Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ; വയലിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് പയ്യനാട് സ്വദേശി സെയ്തലവി; കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു; കൊലപാതകത്തിന് പിന്നിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ മാതൃസഹോദരനെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മലപ്പുറം പയ്യനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ. പയ്യനാട് സ്വദേശി സെയ്തലവി(58) ആണ് കൊല്ലപ്പെട്ടത്. വയലിൽ കുത്തേറ്റ് മരിച്ച നിലയിലാണ് പോക്സോ കേസ് പ്രതിയായ സെയ്തലവിയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളെ രാവിലെ മുതൽ കാണാനില്ലായിരുന്നു.

രാവിലെ 11.30 തോടെ വീടിനടുത്തുള്ള കവുങ്ങിൻ തോട്ടത്തിൽ വച്ചാണ് കൊലപാതകം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. സെയ്തലവി പീഡിപ്പിച്ച പെൺകുട്ടിയുടെ മാതൃസഹോദരനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ഇയാൾ പൊലീസിൽ കീഴടങ്ങിയതായി റിപ്പോർട്ടുണ്ട്. അതേസമയം സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്.

ഇയാളുടെ സഹോദരിയുടെ മകളെ പീഡിപ്പിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ചു. 2016 ലാണ് സെയ്തലവി പ്രതിയായ പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP