Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ; അബ്രീക്കൊ ഫ്രെയ്റ്റ് എഫ്.സി ജേതാക്കൾ

മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ; അബ്രീക്കൊ ഫ്രെയ്റ്റ് എഫ്.സി ജേതാക്കൾ

സ്വന്തം ലേഖകൻ

ദുബൈ : പ്രവാസ ലോകത്തെ ഫുട്‌ബോൾ പ്രേമികൾക്ക് മനം കുളിർക്കുന്ന കാൽപന്തു കളിയുടെ മാമാങ്കം അണിയിച്ചൊരുക്കി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് അംജദ് അലി മെമോറിയൽ ഫുട്‌ബോൾ ടൂർണമെന്റിൽ അബ്രീക്കോ ഫ്രെയ്റ്റ് എഫ്.സി ജേതാക്കളായി.യു.എ.ഇലെ പ്രമുഖ പതിനാറ് ടീമുകൾ ദുബൈ അൽ ഖിസൈസ് അമിറ്റി സ്‌കൂൾ ഗ്രൗണ്ടിൽ പോരിനിറങ്ങിയപ്പോൾ വെള്ളിയാഴ്ചയുടെ സായാഹനം സോക്കർ പ്രേമികൾക്ക് മുന്നിൽ സുന്ദര മുഹൂർത്തങ്ങളാണ് പിറന്ന്‌വീണത്.

പതിനാറു ടീമുകൾ തമ്മിലുള്ള ലീഗ് റൗണ്ട് മത്സരങ്ങൾക്ക് ശേഷം ശക്തമായ പെയ്തിറങ്ങിയ മഴ കളിക്കാൻ തടസമായപ്പോൾ ടോസിലൂടെ അബ്രീക്കോ ഫ്രെയ്റ്റ് എഫ്.സി ജേതാക്കളായി.നേരെത്തെ ടൂർണമെന്റ് ആഡ് സ്റ്റാൻഡ് എം.ഡി സുധീഷ് ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രെസിഡന്റ് ഇബ്രാഹിം എളേറ്റിൽ,മലപ്പുറം ജില്ലാ പ്രീസിഡന്റ് ചെമ്മുക്കൻ യാഹുമോൻ എന്നിവർ മുഖ്യഥിതികൾ ആയിരുന്നു.

ടൂർണമെന്റിലെ ഫസ്റ്റ് റണ്ണർഅപ്പായി ആർ.ടി.സി ദുബൈയും സെക്കെന്റ് റണ്ണർ അപ്പായി ബിഗ് മാർട്ട് എഫ്‌സിയും നാലാം സ്ഥാനം ജിംഖാന മേൽപ്പറമ്പും കരസ്ഥമാക്കി.ടൂർണമെന്റ് ജേതാക്കൾകുള്ള ട്രോഫി ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ സെക്രട്ടറി പി.വി നാസർ,മങ്കട മണ്ഡലം പ്രെസിഡന്റ് അസീസ് പേങ്ങാട്ട്,യു.എ.ഇ മങ്കട മണ്ഡലം ഓർഗനൈസിങ് സെക്രെട്ടറി ഷുഹൈബ് പടവണ്ണ എന്നിവർ നൽകി.

ഫെയർ പ്ലേ അവാർഡ് ഇ.സി.എച്ച് അൽ തവാർ ടീം നാസ് കരസ്ഥമാക്കി.ദുബൈ കെ.എം.സി.സി സെക്രട്ടറി അഡ്വ.ഇബ്രാഹിം ഖലീൽ,വൈസ് പ്രസിഡന്റ് യൂസ്ഫ് മാസ്റ്റർ,യു.എ.ഇ മങ്കട മന്ധലം പ്രസിഡന്റ് ബഷീർ വറ്റലൂർ ദുബായ് കെ.എം.സി.സി മലപ്പുറം ജില്ല നേതാക്കളായസിദ്ദീഖ് കാലൊടി,സക്കീർ പാലത്തിങ്ങൽ,മുജീബ്‌കോട്ടക്കൽ,ശിഹാബ് ഏറനാട്,ഉസ്മാൻ എടയൂർ,താജ് മുസ്താഖ് കൊണ്ടാട്ടി,ശംസുദ്ദീൻവള്ളിക്കുന്ന്,അഷ്‌റഫ് തൊട്ടൊളി,ഉനൈസ് തൊട്ടിയിൽ,അൻവർ തിരൂർ എന്നിവർ സംബന്ധിച്ചു.മങ്കടമന്ധലം നേതാക്കളായ സലിം വെങ്കിട്ട, ഷഫീഖ് വേങ്ങാട്,മുഹമ്മദാലി കൂട്ടിൽ,മൻസൂർ അജ്മാൻ,മുസ്ഥഫ അജ്മാൻ,അബ്ദുൽ നാസർ കൂടിലങ്ങാടി,ഹാഷിം പള്ളിപ്പുറം,റാഫി കൊളത്തൂർ,ബഷീർ വെള്ളില,ബാസിത്ത്, സദർ പടിഞ്ഞാറ്റുമുറി,അനസ് മങ്കs,അഹഹ്മദ്ബാബു,ഹുസൈൻ കോയ വെങ്കിട്ട, ജൈസൽ ബാബു,ഷൗക്കത്തലി വെങ്കിട്ട, സുബൈർ മാമ്പ്ര, ഹഫീഫ് കൊളത്തൂർ, നാസർ, മുസ്തഫ മൂന്നാക്കൽ എന്നിവർ നേതൃത്വം നൽകി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP