Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി മാറ്റം വരുത്തിയത് പതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും; 45,000 കോടിയുടെ അന്തർവാഹിനി ഇടപാടട് കേന്ദ്രസർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിന്റെ തെളിവെന്നും കോൺഗ്രസ്

കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി മാറ്റം വരുത്തിയത് പതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും; 45,000 കോടിയുടെ അന്തർവാഹിനി ഇടപാടട് കേന്ദ്രസർക്കാരിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിന്റെ തെളിവെന്നും കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അദാനിക്ക് വേണ്ടി 2016ലെ പ്രതിരോധ സംഭരണ നടപടിക്രമങ്ങളിലും മാനദണ്ഡങ്ങളിലും കേന്ദ്രം മാറ്റം വരുത്തിയെന്ന് കോൺഗ്രസിന്റെ ആരോപണം. 45,000 കോടിയുടെ അന്തർവാഹിനി ഇടപാടിലാണ് കേന്ദ്രസർക്കാർ അദാനിക്ക് വേണ്ടി ഇളവ് വരുത്തിയത് എന്നാണ് കോൺഗ്രസ് ആരോപണിക്കുന്നത്. ഹിന്ദുസ്ഥാൻ ഷിപ്യാർഡുമായി ചേർന്ന് അദാനി ഡിഫൻസ് നാവികസേനയ്ക്ക് വേണ്ടി ആറ് ഡീസൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമ്മിക്കാനുള്ള പദ്ധതിയിൽ ചേരാൻ ശ്രമിച്ചിരുന്നു. അദാനി ഡിഫൻസിന് ഈ മേഖലയിൽ മുൻപരിചയം ഇല്ലാതിരിക്കെയുള്ള ഈ നീക്കം കേന്ദ്രത്തിന്റെ ചങ്ങാത്ത മുതലാളിത്ത സ്വഭാവത്തിനുള്ള തെളിവാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു.

എൽ ആൻഡ് ടി, റിലയൻസ് നേവൽ ആൻഡ് എഞ്ചിനീറിങ്, പൊതുമേഖലാ സ്ഥാപനമായ മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ്, ഹിന്ദുസ്ഥാൻ ഷിപ്യാർഡ് ലിമിറ്റഡ്, അദാനി ഡിഫൻസ്- ഹിന്ദുസ്ഥാൻ ഷിപ്യാർഡ് സംയുക്ത കമ്പനി തുടങ്ങിയവരാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആവശ്യത്തോട് പ്രതികരിച്ചത്. ഇതിൽ എൽ ആൻഡ് ടി, മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് എന്നീ കമ്പനികളെയാണ് നാവികസേന ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. എന്നാൽ ഈ തീരുമാനത്തെ മോദി സർക്കാർ സമ്മർദ്ദം ചെലുത്തി അദാനി ഡിഫൻസ്- ഹിന്ദുസ്ഥാൻ ഷിപ്യാർഡ് സംയുക്ത കമ്പനിയേക്കൂടി പട്ടികയിൽ ഉൾപ്പെടുത്തി യെന്നും സുർജേവാല ആരോപിച്ചു.

ചട്ടങ്ങൾ പ്രകാരം സംയുക്ത സംരംഭങ്ങൾക്ക് പ്രതിരോധ മന്ത്രാലയം അനുമതി നൽകാറില്ല. എന്നാൽ ഈ കമ്പനി താത്പര്യപത്രം ക്ഷണിച്ച സമയത്ത് അതിൽ ഭാഗമായിരുന്നില്ല. മാത്രമല്ല ഇവർക്ക് വേണ്ടി ക്രെഡിറ്റ് റേറ്റിങ്ങിൽ പോലും ഇളവ് നൽകിയെന്നും വിവരങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് ജെയവീർ ഷെർജിൽ പറഞ്ഞു. അദാനി ഡിഫൻസും ഹിന്ദുസ്ഥാൻ ഷിപ്യാർഡും ചേർന്നുള്ള സംയുക്ത കമ്പനിയെ നാവികസേന ഉന്നതാധികാര സമിതി തുടക്കത്തിലെ ഒഴിവാക്കിയിരുന്നതാണെന്നും അതിനാൽ ഇവരെ പ്രത്യേകം പരിഗണിച്ചതാണെന്നും വ്യക്തമാണ്. എന്തിനുവേണ്ടിയാണ് മോദിസർക്കാർ നാവികസേനയുടെ തീരുമാനത്തെ മറികടന്നതെന്ന് വ്യക്തമാക്കണമെന്നും ജെയ്വീർ ഷെർജിൽ പറഞ്ഞു.

2019 സെപ്റ്റംബർ 11നാണ് പ്രതിരോധ മന്ത്രാലയം അന്തർവാഹിനിക്കായി താത്പര്യപത്രം ക്ഷണിച്ചതിന്റെ അവസാന തീയതി. ഈ സമയത്ത് ഒരു സംയുക്ത കമ്പനിയും ഉണ്ടായിരുന്നില്ല. സെപ്റ്റംബർ 28ന് ഒരു സംയുക്ത സംരംഭത്തെപ്പറ്റിയുള്ള പ്രഖ്യാപനം നടന്നുവെന്നുമാണ് കോൺഗ്രസ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP