Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഉള്ളിടത്തോളം കാലം തീവ്രവാദം തുടർന്നുകൊണ്ടിരിക്കും; 9/11ശേഷം അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം; തീവ്രവാദത്തെ തുരത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് ബിപിൻ റാവത്ത്

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഉള്ളിടത്തോളം കാലം തീവ്രവാദം തുടർന്നുകൊണ്ടിരിക്കും; 9/11ശേഷം അമേരിക്ക സ്വീകരിച്ച മാർഗം പിന്തുടരണം; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം; തീവ്രവാദത്തെ തുരത്തേണ്ടത് എങ്ങനെയെന്ന് വിശദീകരിച്ച് ബിപിൻ റാവത്ത്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർ ഉള്ളിടത്തോളം തീവ്രവാദം നിലനിർക്കുമെന്ന് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്. തീവ്രവാദത്തെ തുരത്താനുള്ള ഒരേയൊരു വഴി 2011 സെപ്റ്റംബറിലുണ്ടായ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാർഗണെന്നും അദ്ദേഹം പറഞ്ഞു.

'തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല. അത് തുടർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂ. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക ചെയ്തതുപോലെ മാത്രമേ അതിന് സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവർ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കിൽ നിങ്ങൾ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ഉറച്ച നടപടി സ്വീകരിക്കണം.' റാവത്ത് പറഞ്ഞു.

'തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനിൽക്കും. അവർ തീവ്രവാദികളെ മുൻനിർത്തി നിഴൽയുദ്ധം നടത്തും, ആയുധങ്ങൾ നിർമ്മിച്ചുനൽകും, അവർക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോൾ നമുക്ക് തീവ്രവാദത്തെ നിയന്ത്രിക്കാൻ ആകില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിനെതിരെ ഉറച്ച നടപടി എടുത്തേ മതിയാകൂ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ഒരു നല്ല മാർഗമെന്ന് എനിക്ക് തോന്നുന്നു. നയതന്ത്രപരമായ ഒറ്റപ്പെടുത്തൽ. നിങ്ങൾ അത് ചെയ്തേ മതിയാകൂ.'- റാവത്ത് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP