Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലിൽ കിടത്തി ഇസ്മയിലിനേയും വകവരുത്തി; പ്ലാസ്റ്റിക് ചാക്കുകളും സർജിക്കൽ ബ്ലേഡുകളും വാങ്ങി മൃതദേഹം നിരവധി കഷ്ണങ്ങളക്കിയത് കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ള മനകട്ടിയിൽ എന്ന് മൊഴി; വെട്ടിമുറിക്കുമ്പോൾ രക്തം ചീറ്റാതിരിക്കാൻ മൃതശരീരം രാവിലെ വരെ ഫ്രീസ് ചെയ്തതിന് പിന്നിൽ ഭാര്യയായ നേഴ്‌സിന്റെ കരങ്ങളോ? മുക്കത്തെ ഇരട്ടക്കൊലയിൽ ഉള്ളത് പണത്തോടുള്ള പ്രതിയുടെ ആർത്തി; ബിർജുവിനെ കുടുക്കി തച്ചങ്കരിയുടെ ക്രൈംബ്രാഞ്ച്

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലിൽ കിടത്തി ഇസ്മയിലിനേയും വകവരുത്തി; പ്ലാസ്റ്റിക് ചാക്കുകളും സർജിക്കൽ ബ്ലേഡുകളും വാങ്ങി മൃതദേഹം നിരവധി കഷ്ണങ്ങളക്കിയത് കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ള മനകട്ടിയിൽ എന്ന് മൊഴി; വെട്ടിമുറിക്കുമ്പോൾ രക്തം ചീറ്റാതിരിക്കാൻ മൃതശരീരം രാവിലെ വരെ ഫ്രീസ് ചെയ്തതിന് പിന്നിൽ ഭാര്യയായ നേഴ്‌സിന്റെ കരങ്ങളോ? മുക്കത്തെ ഇരട്ടക്കൊലയിൽ ഉള്ളത് പണത്തോടുള്ള പ്രതിയുടെ ആർത്തി; ബിർജുവിനെ കുടുക്കി തച്ചങ്കരിയുടെ ക്രൈംബ്രാഞ്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കടൽത്തീരത്ത് നിന്നു മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് പണത്തോടുള്ള ആർത്തി. ഈ കൊലക്കേസിൽ തെളിവുണ്ടാക്കിയത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ മികവാണ്. സിനിമാക്കഥയെ വെല്ലും വിധമാണ് ഇത് ക്രൈംബ്രാഞ്ച് തെളിയിച്ചത്. കോഴിക്കോട്ടെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് എല്ലാത്തിനും നേതൃത്വം നൽകിയത്. സംഭവം അറിഞ്ഞതോടെ പ്രതിയെ പിടിക്കാൻ എല്ലാ സഹായവുമായി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയും ഒപ്പം കൂടി. ഇതോടെ തെളിവുകളെല്ലാം അതിവേഗ വിലയിരുത്തലിന് വിധേയമായി. അങ്ങനെ ക്രൈംബ്രാഞ്ച് മേധാവിയും സംഘവും കേസിന് തുമ്പുണ്ടാക്കുകയും ചെയ്തു.

ആദ്യം അമ്മയെ കൊലപ്പെടുത്തി, അമ്മയെ കൊലപ്പെടുത്തുന്നതിനായി തന്നെ സഹായിച്ച ഇസ്മയിലിനെ രണ്ടാമതുകൊലപ്പെടുത്തി. കൊലപാതക സഹായിയെ കൊലപ്പെടുത്തിയ കേസുകൾ കേരളത്തിൽ അത്യപൂർവമെന്നാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് ക്രൈം ബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞത്. മുക്കം സ്വദേശിയായ ബിർജുവിനെ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഏതാനും ദിവസം മുമ്പാണ് . രണ്ട് കൊലപാതകങ്ങളുടെയും കുറ്റം ഏറ്റുപറഞ്ഞതോടെ വ്യാഴാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ബിർജുവിന്റെ സുഹൃത്തായ ഇസ്മയിലിനെയാണ് കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച് നിരവധി ചാക്കുകളിലാക്കി ഉപേക്ഷിച്ചത്.

അറസ്റ്റ് രേഖപ്പെടുത്തും മുമ്പ് തന്നെ തെളിവുകളെല്ലാം ക്രൈംബ്രാഞ്ച് ശേഖരിച്ചു. അതുകൊണ്ട് തന്നെ ബിർജുവിന് കുറ്റമെല്ലാം സമ്മതിക്കേണ്ടി വന്നു. കേസിലെ പ്രതി ബിർജുവിന്റെ പിതാവ് മുക്കത്തെ ഭൂവുടമയായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം ബിർജുവിനും സഹോദരനും സ്വത്തുക്കൾ നൽകിയെങ്കിലും ബിർജു അതെല്ലാം ധൂർത്തടിച്ചു. ഇതിനിടെ മാതാവായ ജയവല്ലിയിൽ നിന്ന് ബിർജു പണം ആവശ്യപ്പെട്ടെങ്കിലും നൽകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് അമ്മയെ കൊലപ്പെടുത്താൻ ഇസ്മായിലിനെ ഏർപ്പാടാക്കുന്നത്. ഇസ്മയിലിന് ഒറ്റയ്ക്കു കൊല നടത്താൻ കഴിയാതെ വന്നപ്പോൾ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടിച്ച് ഇരുവരും ചേർന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സാരിയിൽ കെട്ടിത്തൂക്കി, സംഭവം ആത്മഹത്യയാണെന്ന് പൊലീസിനോട് പറയുകയും ചെയ്തു.

അമ്മയുടെ കൊലപാതകത്തിന് കൂട്ടുനിന്നതിന്റെ പേരിൽ പത്ത് ലക്ഷം രൂപ കേസിലെ പ്രതിയായ ബിർജു ഇസ്മയിലിന് വാഗ്ദാനം ചെയ്തിരുന്നു. ഈ പണം ആവശ്യപ്പെട്ട് ഇസ്മയിൽ എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പണം ചോദിച്ചെത്തിയ ഇസ്മയിലിനെയും അമ്മയെ കൊലപ്പെടുത്തിയ അതേ വീട്ടിൽ വെച്ച് തന്നെ കൊലപ്പെടുത്തുകയായിരുന്നു. ഇസ്മയിൽ പണമാവശ്യപ്പെട്ടെത്തിയപ്പോൾ ഭക്ഷണവും മദ്യവും നൽകി . ഇസ്മയിൽ ഉറങ്ങിയ ശേഷം കഴുത്തിൽ ചരട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

അമ്മയെ കൊലപ്പെടുത്തിയ അതേ കട്ടിലിൽ കിടത്തിയാണ് ഇസ്മയിലിനേയും വകവരുത്തിയത്. കൊലപാതകത്തിന് ശേഷം പുലർച്ചെ വരെ മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. രാവിലെ എൻഐടിക്ക് സമീപത്തെ കടകളിലെത്തി പ്ലാസ്റ്റിക് ചാക്കുകളും സർജിക്കൽ ബ്ലേഡുകളും വാങ്ങി. വീട്ടിലെത്തി ഇസ്മയിലിന്റെ മൃതദേഹം നിരവധി കഷ്ണങ്ങളായി വെട്ടിനുറുക്കി. കാട്ടുപന്നികളെ വേട്ടയാടി കൊന്ന് പരിചയമുള്ളതിനാലാണ് മൃതദേഹം അറുക്കുന്നതിൽ ബിർജുവിന് ബുദ്ധിമുട്ട് തോന്നാതിരുന്നത്.

കൈകളും തലയും ഛേദിച്ച് ഒരു പ്ലാസ്റ്റിക് ചാക്കിലും, കാലുകൾ മറ്റൊരു ചാക്കിലും, ഉടൽ മാത്രം മറ്റൊരു ചാക്കിലും രക്തവും ശേഷിക്കുന്ന അവശിഷ്ടങ്ങളും മറ്റൊരു ചാക്കിലും കെട്ടിവെച്ചു. വെട്ടിമുറിക്കുമ്പോൾ രക്തം ചീറ്റാതിരിക്കാൻ മൃതശശരീരം രാവിലെ വരെ ഫ്രീസ് ചെയ്തു. എന്നിട്ടും രക്തം ചിന്തി. തുടർന്ന് സ്വന്തം ബൈക്കിലാണ് ഓരോ ചാക്കുകളായി കടപ്പുറത്ത് ഉപേക്ഷിച്ചത്. ചാലിയാറിലാണ് കൈകൾ ഉപേക്ഷിച്ചത്. ചാലിയത്ത് നിന്നാണ് ഇത് കിട്ടിയത്. ശരീരമുള്ള ചാക്ക് കോഴിമാലിന്യം ഇടുന്ന ബീച്ചിലെ ഭാഗത്താണ് നിക്ഷേപിച്ചത്. ബീച്ചിൽ കോഴിമാലിന്യം നിക്ഷേപിച്ച സ്ഥലത്ത് നിന്നും ദുർഗന്ധം ഉയർന്നതിനെ തുടർന്ന് നാട്ടുകാരുടെ കൂട്ടായ്മ ഈ ഭാഗം വൃത്തിയാക്കുന്നതിനിടെയാണ് വലിയ ചാക്കിൽ മനുഷ്യന്റേതെന്ന് തോന്നുന്ന ശരീരം കണ്ടത്.

ബിർജുവും ഇസ്മയിലും ചേർന്നാണ് അമ്മ ജയവല്ലിയെ കൊലപ്പെടുത്തിയത്. ഇസ്മയിലിന്റെ കൊലപാതകം താൻ ഒറ്റയ്ക്ക് നടത്തിയെന്നാണ് ബിർജു പൊലീസിന് നൽകിയത്. എന്നാൽ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിൽ നിന്നും കൈകളും കാലുകളും അറുത്തുമാറ്റുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒറ്റയ്ക്ക് ഒരാൾക്ക് ചെയ്യാൻ പറ്റുമോ എന്ന് സംശയം. അതിനാലാണ് മറ്റ് ആരുടെയെങ്കിലും പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നത്. സർജിക്കൽ ബ്ലൈഡാണ് ഉപയോഗിച്ചിട്ടുള്ളത്. അതുകൊണ്ടാണ് നേഴ്‌സായ ഭാര്യയെ സംശയിക്കുന്നത്. എന്നാൽ കാട്ടു പന്നികളെ വേട്ടയാടുന്ന കഥ പറഞ്ഞ് ഭാര്യയെ രക്ഷിക്കാനാണ് ബിർജുവിന്റെ ശ്രമം.

രണ്ടുവർഷം മുമ്പാണ് കോഴിക്കോടിന്റെ വിവിധഭാഗങ്ങളിൽനിന്നായി വ്യത്യസ്ത ദിവസങ്ങളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. 2017 ജൂൺ 28-ന് കൈതവളപ്പ് കടൽത്തീരത്ത് ഒരു കൈയും ദിവസങ്ങൾക്ക് ശേഷം ചാലിയം തീരത്ത് നിന്ന് രണ്ടാമത്തെ കൈയും കിട്ടിയിരുന്നു. ജൂലായ് ആറിന് അഗസ്ത്യമുഴി ഭാഗത്ത് നിന്ന് ഉടൽഭാഗവും കണ്ടെത്തി. ഓഗസ്റ്റ് 13-നാണ് ചാലിയം തീരത്ത് നിന്ന് തലയോട്ടി കണ്ടെടുത്തത്. ഇതിനുപിന്നാലെയാണ് പൊലീസ് സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈയിലെത്തുകയായിരുന്നു.

ധൂർത്തനായ ബിർജു അമ്മയുടെ കൈവശമുള്ള സ്വത്തിനായി നിരന്തരം വഴക്കിട്ടിരുന്നു. നശിപ്പിച്ചുകളയും എന്നറിയാമായിരുന്നതിനാൽ, പണമോ സ്വത്തോ അമ്മ നൽകിയില്ല. ഇതിന് പ്രതികാരമായി ഇസ്മായിലിന്റെ സഹായത്തോടെ ബിർജു അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കെട്ടിത്തൂക്കി ആത്മഹത്യയാക്കി ചിത്രീകരിക്കുകയും ചെയ്തു. ഇതിന് ശേഷം സ്ഥലം വിറ്റ് ബിർജു നാടുവിട്ട് പോകുകയും ചെയ്തു. ഇതിനിടെ 10 ലക്ഷം രൂപയ്ക്ക് സ്ഥലംവിറ്റ് ബിർജു നാടുവിടാൻ പോകുന്ന കാര്യം അറിഞ്ഞ ഇസ്മായിൽ തനിക്ക് തരാമെന്ന് ഏറ്റ പണം നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ബിർജു കൂട്ടാക്കിയില്ല. പണം നൽകിയില്ലെങ്കിൽ കൊലപാതക വിവരം പരസ്യമാക്കുമെന്നും ഇസ്മായിൽ ഭീഷണി മുഴക്കി. തുടർന്ന് ഇസ്മായിലിനെ വകവരുത്താൻ ബിർജു പദ്ധതിയടുകയായിരുന്നു.

നാടുവിട്ടുപോയ ബിർജുവിനെ പിന്നീട് തമിഴ്‌നാട്ടിലെ നീലഗിരിയിൽ ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്ന് പിടികൂടിയെങ്കിലും അയാൾ രക്ഷപ്പെട്ടു. പിന്നീട് മുക്കത്ത് വെച്ച് ബിർജു ക്രൈംബ്രാഞ്ചിന്റെ പിടിയിൽ അകപ്പെട്ടു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് രണ്ട് കൊലപാതകങ്ങളും തെളിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി വെളിപ്പെടുത്തി. സംഭവത്തിൽ ബിർജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും തച്ചങ്കരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP