Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാം തണുക്കാനായി ഹാരി കുറച്ച് ദിവസം കൂടി ബ്രിട്ടനിൽ തുടരും; സീപ്ലെയിനിൽ ചുറ്റിയടിച്ച് ജീവിതം ഒറ്റയ്ക്ക് ആസ്വദിച്ച് മേഗൻ; ഇളമുറ തമ്പുരാൻ കൈവിട്ട് പോയതിൽ ആശങ്ക തീരാതെ ബക്കിങ്ഹാം പാലസ്

എല്ലാം തണുക്കാനായി ഹാരി കുറച്ച് ദിവസം കൂടി ബ്രിട്ടനിൽ തുടരും; സീപ്ലെയിനിൽ ചുറ്റിയടിച്ച് ജീവിതം ഒറ്റയ്ക്ക് ആസ്വദിച്ച് മേഗൻ; ഇളമുറ തമ്പുരാൻ കൈവിട്ട് പോയതിൽ ആശങ്ക തീരാതെ ബക്കിങ്ഹാം പാലസ്

സ്വന്തം ലേഖകൻ

ഹാരി രാജകുമാരനും പത്നി മേഗനും രാജപദവികൾ വേണ്ടെന്ന് വച്ച് കാനഡയിൽ ചേക്കേറാൻ പോകുന്നതുമായി ബന്ധപ്പെട്ട ചൂടൻ സംഭവം വാർത്തകളിൽ നിറയുന്നത് തുടരുകയാണ്. എന്നാൽ താൻ ഉടൻ മേഗനൊപ്പം കഴിയാൻ കാനഡയിലേക്ക് പോവില്ലെന്നും കുറച്ച് ദിവസം കൂടി ബ്രിട്ടനിൽ തുടരാനുമാണ് ഹാരി പുതിയ നിലപാടെടുത്തിരിക്കുന്നത്. തങ്ങൾ വിട്ട് പോകുന്നത് മൂലം കുടുംബത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനും എല്ലാമൊന്നും തണുപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഹാരി തൽക്കാലം ഇവിടെ തന്നെ തങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ അതിനിടെ സീപ്ലെയിനിൽ ചുറ്റിയടിച്ച് ജീവിതം ഒറ്റയ്ക്ക് ആസ്വദിക്കുന്ന മേഗന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇളമുറ തമ്പുരാൻ കൈവിട്ട് പോയതിൽ ആശങ്ക തീരാത്ത അവസ്ഥയിലായിരിക്കുകയാണ് ബക്കിങ്ഹാം പാലസ് ഇപ്പോൾ.കുടുംബസമേതം ആഴ്ചകൾ നീണ്ട കനേഡിയൻ ടൂറിന് ശേഷം ഹാരിയും മേഗനും യുകെയിലെത്തുകയും ദിവസങ്ങൾക്കകം മേഗൻ കാനഡയിലേക്ക് തന്നെ തിരിച്ച് പോവുകയും ചെയ്തത് വൻ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരുന്നത്.അതിനിടെ തന്റെ ചാരിറ്റിയുടെ ഇൻവിക്ടസ് ഗെയിംസിനെ പ്രമോട്ട് ചെയ്യുന്നതിനുള്ള വീഡിയോ ഹാരി സസെക്സ് റോയലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ അപ്ലോഡ് ചെയ്യുകയുമുണ്ടായി.

യുകെയിൽ ഇത്തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്നതിനിടയിലാണ് പടിഞ്ഞാറൻ കാനഡയിൽ സീപ്ലെയിനിൽ ഒറ്റയ്ക്ക് ചുറ്റിയടിച്ച് രസിക്കുന്ന മേഗന്റെ ചിത്രങ്ങൾ പുറത്ത് വന്നത്. ഹാരിയും മേഗനും വിട്ട് പോകുന്ന പ്രശ്നം പരിഹരിക്കുന്നതിനായി തിങ്കളാഴ്ച രാജ്ഞി വിളിച്ച് കൂട്ടിയിരുന്ന പ്രത്യേക യോഗത്തിൽ മേഗൻ പങ്കെടുത്തിരുന്നില്ല. കാനഡയിലിരുന്ന് കൊണ്ട് കോൺഫറൻസ് കോളിലൂടെ ഈ യോഗത്തിൽ പങ്കെടുക്കാനുള്ള മേഗന്റെ നീക്കത്തിന് വില്യം രാജകുമാരൻ അനുവാദം നൽകിയിരുന്നുമില്ല. സ്വതന്ത്രരായി ജീവിക്കാനുള്ള ഹാരിയുടെയും മേഗന്റെയും തീരുമാനത്തെ ചില വ്യവസ്ഥകൾക്ക് അനുസൃതമായി അനുവദിക്കാൻ ചാൾസും വില്യവും ഹാരിയും പങ്കെടുത്ത പ്രസ്തുത യോഗത്തിൽ വച്ച് തീരുമാനമാവുകയും ചെയ്തിരുന്നു.

ചർച്ചയിലെ നീക്കുപോക്കുകൾ നടപ്പിലാക്കാനും പ്രശ്നമൊന്ന് തണുപ്പിക്കാനുമായി ഹാരി ചുരുങ്ങിയത് അടുത്ത ആഴ്ചയുടെ ആദ്യം വരെയെങ്കിലും യുകെയിൽ കഴിയുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.പ്രശ്നങ്ങൾ ഒരു വിധം തണുപ്പിച്ച് അടുത്ത ആഴ്ചക്ക് ശേഷം ഹാരി മേഗനും മകൻ ആർച്ചിക്കുമൊപ്പം കഴിയുന്നതിന് കാനഡയിലേക്ക് പറക്കുമെന്നും അവിടെ 10.7 മില്യൺ പൗണ്ട് വിലയുള്ള സൗധത്തിലാണ് ഇവർ താമസിക്കുകയെന്നും റിപ്പോർട്ടുണ്ട്. ഇപ്രാവശ്യം കനേഡിയൻ ടൂറിനിടെ ഇവർ ക്രിസ്മസ് ആഘോഷിച്ചത് ഈ സൗധത്തിൽ വച്ചായിരുന്നു. നാളെ 2021 റഗ്‌ബി ലീഗ് വേൾഡ് കപ്പുമായി ബന്ധപ്പെട്ട പരിപാടിയുടെ ഹോസ്റ്റായി ഹാരി വർത്തിക്കുന്നതായിരിക്കും. ഒരു പക്ഷേ പൂർണമായ രാജാധികാരങ്ങളോടെ ഹാരി ആതിഥേയത്വം വഹിക്കുന്ന അവസാന പരിപാടിയായിരിക്കുമിതെന്നും റിപ്പോർട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP