Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

2410 കോടിയോടെ കഴിഞ്ഞ വർഷവും ബിജെപി അതിസമ്പന്ന പാർട്ടി സ്ഥാനം നിലനിർത്തി; 200 കോടിയിൽ നിന്നും 1000 കോടിയായി ഉയർത്തി കോൺഗ്രസിന്റെ മുന്നേറ്റം; മൂന്നാമത്തെ സമ്പന്ന പാർട്ടിയായി മാറി തൃണമൂൽ; 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎം; 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കിൽ കോൺഗ്രസിന്റെ മിച്ചം 500 കോടി; സിപിഎം അടക്കം സകല പാർട്ടികളുടേയും പോക്കറ്റിൽ ചെലവിനേക്കാൾ ഏറെ വരുമാനം

2410 കോടിയോടെ കഴിഞ്ഞ വർഷവും ബിജെപി അതിസമ്പന്ന പാർട്ടി സ്ഥാനം നിലനിർത്തി; 200 കോടിയിൽ നിന്നും 1000 കോടിയായി ഉയർത്തി കോൺഗ്രസിന്റെ മുന്നേറ്റം; മൂന്നാമത്തെ സമ്പന്ന പാർട്ടിയായി മാറി തൃണമൂൽ; 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎം; 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കിൽ കോൺഗ്രസിന്റെ മിച്ചം 500 കോടി; സിപിഎം അടക്കം സകല പാർട്ടികളുടേയും പോക്കറ്റിൽ ചെലവിനേക്കാൾ ഏറെ വരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : രാജ്യം സാമ്പത്തിക പ്രതിസന്ധിയിലെങ്കിലും രാഷ്ട്രീയ പാർട്ടികളെല്ലാം ഇന്ത്യയിൽ അതിസമ്പന്നരാണ്. ബിജെപിയും കോൺഗ്രസുമെല്ലാം ശതകോടീശ്വരന്മാരാണ്. കഴിഞ്ഞ സാമ്പത്തിക വർഷം രാഷ്ട്രീയ കക്ഷികളിൽ ഏറ്റവും കൂടുതൽ പണമെത്തിയതു ബിജെപിയുടെ അക്കൗണ്ടിൽ 2410.08 കോടി രൂപ. അങ്ങനെ കഴിഞ്ഞ വർഷവും ബിജെപി അതിസമ്പന്ന പാർട്ടിയായി മാറി.

2410 കോടിയോടെ കഴിഞ്ഞ വർഷവും ബിജെപി അതിസമ്പന്ന പാർട്ടി സ്ഥാനം നിലനിർത്തുകയാണ്. കേന്ദ്ര ഭരണമാണ് ഇതിന് കാരണം. 200 കോടിയിൽ നിന്നും 1000 കോടിയായി വരുമാനം ഉയർത്തി കോൺഗ്രസിന്റെ മുന്നേറ്റവും കണ്ടു. മൂന്നാമത്തെ സമ്പന്ന പാർട്ടിയായി മാറിയത് തൃണമൂൽ കോൺഗ്രസാണ്. 104 കോടി 100 കോടിയിലേക്ക് താഴ്ന്ന് സിപിഎമ്മിനും ബാങ്ക് ബാലൻസ് നിലനിർത്താനാകുന്നു. 1500 കോടിയും ബിജെപി മിച്ചം പിടിച്ചെങ്കിൽ കോൺഗ്രസിന്റെ മിച്ചം 500 കോടിയാണ് സിപിഎം അടക്കം സകല പാർട്ടികളുടേയും പോക്കറ്റിൽ ചെലവിനേക്കാൾ ഏറെ വരുമാനമാണുള്ളത്. എന്നാൽ ഇത്തവണ വരുമാനത്തിൽ സിപിഎമ്മിന് കുറവുണ്ട്.

ഇതിൽ 1005.33 കോടി തിരഞ്ഞെടുപ്പിനും മറ്റും ചെലവാക്കി. പാർട്ടികൾ സമർപ്പിച്ച കണക്കുകൾ പ്രകാരം അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിലാണു വിവരം. ബിജെപിക്കും കോൺഗ്രസിനും ഏറ്റവും വലിയ വരുമാനം സംഭാവനകളാണ്. ബിജെപിക്ക് ആകെ വരുമാനത്തിലെ 2354.02 കോടിയും കോൺഗ്രസിന് 555.55 കോടിയും സംഭാവനയാണ്. അതായത് കിട്ടുന്നതെല്ലാം പാർട്ടികൾ ചെലവാക്കുന്നില്ല. ഇതിൽ ബിജെപിക്ക് 1450.89 കോടിയും കോൺഗ്രസിന് 383.26 കോടി രൂപയും ഇലക്ടറൽ ബോണ്ടിലൂടെയാണു കിട്ടിയത്. എൻസിപി വരവുചെലവു കണക്ക് ബോധിപ്പിച്ചിട്ടില്ല.

രാജ്യത്തെ ദേശീയ പാർട്ടികളുടെ ആകെ വരുമാനത്തിന്റെ 65.16 ശതമാനവും ബിജെപിക്കാണ്. 1382.74 കോടി രൂപയാണ് ബിജെപിയുടെ വരുമാനത്തിൽ 2017-18 നെ അപേക്ഷിച്ചുള്ള വർധന. മുൻവർഷം 1027.34 കോടി രൂപ.

കോൺഗ്രസ്‌വരുമാനം: 918.03 കോടി രൂപ.
(2017-18 199.15 കോടി)
ചെലവ്: 469.92 കോടി

സിപിഎം
വരുമാനം: 100.96 കോടി (2017-18 104. 84 കോടി)
ചെലവ്: 76.15 കോടി

സിപിഐ
വരുമാനം: 7.15 കോടി
ചെലവ്: 5.79 കോടി

തൃണമൂൽ
വരുമാനം: 192.65 കോടി.
ചെലവ് 11.50 കോടി

ബിഎസ് പി
വരുമാനം: 69.79 കോടി
ചെലവ്: 48.88 കോടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP