Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അർജുനൻ ഉപയോഗിച്ചിരുന്നത് ആണവശക്തിയുള്ള വില്ലുകൾ; മഹാഭാരത, രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നു; മഹാഭാരതത്തിന്റെ മുഴുവൻ യുദ്ധവും സഞ്ജയ വിവരിച്ചത് ടി.വിയിൽ നിന്നല്ല; ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്ത് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിന്റെ വാക്കുകൾ ഇങ്ങനെ

അർജുനൻ ഉപയോഗിച്ചിരുന്നത് ആണവശക്തിയുള്ള വില്ലുകൾ; മഹാഭാരത, രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നു; മഹാഭാരതത്തിന്റെ മുഴുവൻ യുദ്ധവും സഞ്ജയ വിവരിച്ചത് ടി.വിയിൽ നിന്നല്ല; ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ പങ്കെടുത്ത് പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിന്റെ വാക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ലഖ്‌നോ: അർജുനൻ മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്ന വില്ലുകൾക്ക് ആണവശക്തി ഉണ്ടായിരുന്നെന്ന അവകാശവാദവുമായി പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകർ. ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്നും ഗവർണർ കണ്ടെത്തി. അർജുനൻ മഹാഭാരത കാലത്ത് ഉപയോഗിച്ചിരുന്ന വില്ലുകൾക്ക് ആണവശക്തി ഉണ്ടായിരുന്നുവെന്നും പശ്ചിമ ബംഗാൾ ഗവർണർ വ്യക്തമാക്കി.

മഹാഭാരത, രാമായണ കാലത്ത് തന്നെ പറക്കുന്ന ഉപകരണങ്ങൾ ഉണ്ടായിരുന്നുവെന്നും ഗവർണർ പറഞ്ഞു. 45ാമത് ഈസ്റ്റേൺ ഇന്ത്യ സയൻസ് ഫെയറിൽ സംസാരിക്കവേയാണ് ഗവർണർ മഹാഭാരത, രാമായണ കാലങ്ങളെ കുറിച്ച് വാചാലനായത്. 1910 അല്ലെങ്കിൽ 1911 ലാണ് വിമാനം കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. എന്നാൽ, നമുക്ക് പറക്കുന്ന ഉപകരണങ്ങളുണ്ടായിരുന്നുവെന്ന് രാമായണത്തിൽ കാണാം.

ആണവ ശക്തിയുള്ള ആയുധമായിരുന്നു അർജുനൻ ഉപയോഗിച്ചിരുന്നതെന്നും ഗവർണർ കൂട്ടിച്ചേർത്തു. മഹാഭാരതത്തിന്റെ മുഴുവൻ യുദ്ധവും സഞ്ജയ വിവരിച്ചത് ടി.വിയിൽ നിന്നല്ല. ഓരോ രംഗവും അന്ധനായ ധൃതരാഷ്ട്രർക്ക് അദ്ദേഹം വിവരിച്ചുകൊടുത്തത് പടക്കളത്തിലില്ലാത്തപ്പോഴാണെന്നും ഇന്ത്യയെ അവഗണിച്ച് മുന്നോട്ട് പോകാൻ ലോകത്തിന് ഇനി കഴിയില്ലെന്നും ധൻഖർ പറഞ്ഞു.

ഗവർണറുടെ പരാമർശങ്ങൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ബിജെപി നിയമിക്കുന്ന ഗവർണർമാരുടെ പ്രശ്‌നം ഇതാണ്, അവർ എല്ലായിടത്തും എന്തിനെ കുറിച്ചും കയറി അഭിപ്രായം പറയും -വിദ്യാഭ്യാസ വിദഗ്ദനായ നരസിംഹ പ്രസാദ് ബദൂരി പറഞ്ഞു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. സാറ്റലൈറ്റും ഇന്റർനെറ്റും ഉണ്ടായിരുന്നതിനാലാണ് സഞ്ജയിക്ക് മഹാഭാരത യുദ്ധം വിവരിച്ചുകൊടുക്കാനായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പശുവിൻ പാലിൽ സ്വർണമുണ്ടെന്ന ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയും സൂര്യൻ ഓംകാരം ജപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വ്യാജ വിഡിയോ പുതുച്ചേരി ലഫ്റ്റ്‌നന്റ് ഗവർണർ കിരൺബേദി ട്വിറ്ററിൽ പങ്കുവെച്ചതും പരിഹാസത്തിനിടയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP