Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആണവ ശക്തികളെ പോലും വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുന്ന അതിനൂതന ആയുധങ്ങൾ വികസിപ്പിച്ചത് തദ്ദേശിയമായി; രണ്ട് മെഗാടൺ ആണവായുധം വഹിച്ച് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഭുഖണ്ഡങ്ങളെ തേടിപ്പോകാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലും സ്വന്തം; ആഗോള യുദ്ധഭീഷണി ഇല്ലാതാക്കാൻ എന്ന പേരിൽ റഷ്യ ആണവരാജ്യങ്ങളെ കൂട്ടുവിളിക്കുന്നത് പഴയ സോവിയറ്റ് പ്രതാപം വീണ്ടെടുത്ത് ലോകത്തെ നമ്പർവൺ ശക്തിയായി മാറാൻ

ആണവ ശക്തികളെ പോലും വിരൽത്തുമ്പിൽ നിയന്ത്രിക്കാൻ കഴിയുന്ന അതിനൂതന ആയുധങ്ങൾ വികസിപ്പിച്ചത് തദ്ദേശിയമായി; രണ്ട് മെഗാടൺ ആണവായുധം വഹിച്ച് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ ഭുഖണ്ഡങ്ങളെ തേടിപ്പോകാൻ ശേഷിയുള്ള ഹൈപ്പർസോണിക് മിസൈലും സ്വന്തം; ആഗോള യുദ്ധഭീഷണി ഇല്ലാതാക്കാൻ എന്ന പേരിൽ റഷ്യ ആണവരാജ്യങ്ങളെ കൂട്ടുവിളിക്കുന്നത് പഴയ സോവിയറ്റ് പ്രതാപം വീണ്ടെടുത്ത് ലോകത്തെ നമ്പർവൺ ശക്തിയായി മാറാൻ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌കോ: ലോകത്തെ നിയന്ത്രിക്കാൻ പുതിയ സഖ്യസാധ്യതകൾ തേടി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. അഞ്ച് ആണവ ശക്തികൾ ഒന്നിച്ച് നിന്നാൽ ആഗോള യുദ്ധഭീഷണി ഇല്ലാതാക്കാനാകും എന്നാണ് പുടിൻ രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്ന് പ്രഖ്യാപിച്ചത്. ആണവ ശക്തികളുടെ സഖ്യം എന്ന് പറയാതെ പറയുന്നതിലൂടെ മറ്റ് രാജ്യങ്ങളെ നിയന്ത്രിക്കാനുള്ള ചേരി രൂപപ്പെടുത്തുക എന്ന തന്ത്രമാണ് പുടിൻ മുന്നോട്ട് വെക്കുന്നത്. പ്രതിരോധ ശേഷിയിൽ മറ്റുള്ളവരെ പിന്തുടരുന്നത് റഷ്യ അവസാനിപ്പിച്ചിരിക്കുയാണ്. പകരം ഇന്ന് റഷ്യയുടെ പക്കലുള്ള നൂതന ആയുധങ്ങൾ വികസിപ്പിച്ചെടുക്കുകയാണ് മറ്റു രാജ്യങ്ങളെന്നും പുടിൻ പറഞ്ഞു.

യുഎസ്, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവരാണ് യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള അഞ്ച് ആണവ ശക്തികൾ. ആഗോള യുദ്ധ ഭീഷണികൾ നിർവീര്യമാക്കുന്നതിനുള്ള നടപടികൾ ഈ രാജ്യങ്ങൾ കൈക്കൊള്ളണം എന്നാണ് പുടിന്റെ ആഹ്വാനം. മാനവികതയുടെ സുസ്ഥിര വികസനം സുരക്ഷിതമാക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്തം ഈ രാജ്യങ്ങൾക്കുണ്ടെന്നും പുടിൻ പറഞ്ഞു. ആണവായുധ രാജ്യങ്ങൾ, യുഎൻ രക്ഷാകൗൺസിലിലെ സ്ഥിരാംഗങ്ങൾ എന്നിവർ ആഗോള യുദ്ധം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു പൊതുസമീപനത്തിൽ പ്രവർത്തിക്കണമെന്ന് പുടിൻ വ്യക്തമാക്കി.

ഇതിനിടെ റഷ്യയുടെ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ദേശീയ വോട്ടെടുപ്പും പുടിൻ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമത്തിന് മേലുള്ള ആധിപത്യം സ്ഥാപിക്കുക, പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ പശ്ചാത്തലം കർശനമാക്കുക തുടങ്ങിയ സുപ്രധാന മാറ്റങ്ങളാണ് ഭരണഘടനാ ഭേദഗതിയിലൂടെ വരുത്തുന്നത്.

ആണവായുധങ്ങളുള്ള രാജ്യങ്ങളെ പോലും വെല്ലുവിളിക്കാൻ തക്ക ശേഷിയുള്ള ആയുധങ്ങൾ സ്വയം വികസിപ്പിച്ചെടുത്ത ശേഷമാണ് റഷ്യ ലോകത്തെ തന്നെ നിയന്ത്രിക്കാൻ ആണവ ശക്തികളെ കൂട്ട് പിടിക്കുന്നത്. ആണവായുധ ശേഷിയുള്ള അതിവേഗ മിസൈൽ വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് റഷ്യ. ചൈന സമാനമായ പരീക്ഷണങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2022-ൽ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം നടത്താനാണ് അമേരിക്ക പദ്ധതിയിട്ടിരിക്കുന്നത്.

കഴിഞ്ഞ വർഷം അവസാനമാണ് റഷ്യ ആണവായുധശേഷിയുള്ള ഹൈപ്പർസോണിക് മിസൈൽ വിജയകരായി പരീക്ഷിച്ചത്. ഭൂഖണ്ഡാന്തര അവാൻഗാർഡ് മിസൈലാണ് പരീക്ഷിച്ചതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു. ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന ഭൂഖണ്ഡാന്തര മിസൈലാണ് അവാൻഗാർഡ്. ഈ മിസൈൽ ഇപ്പോൾ റഷ്യൻ സൈന്യത്തിന്റെ ഭാഗമായതായി പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പിന്നീട് പറഞ്ഞിരുന്നു.. ഡിസംബർ 27-ന് മോസ്‌കോ സമയം രാവിലെ 10 മണിക്കാണ് പരീക്ഷണം വിജയകരമായി നടത്തിയത്.

രണ്ട് മെഗാടൺ വരെ ഭാരമുള്ള ആണവായുധം വഹിക്കാൻ ശേഷിയുള്ളതാണ് അവാൻഗാർഡ് മിസൈൽ. ആണവായുധം വഹിച്ച് ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിലാണ് മിസൈൽ സഞ്ചരിക്കുക. സാധാരണ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിക്കുന്നതു പോലെ തന്നെയാണ് അവാൻഗാർഡും വിക്ഷേപിക്കുക. എന്നാൽ ഇത് ക്രൂസ് മിസൈല് പോലെയാണ് സഞ്ചരിക്കുക. ലോകത്ത് നിലവിലുള്ള മിസൈൽ വേധ സംവിധാനത്തെയെല്ലാം വെല്ലുവിളിക്കുന്നതായിരിക്കും അവാൻഗാർഡ് എന്നാണ് റിപ്പോർട്ട്.

റഷ്യയുടെ ഭരണയന്ത്രം കയ്യാളാൻ തുടങ്ങി 20 വർഷം പിന്നിട്ടിരിക്കുന്ന വേളയിലാണ് പുടിൻ ലോകത്തെ നിയന്ത്രിക്കാനുള്ള ആഹ്വാനവുമായി എത്തിയിരിക്കുന്നത്. 1999 ഓഗസ്റ്റ് ഒമ്പതിനാണ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന റഷ്യയുടെ ആക്റ്റിങ് പ്രധാനമന്ത്രിയായി പുടിൻ എത്തുന്നത്. 1999 ഡിസംബർ 31-ന് യെൽത്‌സിൻ രാജിവെക്കുകയും പുടിൻ ആക്റ്റിങ് പ്രസിഡന്റാവുകയും ചെയ്തു. 2000 മാർച്ച് 26-ന് പുടിൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004 മാർച്ചിൽ പുടിൻ രണ്ടാമതും പ്രസിഡന്റായി. തുടർച്ചയായി രണ്ട് തവണ മാത്രമേ പ്രസിഡന്റാകാൻ കഴിയൂ എന്നതിനാൽ 2008 മെയിൽ പുടിൻ പ്രധാനമന്ത്രിയും ദിമിത്രി മെദ്‌വദേവ് പ്രസിഡന്റുമായി. 2012-ൽ പുടിൻ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP