Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇൻഫാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി കർഷകദിനം ആചരിച്ചു

ഇൻഫാം ദേശീയ സമ്മേളനത്തിനു മുന്നോടിയായി കർഷകദിനം ആചരിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: ഇൻഫാം ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ഇന്നലെ സംസ്ഥാനത്തുടനീളം വിവിധകേന്ദ്രങ്ങളിൽ കർഷകദിനമായി ആചരിച്ചു. പതാക ഉയർത്തൽ, കർഷകരെ ആദരിക്കൽ, കർഷക സെമിനാറുകൾ എന്നീചടങ്ങളുകളും കർഷകദിനാചരണത്തിന്റെ ഭാഗമായി നടന്നു.

സംസ്ഥാനതല കർഷകദിനാചരണം ഇൻഫാമിന് തുടക്കം കുറിച്ച കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട്‌ഡെവലപ്പ്‌മെന്റ് സൊസൈറ്റി അങ്കണത്തിൽ നടന്നു. ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ്‌മോനിപ്പള്ളി, ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ ചേർന്ന്ഇൻഫാം പതാക ഉയർത്തി.ഒരു കൊടുങ്കാറ്റുപോലെ കേരള കർഷകസമൂഹത്തിൽ രണ്ടായിരാമാണ്ടിൽ ഇൻഫാം ആഞ്ഞടിച്ചപ്പോൾ ജനമിളകി. അധികാര കേന്ദ്രങ്ങൾ ഞെട്ടി. പുത്തൻ കാർഷിക സംസ്‌കാരത്തിന്റെ നാമ്പുകൾ
പൊട്ടിമുളച്ചു.

വർഷങ്ങളായുള്ള അതിന്റെ അലയടികൾ ഈ മണ്ണിൽ ഇന്നും കെട്ടടങ്ങാതെ നിലനിൽക്കുന്നു. അനിയന്ത്രിതമായ കാർഷികോല്പന്ന ഇറക്കുമതി നടപ്പിലായിരിക്കുമ്പോൾകഴിഞ്ഞ നാളുകളിൽ രാജ്യാന്തര കാർഷികവിരുദ്ധ കരാറുകൾക്കെതിരെ ഇൻഫാം നടത്തിയപോരാട്ടം സത്യമെന്ന് കാലം തെളിയിച്ചിരിക്കുന്നു. ഇന്നലകളിലെ അനുഭവങ്ങളും നൊമ്പരങ്ങളും ഉള്ളിലൊതുക്കി കൈവെള്ളയിലും മനസിലും തഴമ്പുള്ള കർഷകരുടെ ഉയർത്തെഴുന്നേ
ല്പിനുള്ള നാളുകളാണിത്.

കർഷകരെയും കാർഷികമേഖലയെയും അവഗണിക്കുന്നവർക്കുംകാർഷിക വിഷയങ്ങളിൽ കർഷകരക്ഷയ്ക്കുതകുന്ന പദ്ധതികളും കർമ്മപരിപാടികളും ഇടപെടലുകളും നടത്താതെമുഖംതിരിഞ്ഞു നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പായിരിക്കും ജനുവരി 17ന് കട്ടപ്പനയിൽ നടക്കുന്നമഹാറാലിയെന്ന് കർഷകദിനാചരണ സന്ദേശത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർഅഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.ഇൻഫാം ദേശീയ ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ, സംസ്ഥാന പ്രസിഡന്റ് ജോസ് എടപ്പാട്ട്,കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയിന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ, ജില്ലാ പ്രസിഡന്റ്അഡ്വ.എബ്രാഹം മാത്യു, ജില്ലാ സെക്രട്ടറി ജോസ് പാഡിക്കൽ, ജോയിന്റ് സെക്രട്ടറി ഷാബോച്ചന്മുളങ്ങാശ്ശേരി, വൈസ് പ്രസിഡന്റ് ബെന്നി വർഗീസ്, ട്രഷറർ ജയ്‌സൺ ചെമ്പ്‌ളായിൽ എന്നിവർനേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP