Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചൈനയെ കൂട്ടുപിടിച്ച് കാശ്മീർ വിഷയത്തിൽ ഇന്ത്യയെ മെരുക്കാൻ ഇറങ്ങിയ പാക്കിസ്ഥാൻ വീണ്ടും കണ്ടംവഴി ഓടി! യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്ന് തുറന്നടിച്ചു മറ്റു രാഷ്ട്രങ്ങളുടെ പ്രതിനിധികൾ; ഭീകരർക്കു താവളമൊരുക്കുന്നതു പാക്കിസ്ഥാൻ ആദ്യം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്ന് യൂറോപ്പ്യൻ പ്രതിനിധികൾ; പാക്കിസ്ഥാൻ തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നെന്ന് ഇന്ത്യൻ പ്രതിനിധി അക്‌ബറുദ്ദീൻ

ചൈനയെ കൂട്ടുപിടിച്ച് കാശ്മീർ വിഷയത്തിൽ ഇന്ത്യയെ മെരുക്കാൻ ഇറങ്ങിയ പാക്കിസ്ഥാൻ വീണ്ടും കണ്ടംവഴി ഓടി! യുഎൻ രക്ഷാസമിതിയിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്ന് തുറന്നടിച്ചു മറ്റു രാഷ്ട്രങ്ങളുടെ പ്രതിനിധികൾ; ഭീകരർക്കു താവളമൊരുക്കുന്നതു പാക്കിസ്ഥാൻ ആദ്യം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമെന്ന് യൂറോപ്പ്യൻ പ്രതിനിധികൾ; പാക്കിസ്ഥാൻ തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നെന്ന് ഇന്ത്യൻ പ്രതിനിധി അക്‌ബറുദ്ദീൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്: കാശ്മീർ വിഷയത്തിൽ ഇന്ത്യയെ വെട്ടിലാക്കാൻ യുഎൻ രക്ഷാസമിതിയിൽ ചൈനയെ കൂട്ടുപിടിച്ച് പാക്കിസ്ഥാൻ നടത്തിയ ശ്രമം അമ്പേ പാളി. പാക്കിസ്ഥാന്റെ നീക്കങ്ങൾക്ക് ലോകരാഷ്ട്രങ്ങളുടെ മുമ്പിൽ യാതൊരു വിലയും കിട്ടാത്ത അവസ്ഥ വന്നതോടെ പാക്കിസ്ഥാൻ ശരിക്കും വീണ്ടും നാണംകെട്ടു. ബുധനാഴ്ച രാത്രി ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി നടത്തിയ ചർച്ചയിൽ കശ്മീർ വിഷയം ഉയർത്തിക്കാട്ടാനുള്ള വേദി ഇതല്ല എന്നാണു പ്രധാന രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അറിയിച്ചത്. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന വാദത്തിന് മുൻതൂക്കം കിട്ടിയതോടെ പാക് ശ്രമങ്ങൾ പാളിപ്പോയി.

ഇതോടെയാണു ചൈനയിലൂടെ യുഎൻ സുരക്ഷാസമിതിയിൽ കശ്മീർ ചർച്ച ചെയ്യാനുള്ള പാക്ക് ശ്രമങ്ങൾക്കു അടിയേറ്റത്. ഭീകരർക്കു താവളമൊരുക്കുന്നതു പാക്കിസ്ഥാൻ ആദ്യം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാനെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിൽനിന്നു വ്യതിചലിപ്പിക്കാൻ തെറ്റായ കാര്യങ്ങൾ ഉയർത്തിക്കാട്ടാനാണ് അവർ ശ്രമിക്കുന്നതെന്നു യുഎന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യിദ് അക്‌ബറുദ്ദീൻ പറഞ്ഞു. യുഎന്നിലെ മറ്റ് അംഗങ്ങളുടെ കൃത്യമായ വീക്ഷണത്തിൽ ഒരംഗത്തിന്റെ ശ്രമം പരാജയപ്പെടുന്നതാണു നാം വീണ്ടും കണ്ടത്. പാക്ക് പ്രതിനിധികൾ നടത്തുന്ന വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ യുഎൻ വേദിയിൽ തുടർച്ചയായി തള്ളിപ്പോകുന്നതു കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ന്യൂയോർക്കിൽ നടന്നത് അനൗദ്യോഗിക ചർച്ചയാണെന്നാണു റിപ്പോർട്ട്. കശ്മീർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പാക്ക് വിദേശകാര്യ മന്ത്രി യുഎന്നിന് അയച്ച കത്തിന്മേലാണു ചർച്ച നടന്നതെന്നാണു ചൈന അംബാസഡർ അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്തു കശ്മീർ വിഷയത്തിൽ ഉചിതമായ തീരമാനത്തിൽ എത്തിച്ചേരാൻ ഇതു സഹായകമാകുമെന്നാണു വിശ്വസിക്കുന്നതെന്നും യുഎൻ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.

കശ്മീർ വിഷയം ആഭ്യന്തര പ്രശ്‌നമാണെന്നും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും യൂറോപ്പിൽ നിന്നുള്ള പ്രതിനിധി പറഞ്ഞു. ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയുടെ ക്ലോസ്ഡ് ഡോർ യോഗത്തിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ചൈന അഭ്യർത്ഥന നടത്തിയെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ രക്ഷാസമിതി അജണ്ടയിൽ കശ്മീർ വിഷയം ഉൾപ്പെടുത്താനുള്ള ചൈനീസ് ശ്രമം അമേരിക്കയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ മറ്റ് അംഗങ്ങൾ തടഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചയാണ് വേണ്ടതെന്ന നിലപാടാണ് ഫ്രാൻസും അമേരിക്കയും കൈക്കൊണ്ടത്.

കശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ ഓഗസ്റ്റ് അഞ്ചിന് റദ്ദാക്കിയതിന് പിന്നാലെ ഓഗസ്റ്റ് 16ന് ചേർന്ന രക്ഷാസമിതിയിൽ കശ്മീർ സംബന്ധിച്ച് ചൈന അനൗദ്യോഗിക ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതിനെ തുടർന്ന് പ്രസ്താവനകളോ മറ്റ് തുടർ നടപടികളോ ഉണ്ടായിരുന്നില്ല. രക്ഷാസമിതി യോഗത്തിന് മുന്നോടിയായി പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ, ഉഭയകക്ഷി ചർച്ചകളെന്ന ഉപായം തന്നെയാണ് ട്രംപും ചൂണ്ടിക്കാട്ടിയത്.

എല്ലാക്കാലവും പാക്കിസ്ഥാന്റെ സുഹൃദ് രാജ്യമായി നിലകൊള്ളുന്ന ചൈന, ജമ്മു കശ്മീരിനെ വിഭജിച്ച ഇന്ത്യയുടെ നടപടിയെ വിമർശിച്ചിരുന്നു. നിയമവിരുദ്ധവും അസാധുവുമാണ് നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. കശ്മീരിലേത് ഇന്ത്യ-പാക് തർക്കമാണെന്നും മൂന്നാമത് കക്ഷി ഇടപെടേണ്ടെന്നുമാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന പാക്കിസ്ഥാന്റെ അഭിപ്രായത്തെ പിന്തുണക്കുകയാണ് ചൈന. കശ്മീർ വിഷയം ചർച്ച ചെയ്യാൻ രണ്ടാം തവണയാണു യുഎൻ രക്ഷാസമിതി മുറിയടച്ചു യോഗം ചേരുന്നത്. ചൈനയുടെ ആവശ്യപ്രകാരം ഇത്തവണ ന്യൂയോർക്കിലായിരുന്നു യോഗം. കശ്മീർ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ഔദ്യോഗിക വിഷയമാണെന്നും അതിൽ മറ്റു രാജ്യങ്ങൾ ഇടപടേണ്ടതില്ലെന്നുമാണു കഴിഞ്ഞ ചർച്ചയിൽ യുഎൻ എടുത്ത തീരുമാനം. ഈ അഭിപ്രായത്തിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നാണ് ഇപ്പോഴത്തെ തീരുമാനം വ്യക്തമാക്കുന്നത്.

അതേസമയം കശ്മീർ പുനഃസംഘടനയ്ക്ക് ശേഷം ആദ്യമായി കേന്ദ്ര മന്ത്രിതല സംഘം ജമ്മു കശ്മീർ സന്ദർശനത്തിന് എത്തുകയാണ്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ജനുവരി അവസാനത്തോടെയാണ് മന്ത്രിമാരുടെ പ്രത്യേക സംഘം സന്ദർശനം നടത്തുക. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ആദ്യ കേന്ദ്രസംഘം ഇവിടേക്ക് സന്ദർശനത്തിനെത്തുന്നത്.

ജമ്മു-കശ്മീരിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനൊപ്പം ആർട്ടിക്കിൽ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാർ ജനങ്ങളെ ബോധവത്കരിക്കും. ജനുവരി 17ന് ചേരുന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിന് ശേഷം ജമ്മു കശ്മീർ സന്ദർശനത്തിന്റെ കൃത്യമായ തിയതിയിൽ തീരുമാനമാകും. ജനുവരി 19 മുതൽ 24 വരെയായിരിക്കും ഇതിന്റെ സമയക്രമമെന്നാണ് സൂചന. കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, സ്മൃതി ഇറാനി, കിരൺ റിജ്ജു, അനുരാഗ് താക്കൂർ, കിഷൻ റെഡ്ഡി തുടങ്ങിയവർ ഈ സംഘത്തിലുണ്ടാകും.

കഴിഞ്ഞ വർഷം ഓഗസ്റ്റ് അഞ്ചിനാണ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ലഡാക്ക്, ജമ്മു-കശ്മീർ എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിക്കൊണ്ടുള്ള കശ്മീർ പുനഃസംഘടനാ ബിൽ ബിജെപി പാർലമെന്റിൽ പാസാക്കിയിരുന്നത്. കഴിഞ്ഞ ആഴ്ച അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജമ്മു കശ്മീർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി മടങ്ങുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP