഇവരെ അനാഥരാക്കുകയായിരുന്നു. ഇവരെ ഇപ്പോൾ സംരക്ഷിക്കുന്ന അമ്മാവന് ചെറിയ ജോലിയുണ്ടെങ്കിലും ഇവരുടെ മുന്നോട്ടുള്ള പഠനവും മറ്റ് ഉത്തരവാദിത്വങ്ങളുമോക്കെ ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

അമ്മാവനടക്കമുള്ള അടുത്ത ചില ബന്ധുക്കളാണ് ഇവരുടെ കാര്യങ്ങൾ ഇപ്പോൾ നോക്കുന്നത്. ഇളയ സഹോദരി അനുവിന് ഇക്കഴിഞ്ഞയിടെ സംഭവിച്ച വാഹന അപകടവും തുടർന്നുണ്ടായ ചികിത്സയുമൊക്കെ നിർധനരായ ഈ കുടുംബത്തെ കൂടുതൽ സാമ്പത്തിക ക്ലേശത്തിലാക്കിയിരുന്നൂ. സ്‌കൂളിൽ നിന്നും തിരിയെ വീട്ടിലേയ്ക്ക് വരുമ്പോൾ വാഹനമിടിച്ചാണ് അനുവിന് പരിക്കേറ്റത്. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആവാസിലൂടെ സഹായിക്കാം
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 200 നഴ്‌സിങ് വിദ്യാർത്ഥികളെ സഹായിക്കാനുള്ള ദൗത്യം നടന്നു വരവേയാണ് ഏറെ ദുരിതം അനുഭവിക്കുന്ന അനേകം കുട്ടികളുടെ അവസ്ഥ മനസിലാക്കുന്നത്. തീർത്തും നിർദ്ധനരായ ഈ 200 നഴ്‌സിങ് വിദ്യാർത്ഥികളെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് മറുനാടന്റെ മുൻകൈയിൽ പൊതു പ്രവർത്തകരെ ഉൾപ്പെടുത്തി ആരംഭിച്ച ആവാസ് എന്ന ചാരിറ്റി സംഘടന വഴി പണം നൽകാം. നിങ്ങളുടെ സഹായം എത്ര ചെറുതായാലും വലുതായാലും പ്രശ്‌നമല്ല. ലഭിക്കുന്ന പണത്തിന്റെ കൃത്യമായ കണക്ക് മറുനാടനിൽ വാർത്ത സഹിതം പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ഓരോ ദിവസവും എത്ര കാശ് കിട്ടി എന്ന് വ്യക്തമാക്കിക്കൊണ്ട് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ സഹിതമാണ് വാർത്ത പ്രസിദ്ധീകരിക്കുക.

പൂർണമായും സുതാര്യമായി തന്നെ മുഴുവൻ സാമ്പത്തിക ഇടപാടുകളും വായനക്കാരെ അറിയിച്ചായിരിക്കും ഞങ്ങൾ ഫണ്ട് ശേഖരിക്കുന്നത്. ഈ അപ്പീൽ ക്ലോസ് ചെയ്താൽ ഉടൻ അക്കൗണ്ട് ഓഡിറ്റ് ചെയ്ത് വിവരം പ്രസിദ്ധീകരിക്കുന്നതാണ്.
ആവാസ് അക്കൗണ്ടിന്റെ വിവരങ്ങൾ ചുവടെ
Account Name: AWAS
A/c No: 13740100078902
IFSC Code: FDRL0001374
Bank: THE FEDERAL BANK LTD
Branch: THIRUVANANTHAPURAM-PATTOM

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നഴ്സിങ് സഹായത്തിനായി രണ്ടായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്നും ഏറ്റവും യോഗ്യരെന്ന് ബോധ്യപ്പെട്ട 200 പേരെയാണ് പഠന സഹായം നൽകുന്നതിനായി തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട 200 കുട്ടികളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. 200 അപേക്ഷകളിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 100 കുട്ടികളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ പിതാവിനെ നഷ്ടപ്പെട്ടവർ 90 ഉം മാതാവിനെ നഷ്ടപ്പെട്ടവർ എട്ടും പിതാവും മാതാവുമില്ലാത്തവർ രണ്ടു പേരുമാണ്. പിതാവ് ഉപേക്ഷിച്ചവരായി അഞ്ചുകുട്ടികളുമുണ്ട്. വിവാഹ ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ഉള്ളവർ നാലു പേരാണ്. ഇവരിൽ എല്ലാവരും ഇപ്പോൾ കഴിയുന്നത് മാതാവിന്റെ സംരക്ഷണയിലുമാണ്.

കൂടാതെ, അപകടവും സ്‌ട്രോക്ക് പോലെയുള്ള അസുഖങ്ങൾ വന്ന് തളർന്നു കിടപ്പിലായവർ, ഭിന്നശേഷിയുള്ളവർ, അംഗവൈകല്യങ്ങൾ സംഭവിച്ചവർ, മാനസിക രോഗങ്ങളും കിഡ്‌നി, ഹൃദ്രോഗം, ക്യാൻസർ പോലുള്ള തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവർ, ബധിരർ, മൂകർ, അന്ധർ തുടങ്ങിയവ മാതാപിതാക്കളുള്ള തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർ 30 പേരാണ്. സ്വന്തമായി സ്ഥലമോ വീടോ, ഇത് രണ്ടുമോ ഇല്ലാത്തവർ 50 പേരും ലോൺ എടുത്ത തുക തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ബാങ്ക് ജപ്തിയും കിടപ്പാടത്തിന് റവന്യൂ റിക്കവറി നടപടികളും നേരിടുന്നവർ അഞ്ചു പേരുമുണ്ട്.

ഇത്തരത്തിൽ മറ്റുള്ളവരുടെ സഹായം കൂടിയേ തീരൂവെന്ന കഷ്ടിസ്ഥിതിയിലുള്ളവരെയാണ് പഠന സഹായം നൽകുവാനായി തെരഞ്ഞെടുത്തത്. സ്‌കൈഡൈവേഴ്‌സ്, ഈ അപ്പീലിലേയ്ക്ക് സംഭാവന നൽകിയവർ, വായനക്കാർ, ട്രസ്റ്റി/അഡൈ്വസറി കമ്മിറ്റി അംഗങ്ങൾ, സ്‌പോൺസേഴ്‌സ് തുടങ്ങിയവർ നിർദ്ദേശിച്ച നിർധനരായവർ എന്നിവരെ കൂടി ചേർത്താണ് 200 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇനിയും നിങ്ങൾക്ക് ഇവരെ സഹായിക്കാൻ അവസരമുണ്ട്. നിങ്ങളുടെ മനസ്സിൽ അൽപ്പം എങ്കിലും സഹതാപം ബാക്കി ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു ചെറിയ സംഭാവന കൂടി ചെയ്യുക. ആ കാശു കൂടി ചേർത്ത് ഇവർക്ക് കൊടുക്കുന്ന കാശ് 20, 000 എങ്കിലും ആക്കി മാറ്റാം. 200 പേർക്ക് 20, 000 വീതം കൊടുക്കണമെങ്കിൽ 40 ലക്ഷം രൂപ വേണമെന്ന് മറക്കരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP