Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നീ വാട്‌സാപ്പിൽ എനിക്കെതിരെ സംസാരിക്കുമോടാ...ഞാൻ ലോക്കലാടാ..ലോക്കൽ..നീ വരത്തനും..എനിക്കാണിവിടെ സപ്പോർട്ട്...നിന്നെ ഞാൻ വെല്ലുവിളിക്കുകയാടാ': റസിഡന്റ്‌സ് അസോസിയേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ എതിരഭിപ്രായം പറഞ്ഞതിന് യുവാവിനെ ദേശീയ പാതയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; അരൂർ ചന്ദിരൂരിൽ നടന്ന സംഭവത്തിൽ അസോസിയേഷൻ സെക്രട്ടറിക്കെതിരെ കേസ്; യുവാവും ഭാര്യയും ഫേസ്‌ബുക്കിലിട്ട വീഡിയോ കണ്ട് പിന്തുണയുമായി സോഷ്യൽ മീഡിയയും

'നീ വാട്‌സാപ്പിൽ എനിക്കെതിരെ സംസാരിക്കുമോടാ...ഞാൻ ലോക്കലാടാ..ലോക്കൽ..നീ വരത്തനും..എനിക്കാണിവിടെ സപ്പോർട്ട്...നിന്നെ ഞാൻ വെല്ലുവിളിക്കുകയാടാ': റസിഡന്റ്‌സ് അസോസിയേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ എതിരഭിപ്രായം പറഞ്ഞതിന് യുവാവിനെ ദേശീയ പാതയിൽ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; അരൂർ ചന്ദിരൂരിൽ നടന്ന സംഭവത്തിൽ അസോസിയേഷൻ സെക്രട്ടറിക്കെതിരെ കേസ്; യുവാവും ഭാര്യയും ഫേസ്‌ബുക്കിലിട്ട വീഡിയോ കണ്ട് പിന്തുണയുമായി സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: റെസിഡൻസ് അസോസിയേഷനുകളാകുമ്പോൾ അല്ലറ ചില്ലറ വാക് തർക്കവും കുശുമ്പും കുന്നായ്മയും ഒക്കെ പതിവാണ്. അതുപോലെ തന്നെ ഇണക്കവും, ചിരിയും ആഘോഷവും എല്ലാം ഉണ്ടാവുകയും ചെയ്യും. എന്നാൽ, ഞാൻ നാട്ടുകാരൻ, വരത്തൻ എന്നൊക്കെ പറഞ്ഞ് ഒരാൾ മറ്റൊരാളെ കൊല്ലാൻ ശ്രമിച്ചാലോ? അങ്ങനെ ഒരുസംഭവമാണ് ഇപ്പോൾ അരൂർ ചന്തിരൂരിൽ നിന്ന് വരുന്നത്. ജോലി കഴിഞ്ഞ് മടങ്ങി വന്ന തന്നെ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ബിനു പുത്തൻവേലിൽ നിലത്ത് ഉരുട്ടിയിട്ട് കഴുത്ത് ഞെരിച്ചുകൊല്ലാൻ ശ്രമിച്ചുവെന്നാണ് സ്വകാര്യ ചാനൽ ജീവനക്കാരനായ സന്തോഷ് സൈമൺ ആരോപിക്കുന്നത്. സന്തോഷും ഭാര്യയും ഫേസ്‌ബുക്കിൽ സംഭവം വിവരിച്ചതോടെ സോഷ്യൽ മീഡിയയിൽ പിന്തുണ അറിയിച്ചെത്തുന്നവരും ഏറെ.

സംഭവം ഇങ്ങനെ:

ഫേസ്‌ബുക്കിൽ ബിനുവിന്റെ വിവരണം:

'ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ഫ്‌ളാറ്റ് സമുച്ചയത്തിലേക്ക് തിരിയുന്ന ഇടവഴിയിൽ ബിനു കാത്തുനിൽപ്പുണ്ടായിരുന്നു, സന്തോഷ് ജോലി കഴിഞ്ഞുവരുന്നതും കാത്ത്. ചന്തിരൂർ കുഴിപ്പള്ളിയാണ് സ്ഥലം. ബൈക്ക് ഓടിച്ച് സന്തോഷ് വരുമ്പോൾ ബിനു അവിടെ മൊബൈലും നോക്കി നിൽപ്പുണ്ടായിരുന്നു. കണ്ടയുടൻ തടഞ്ഞ് ഹാൻഡിലിൽ കടന്നുപിടിച്ചു. സന്തോഷ് വീഴാൻ പോയി. പെട്ടെന്ന് ബിനു ബൈക്കിന്റെ താക്കോൽ ഊരിയെടുത്തു. പിന്നെ ചോദ്യം ചെയ്യലും ഭീഷണിയുമായി. 'മാപ്പ് പറയണം എന്നായിരുന്നു ഡിമാൻഡ്. എന്തിന് മാപ്പ് പറയണം എന്ന് ചോദിച്ചപ്പോൾ മറുപടിയുമില്ല. 'നീ വാട്‌സാപ്പിൽ എനിക്കെതിരെ പ്രതികരിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു മർദ്ദനം. തുടർന്ന് റോഡിൽ ഉരുട്ടിയിട്ട് സന്തോഷിനെ ക്രൂരമായി മർദ്ദിച്ചു. ബിനുവും സഹോദനും മകനും ചേർന്നായിരുന്നു തല്ലിയത്. കഴുത്ത് ഞെരിച്ച ശ്വാസം കിട്ടാതെ വന്നു. മരണത്തിലേക്ക് പോകുന്ന ഘട്ടം വന്നപ്പോൾ അവിടെയുണ്ടായിരുന്ന ഒരുസുഹൃത്ത് ഇടപെട്ടു. നിർത്തടാ എന്നുപറഞ്ഞ് അലറിയപ്പോഴാണ് അവർ പിന്തിരിഞ്ഞത്. അങ്ങനെയാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

തന്റെ ഭർത്താവിന് നേരേ ജോലി കഴിഞ്ഞുവരുമ്പോൾ വധശ്രമുണ്ടായെന്ന് സന്തോഷിന്റെ ഭാര്യയും വീഡിയോയിൽ പറയുന്നുണ്ട്. കഴുത്തിന് പരിക്കേറ്റ സന്തോഷ് സൈമൺ തുറവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സന്തോഷിന്റെ തീരുമാനം. തനിക്ക് എനതെങ്കിലും സംഭവിച്ചാൽ, അതിന് ബിനുവും ഭാര്യയും ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പുവും ആയിരിക്കും ഉത്തരവാദികൾ എന്നും സന്തോഷ് സൈമൺ വീഡിയോയിൽ പറയുന്നുണ്ട്.

പിന്നാമ്പുറം

കൊല്ലം ചവറ സ്വദേശിയായ സന്തോഷ് നാല് വർഷം മുമ്പ് സ്ഥല്ത്ത് ഫ്‌ളാറ്റ് വാങ്ങിയ നാൾ മുതൽ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്ന ബിനുവുമായി തർക്കം നിലനിന്നിരുന്നു. അസോസിയേഷനിൽ ഖജാൻജിയായിരുന്നു ഏറെ നാൾ സന്തോഷ്. ആ സമയത്ത് ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ ഉണ്ടായി. അയൽക്കാരായ ഇരുവരും തമ്മിലെ പോര് ബാഡ്മിന്റൺ കോർട്ട് വരെ നീണ്ടു. ബിനു ഉള്ള സമയത്ത് പ്രശ്‌നങ്ങൾ ഒഴിവാക്കാൻ കളി ഒഴിവാക്കിയിരുന്നതായി സന്തോഷ് പറയുന്നു. എന്നാൽ., ഒരുദിവസം സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കളിക്കാൻ ചെന്നപ്പോൾ ബിനുനും കുടുംബവും വഴക്കിന് വന്നു. ഞങ്ങളുടെ നെറ്റാണ്,...ഞങ്ങളുടെ ഷട്ടിലാണ് ..എന്നൊക്കെ പറഞ്ഞായിരുന്നു അസ്വാസരസ്യം പ്രകടിപ്പിച്ചത്. ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പു ബാഡ്മിന്റൺ കോർട്ടിൽ സിനിമാ സ്‌റ്റൈലിൽ വണ്ടി ഇരപ്പിച്ചെത്തി ഭീഷണി മുഴക്കുകയും ചെയ്തു അന്ന്.

ഏറെ നാളായി തനിക്കെതിരെ ബിനു വധഭീഷണി മുഴക്കുന്നുണ്ടെന്നാണ് സന്തോഷ് പറയുന്നത്. അസോസിയേഷൻ പരിധിയിൽ സിസിടിവി ഉള്ളതുകൊണ്ട് അതിന് പുറത്ത് വച്ചുകൈകാര്യം ചെയ്യുമെന്ന് പലരോടും പറഞ്ഞിരുന്നതായും എന്നാൽ, താൻ ഇത് കാര്യമാക്കിയിരുന്നില്ലെന്നും സന്തോഷ് പറഞ്ഞു. എന്നാൽ, ചൊവ്വാഴ്ച രാത്രി തനിക്ക് നേരേ വധശ്രമം നടന്നു. താൻ ലോക്കലാണെന്നും നിങ്ങൾ വരത്തരാണെന്നുമായിരുന്നു ബിനുവിന്റെ ഭീഷണികളിലെ പതിവ് വെല്ലുവിളി. ഞാൻ ഇവിടുത്തുകാരനാടാ..എനിക്കാണിവിടെ ഹോൾഡ്...നിന്നെ ഞാൻ വെല്ലുവിളിക്കുന്നു എന്ന് ബിനു മുമ്പ് പറയുന്നതിന്റെ വീഡിയോയും സന്തോഷ് ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. പൊലീസ്-രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചായിരുന്നു ഭീഷണി. ഒരു വട്ടം ബിനുവിന്റെ ചേട്ടന്റെ മകൻ അപ്പു പുലർച്ചെ രണ്ടുമണിക്ക് സന്തോഷിന്റെ വീട് അതിക്രമിച്ചുകയറാൻ ശ്രമിച്ചു. ഈ സംഭവം പൊലീസ് കേസായെങ്കിലും പിന്നീട് ഇരുകൂട്ടരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു. അന്നുമുതലാണ് സന്തോഷിനെതിരെ ബിനു വധഭീഷണി മുഴക്കി തുടങ്ങിയത്. തനിക്കും ഭാര്യയ്ക്കും, രണ്ടുപെൺമക്കൾക്കും ജീവിക്കണ്ടേയെന്നും സന്തോഷ്് ചോദിക്കുന്നു.

തല്ലിച്ചതച്ചത് എന്തിന് ?

ആലപ്പുഴ അരൂരിലുള്ള ഫ്‌ളാറ്റ് ആൻഡ് വില്ല കോംപ്ലക്‌സിൽ താമസക്കാരുടെ സൗകര്യത്തിനായി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ഗ്രൂപ്പിൽ ബിനുവിനെതിരെ പ്രതികരിച്ചതിനാണ് സന്തോഷിനെ റോഡിൽ പരസ്യമായി മർദ്ദിച്ചതെന്ന് പറയുന്നു. ബിനുവും രണ്ടുപേരും ചേർന്ന് സന്തോഷ് ജോലികഴിഞ്ഞ് വരുന്ന വഴിക്ക് കാത്തുനിന്ന് ആക്രമിക്കുകയായിരുന്നുവെന്ന് അരൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ചന്ദിരൂർ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം നാഷണൽ ഹൈവേയിൽവച്ചാണ് ആക്രമിച്ചത്. നാലുവർഷമായി ഫ്‌ളാറ്റിലെ താമസക്കാരനാണ് കൊല്ലം സ്വദേശിയായ സന്തോഷ്. ബിനുവുമായി അഭിപ്രായവ്യത്യാസമുള്ളതിനാൽ സന്തോഷിനും കുടുംബത്തിനും ഫ്‌ളാറ്റിൽ വിലക്കെന്നും പരാതിയുണ്ട്. ബിനുവിന് സ്ഥലത്തുള്ള സ്വാധീനം കണക്കിലെടുത്ത് സമുച്ചയത്തിലുള്ളവർ എന്തുസംഭവിച്ചാലും പ്രതികരിക്കില്ലെന്നും പരാതിയുണ്ട്.

ഒരു ഫ്‌ളാറ്റ് ആൻഡ് വില്ല സമുച്ചയത്തിലെ ആഭ്യന്തര പ്രശ്‌നമാണെങ്കിലും വധശ്രമം നടന്നതോടെ രണ്ടുകുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ സ്വഭാവം മാറി, കേസായി. സോഷ്യൽ മീഡിയിൽ പരാതിക്കാർ പോസ്റ്റ് ചെയ്ത വീഡിയോ കണ്ട് സപ്പോർട്ടുമായി എത്തുന്നവരാണ് ഏറെയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP