Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിപണിയിലെത്തും മുമ്പേ താരമായി ടാറ്റാ അൽട്രോസ്; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി അൽട്രോസ് മാജിക്; ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത ഹാച്ച്ബാക്കും രണ്ടാമത്തെ വാഹനവുമായി ടാറ്റാ ആൽട്രോസ്

വിപണിയിലെത്തും മുമ്പേ താരമായി ടാറ്റാ അൽട്രോസ്; ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷ നേടി അൽട്രോസ് മാജിക്; ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത ഹാച്ച്ബാക്കും രണ്ടാമത്തെ വാഹനവുമായി ടാറ്റാ ആൽട്രോസ്

സ്വന്തം ലേഖകൻ

വിപണിയിലെത്തും മുമ്പേ താരമായി ടാറ്റാ ആൽട്രോസ്. സുരക്ഷയുടെ കാര്യത്തിൽ ഒന്നാമനായാണ് ആൽട്രോസ് ടാറ്റയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി അണിയിച്ചിരിക്കുന്നത്. 

ആൽട്രോസ് ഗ്ലോബൽ എൻസിഎപി നടത്തുന്ന ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷയാണ് നേടിയത്. 5 സ്റ്റാർ സുരക്ഷ ഉറപ്പാക്കിയ ഈ വാഹനം ഇതുവരെ വിപണിയിലെത്തിയിട്ടില്ല. ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.

സുരക്ഷയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം നേടിയ ആൽട്രോസ് ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടുന്ന ആദ്യ ഇന്ത്യൻ നിർമ്മിത ഹാച്ച്ബാക്കും രണ്ടാമത്തെ വാഹനവുമായി മാറി. 17ൽ 16.13 പോയിന്റും നേടിയാണ് ആൽട്രോസ് അഞ്ച് സ്റ്റാർ നേടിയത്. ഇത് ആദ്യമായിട്ടാണ് വിപണിയിലെത്തും മുമ്പേ ഒരു വാഹനത്തിന്റെ ക്രാഷ് ടെസ്റ്റ് ഗ്ലോബൽ എൻസിഎപി നടത്തുന്നത്.

മണിക്കൂറിൽ 64 കിലോമീറ്റർ വേഗത്തിൽ നടത്തിയ ക്രാഷ് ടെസ്റ്റിൽ മുൻസീറ്റ് യാത്രക്കാർക്ക് അഞ്ച് സ്റ്റാർ സുരക്ഷയും പിന്നിലെ കുട്ടികൾക്ക് മൂന്നു സ്റ്റാർ സുരക്ഷയും നൽകും. പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസ് ജനുവരി 22ന് വിപണിയിലെത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിക്കുന്നത്. ഡിസംബർ മാസം ആദ്യം മുതൽ പുതിയ ഹാച്ചിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങിയിരുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ ഏറ്റവും മികച്ച സ്‌റ്റൈലൻ വാഹനങ്ങളിലൊന്നാണ് ആൽട്രോസ്. വില പ്രഖ്യാനം ജനുവരി 22നേ ഉണ്ടാകൂവെങ്കിലും 5 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷ. വലുപ്പം കൂടിയ ഗ്രിൽ, ബംബർ, പ്രൊജക്റ്റർ ഹെഡ്ലാംപുകൾ തുടങ്ങി സ്‌റ്റൈലിഷായ മുൻഭാഗം, മസ്‌കുലർ വീൽ ആർച്ച്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ ആൾട്രോസിന്റെ പുറം ഭാഗത്തിന്റെ പ്രത്യേകതകളാണ്. കൂടാതെ പ്രീമിയം ഫീൽ നൽകുന്നു ഗ്രേയും കറുപ്പുമുള്ള ഇന്റീരിയർ, അനലോഗ് ഡിജിറ്റൽ സങ്കലനമുള്ള മീറ്റർ കൺസോൾ, ഇൻഫോടൈന്മെന്റ് സിസ്റ്റിലെ വിവരങ്ങൾ കാണിച്ചു തരുന്ന 7 ഇഞ്ച് ടിഎഫ്ടി കളർ ഡിസ്‌പ്ലെ, പിന്നിലെ എസി വെന്റും 12 വോട്ട് ചാർജിങ് സോക്കറ്റ് എന്നിവയും ഈ പ്രീമിയം ഹാച്ചിലുണ്ട്.

ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP