Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒന്നിക്കാം ഒരുമിക്കാം നാളേക്കായി കൈകോർക്കാം എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല; ഇന്ന് വൈകിട്ട് 4 മുതൽ ആലുവ-മൂന്നാർ റോഡിൽ പ്രതിഷേധത്തിന് എത്തുക പഞ്ചായത്ത് മുഴുവൻ

ഒന്നിക്കാം ഒരുമിക്കാം നാളേക്കായി കൈകോർക്കാം എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങല; ഇന്ന് വൈകിട്ട് 4 മുതൽ ആലുവ-മൂന്നാർ റോഡിൽ പ്രതിഷേധത്തിന് എത്തുക പഞ്ചായത്ത് മുഴുവൻ

സ്വന്തം ലേഖകൻ

കോതമംഗലം ; ഒന്നിക്കാം ഒരുമിക്കാം നാളേക്കായി കൈകോർക്കാം എന്ന മുദ്രാവാക്യം ഉയർത്തി നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ ആലുവ - മൂന്നാർ റോഡിൽ മനുഷ്യചങ്ങല തീർക്കും.

ഭരണഘടന സംരക്ഷിക്കണം എന്ന് ആവശ്യപെട്ടുള്ള പ്രക്ഷോഭങ്ങൾ രാജ്യത്ത് ഉടനീളം നടക്കുബോൾ ഗ്രാമപഞ്ചായത്ത് നിവാസികളുടെ ആശങ്കയകറ്റാനും പ്രക്ഷോഭത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നതിനുമാണ് മനുഷ്യചങ്ങല തീർത്തുകൊണ്ട് മുഴുവൻ ഗ്രാമപഞ്ചായത്ത് നിവാസികളേയും സമരത്തിൽ കണ്ണി ചേർക്കുന്നെതെന്ന് സംഘാടകർ അറിയിച്ചു. വൈകിട്ട് 4 മണിമുതൽ 4;45 വരെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽലുള്ള ആലുവ - മൂന്നാർ റോഡിലാണ് മനുഷ്യചങ്ങല തീർക്കുക. ആലുവ- മുന്നാർ റോഡിൽ അശമന്നൂർ പഞ്ചായത്ത് അതിർത്തി മുതൽ കിഴക്കെ ഇരുമലപ്പടി വരെ മേതല, കുറ്റിലഞ്ഞി , ചെറുവട്ടൂർ പ്രദേശങ്ങളിൽ നിന്നുള്ളവരും കിഴക്കെ ഇരുമലപ്പടി മുതൽ നങ്ങേലിപ്പടി വരെ നെല്ലിക്കുഴി ,ഇരമല്ലൂർ,ഇളംബ്ര പ്രദേശങ്ങളിൽ ഉള്ളവരും നങ്ങേലിപ്പടി മുതൽ തങ്കളം കവലവരെ തൃക്കാരിയൂർ മേഖല ഉൾപ്പെടുന്ന വാർഡു നിവാസികളുമാണ് അണി നിരക്കുക.

സമര പരിപാടിയുടെ പ്രചരണാർത്ഥം പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വ്യക്തമാക്കി കൊണ്ടുള്ള ലഘുലേഖകൾ വിതരണം ചെയ്തതായും ആലുവ-മൂന്നാർ റോഡിന് ഇരുവശത്തുമുള്ള വ്യാപാരികളും തൊഴിലാളി കളും സമരത്തിന്റെ ഭാഗമായി ചങ്ങലയിൽ കണ്ണികളാകുെന്നും സംഘാടകർ വ്യക്തമാക്കി. പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും കുടുംബ ശ്രി, ആശാപ്രവർത്തകർ, നേഴ്‌സിങ്ങ് കോളേജ് വിദ്യാർത്ഥികൾ ,സർവ്വീസ് സകരണ സ്ഥാപനങ്ങളിലെ ജീവനക്കാരും ജനപ്രതിനിധികൾ ,രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ,തൊഴിലാളികൾ ഉൾപ്പടെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു ജന വിഭാഗം മനുഷ്യ ചങ്ങലയിൽ പങ്കാളികളാവുമെന്നും ഇവർ കൂട്ടിച്ചേർത്തു.

ഗ്രാമപഞ്ചായത്ത് നിവാസികളാണ് ചങ്ങലയിൽ കണ്ണികളാവുക.4;15 ന് ആദ്യ ട്രയൽ നടത്തി 4;30ന് മനുഷ്യചങ്ങല രൂപ പെടും തുടർന്ന് ഭരണഘടന ഉയർത്തുന്ന പ്രതിജ്ഞ ചൊല്ലികൊടുക്കും ഇതിന് ശേഷം നെല്ലിക്കുഴി കവലയിൽ പൊതുസമ്മേളനം നടക്കും.
വൈകിട്ട് 4 മുതൽ 5 മണിവരെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് അതിർത്തി ആയ ആലുവ മൂന്നാർ റോഡിൽ വാഹനങ്ങളുടെ വേഗത കുറച്ചും വാഹനങ്ങളെ മറികടക്കുന്നത് ഒഴിവാക്കിയും സമരത്തിന്റെ ഭാഗമാകാനെത്തുന്ന വരുടെ സുരക്ഷ ഒരുക്കാൻ എല്ലാവരും സഹകരിക്കണം എന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP