Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ച് പേടിച്ചിരിക്കുന്നു.. മോനെ റിലാക്‌സ്.. വിഷമിക്കരുത് എന്ന് ഓപ്പൺ ഹൗസിൽ ക്ലാസ് ടീച്ചർ; മാർക്ക് കൂടിയില്ലെന്ന ദേഷ്യത്തിൽ മകന്റെ മുഖത്തടിച്ച് പിതാവ്; കൺമുന്നിൽ നടന്ന മർദ്ദനത്തിൽ പരാതി നൽകാതെ സ്‌കൂൾ അധികൃതർ; മർദ്ദന ദൃശ്യങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി പൊലീസിന്റെ നടപടി; സിറ്റിംഗിന് ഹാജരാകാൻ മാതാപിതാക്കൾക്ക് സിഡബ്ല്യുസിയുടെ നോട്ടീസ്; മകനെ തല്ലിയ സതീഷ് പൈയ്ക്ക് ഇപ്പോൾ പശ്ചാത്താപം; അരൂർ സ്‌കൂളിലെ വിദ്യാർത്ഥി മർദ്ദനം വിവാദത്തിലാകുമ്പോൾ

കൊച്ച് പേടിച്ചിരിക്കുന്നു.. മോനെ റിലാക്‌സ്.. വിഷമിക്കരുത് എന്ന് ഓപ്പൺ ഹൗസിൽ ക്ലാസ് ടീച്ചർ; മാർക്ക് കൂടിയില്ലെന്ന ദേഷ്യത്തിൽ മകന്റെ മുഖത്തടിച്ച് പിതാവ്; കൺമുന്നിൽ നടന്ന മർദ്ദനത്തിൽ പരാതി നൽകാതെ സ്‌കൂൾ അധികൃതർ; മർദ്ദന ദൃശ്യങ്ങൾ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി പൊലീസിന്റെ നടപടി; സിറ്റിംഗിന് ഹാജരാകാൻ മാതാപിതാക്കൾക്ക് സിഡബ്ല്യുസിയുടെ നോട്ടീസ്; മകനെ തല്ലിയ സതീഷ് പൈയ്ക്ക് ഇപ്പോൾ പശ്ചാത്താപം; അരൂർ സ്‌കൂളിലെ വിദ്യാർത്ഥി മർദ്ദനം വിവാദത്തിലാകുമ്പോൾ

എം മനോജ് കുമാർ

അരൂർ: സ്‌കൂൾ ഓപ്പൺ ഹൗസിൽ ടീച്ചർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ വെച്ച് ഏഴാം ക്ലാസുകാരനായ മകനെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ നടപടിയില്ല. പരാതി നൽകേണ്ട അരൂർ മേഴ്‌സി ഹയർസെക്കൻഡറി സ്‌കൂൾ അധികൃതർ ഇതുവരെ പരാതി നൽകിയിട്ടില്ല. അച്ഛൻ മകനെ മുഖത്തടിക്കുന്ന ദൃശ്യം കണ്ടപ്പോൾ ക്ലാസ് ടീച്ചർ പരാതി നൽകുമെന്ന് പറയുന്നുണ്ടെങ്കിലും സ്‌കൂൾ അധികൃതർ ഒരു പരാതിയും ഇതേവരെ നൽകിയില്ല. ഓപ്പൺ ഹൗസിൽ പിതാവ് മകനെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതി നൽകുന്ന രീതിയിൽ ഒരു നടപടിയും തങ്ങളുടെ ഭാഗത്ത് നിന്ന് വരില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ലൂസിയുടെ നിലപാട്. സ്‌കൂൾ അധികൃതർ ഈ നിലപാടിലാണെങ്കിലും അരൂർ പൊലീസ് സംഭവത്തിൽ സമയോചിതമായി പെരുമാറിയിട്ടുണ്ട്. ഏഴു വയസുകാരന്റെ മാതാവും സ്‌കൂൾ അധികൃതരും പരാതി നൽകാത്തതിനാൽ പൊലീസ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം ഡിസ്ട്രിക്റ്റ് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം സ്‌കൂൾ ഓപ്പൺ ഹൗസിൽ കുട്ടിക്ക് നേരെ നടന്ന മർദ്ദനം അറിഞ്ഞിട്ടും മൗനമായി നിലകൊള്ളുന്ന സ്‌കൂൾ അധികൃതർക്ക് എതിരെയും രോഷം ഉയരുന്നുണ്ട്.

ചൈൽഡ് വെൽഫയർ കമ്മറ്റി സിറ്റിംഗിന് ഹാജരാകാൻ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ കാര്യങ്ങൾ പിതാവിന് എതിരായി മാറുകയാണ്. ചൈൽഡ് വെൽഫെയർ കമ്മറ്റി ശുപാർശ ചെയ്യുകയാണെങ്കിൽ അരൂർ പൊലീസ് ഈ വിഷയത്തിൽ കേസെടുക്കും. ഇത്തരം ഒരു ശുപാർശ വരുകയാണെങ്കിൽ നോൺ ബെയിലബിൾ ഒഫൻസ് പ്രകാരം കുട്ടിയുടെ പിതാവായ സതീഷ് പൈക്കെതിരെ കേസ് വരും. ജെജെ ആക്റ്റ് 75 പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കുറ്റമാണ്. അഞ്ച് വർഷം വരെ ജയിൽവാസം ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സിഡബ്ല്യുസി ശുപാർശ വന്നാൽ പിതാവ് അകത്താകുന്ന അവസ്ഥയാണ് ഈ സംഭവം വഴി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മകനെ അച്ഛൻ ടീച്ചർക്ക് മുന്നിൽ ക്രൂരമായി മർദ്ദിക്കുന്നദൃശ്യങ്ങൾ പ്രചരിച്ചിട്ടും അച്ഛന് അനുകൂലമായി പ്രമുഖ മാസിക ഓൺലൈൻ വാർത്ത നല്കിയതും വിവാദമായിട്ടുണ്ട്. വീഡിയോ പുറത്ത് പോയതിൽ പിതാവിനുള്ള വ്യാകുലതയാണ് മാസികയുടെ ഓൺലൈൻ വാർത്തയിൽ പ്രകടിപ്പിക്കുന്നത്. മൊബൈൽ ഉപയോഗിക്കാൻ അനുവാദമില്ലാത്ത ക്ലാസ് റൂമിലാണ് വീഡിയോ ഷൂട്ട് ചെയ്യുന്നത് എന്നാണ് പിതാവ് വാർത്തയിൽ പറയുന്നത്. .

മകന് തുടർച്ചയായി മാർക്ക് കുറഞ്ഞതാണ് അച്ഛൻ സതീശൻ പൈയെ പ്രകോപിപ്പിച്ചത്. എന്ത് ചെയ്തിട്ടും മകന് മാർക്ക് വർദ്ധിക്കുന്നില്ലെന്ന് കണ്ടു രോഷം കൊള്ളൂന്ന സമയത്താണ് സ്‌കൂൾ ഓപ്പൺ ഹൗസ് നടക്കുന്നത്. ക്ലാസ് ടീച്ചർക്ക് മുന്നിലാണ് സതീഷ് പൈ രോഷം കൊള്ളുന്നത്. ടീച്ചർക്ക് നേരെ തട്ടിക്കയറുകയാണ് പിതാവ് ചെയ്യുന്നത്. ശാന്തനാകാനും താൻ പറയുന്നത് കേൾക്കാനും ടീച്ചർ സതീഷ് പൈയോട് ആവശ്യപ്പെടുന്നുണ്ട്. പക്ഷെ ക്രുദ്ധനായി നിൽക്കുന്ന പിതാവിന് രോഷം അടക്കാൻ കഴിയുന്നതേയില്ല. ഇതോടെയാണ് ഓപ്പൺ ഹൗസിൽ വെച്ച് എല്ലാവർക്ക് മുന്നിൽ വെച്ച് ഓപ്പൺ ആയി പിതാവ് കുട്ടിയുടെ കരണത്ത് പൊട്ടിക്കുന്നത്. ഇതോടെ എല്ലാവരും സ്തംഭിച്ച് നിൽക്കുന്നതും എല്ലാം വീഡിയോയിൽ ഷൂട്ട് ചെയ്യുന്നുണ്ടെന്നും ക്ലാസ് ടീച്ചറോട് ആരോ വിളിച്ചു പറയുന്നത്. ഇതോടെ പിതാവ് ടീച്ചറെ വിട്ടു വീഡിയോ ഷൂട്ട് ചെയ്യുന്ന ആൾക്ക് നേരെ തിരിയുന്നതോടെ വീഡിയോ അവസാനിക്കുകയുമാണ്.

അങ്ങിനെ സംഭവിച്ചു പോയി എന്നാണ് പിന്നീട് പിതാവ് കുറ്റസമ്മതം നടത്തുന്നത്. ഒരു കുറ്റകൃത്യം ചെയ്ത് കഴിഞ്ഞു സംഭവിച്ച് പോയി എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ പിതാവിന്റെ വാക്കുകളെ മുൻ നിർത്തി ചർച്ച കൊഴുക്കുന്നത്. ഇതുകൊണ്ട് തന്നെയാണ് അച്ഛന് അനുകൂലമായി വാർത്ത നൽകിയ പ്രമുഖവാരികയുടെ ഓൺലൈൻ വാർത്തയ്ക്ക് എതിരെ രോഷം ഇരമ്പുന്നത്. അദ്ധ്യാപികയുടെ നിരുത്തരവാദപരമായ നിലപാട് കണ്ടു രോഷം കൊണ്ടുപോയി എന്നാണ് പിതാവ് പറയുന്നത്. ഉത്തരവാദിത്തമില്ലാതെ ടീച്ചർ ഒന്നും സംസാരിക്കുന്നില്ല എന്ന് വീഡിയോയിൽ വ്യക്തമാണ്. തെറ്റ് പറ്റുന്നത് പിതാവിൽ നിന്നാണ് എന്നും വ്യക്തമാണ്. എല്ലാം തല്ലിത്തകർക്കും എന്ന രോഷമാണ് വീഡിയോയിൽ പിതാവ് പ്രകടിപ്പിക്കുന്നത്.

വീഡിയോയിലെ സംഭാഷണം ഇപ്രകാരം:

പിതാവ്: സംസാരിക്കുമ്പോൾ സൂക്ഷിച്ച് വേണം സംസാരിക്കാൻ (ക്ഷുഭിതനായി). ഞാൻ കാശ് കൊടുത്ത് പഠിപ്പിക്കുകയാണ്. അതിനുസരിച്ച് പഠിപ്പിക്കണം. അല്ലാതെ നിങ്ങളുടെ ചിരിയും കളിയും കാണാൻ വന്നതല്ല.

ടീച്ചർ: നിങ്ങൾ ഇരിക്കൂ...മാർക്ക് കുറഞ്ഞത് എന്താണ് എന്നല്ലേ...മോൻ ഇവിടെ നിൽക്കുന്നുണ്ടല്ലോ? ഞങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്താണ് എന്ന് നോക്കട്ടെ...

പിതാവ് (ക്ഷുഭിതനായി): നിങ്ങൾ പറയണം എന്താണ് എന്ന്..നിങ്ങൾ പറയണം എന്താണ് മാർഗം എന്ന്...എന്താണ് പോരായ്മ എന്ന് നിങ്ങൾ പറയണം...

ടീച്ചർ: നിങ്ങൾ ഒന്ന് വെയ്റ്റ് ചെയ്യൂ.. ഞാൻ ഒന്ന് നോക്കട്ടെ....നിങ്ങൾ ഒന്ന് മിണ്ടാതിരി... കുറച്ച് നേരം.

പിതാവ്: ആയിരം രൂപ മുടക്കി ഈ സാധനം ഉണ്ടാക്കിയിട്ടില്ലേ...
ടീച്ചർ: കൊച്ച് ചെയ്തിരിക്കുന്നത്....

പിതാവ്: കൊച്ച് പേടിക്കുകയൊന്നും ഇല്ല.

ടീച്ചർ: നിങ്ങൾ ഒരു കാര്യം ചെയ്യ്... നിങ്ങൾ എന്താണ് എന്ന് വച്ചാൽ ചെയ്യ്...
പിതാവ്: ഇവിടുത്തെ പ്രിൻസിപ്പാൾ ഇല്ലേ?

ടീച്ചർ: ഞങ്ങൾ ടീച്ചേഴ്‌സ് ആയതിനാൽ ആ രീതിയിൽ ഞാൻ സംസാരിക്കാം...

ടീച്ചർ: കൊച്ച് പേടിച്ചിരിക്കുന്നു... മോനെ റിലാക്‌സ്...നീ വിഷമിക്കെണ്ടെ....

പിന്നീട് ദൃശ്യങ്ങളിലുള്ളത്...പിതാവ് യാതൊരു പ്രകോപനവും കൂടാതെ കുട്ടിയുടെ മുഖത്ത് ഇടത് കൈകൊണ്ടു ആഞ്ഞടിക്കുന്നതാണ്. രംഗം കണ്ടു എല്ലാവരും സ്തഭ്ടരായിരിക്കുന്നു.

ടീച്ചർ: നിങ്ങൾ എന്താണ് ചെയ്യുന്നത്...

പിതാവ്: ഒരെണ്ണം കൊടുക്കേണ്ടെ....

ടീച്ചർ: ഞാൻ കംപ്ലെയിന്റ്‌റ് ചെയ്താൽ... നിങ്ങൾ ഇങ്ങിനെ പെരുമാറിയാൽ... വീഡിയോ എടുത്തിട്ടുണ്ടോ?

ക്ലാസിൽ നിന്നും ശബ്ദം: എടുത്തിട്ടുണ്ട്.. തുടക്കം മുതൽ....ഇതോടെ പിതാവ് ക്രുദ്ധനായി വീഡിയോ എടുത്ത ആൾക്ക് എതിരെ തിരിയുന്നു... പിന്നെ വീഡിയോ നിലയ്ക്കുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP