Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിർഭയ കേസിൽ മുകേഷ് സിങ്ങിന്റെ ഹർജി തള്ളി; മരണ വാറണ്ട് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാം; മുകേഷ് സിങ് ദയാഹർജി നൽകിയതിനാൽ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ; പ്രതികളുടെ ദയാഹർജി തള്ളണമെന്ന് ലഫ്റ്റനന്റ് ഗവർണർക്കും നിവേദനം; ദയാഹർജി എത്രയും വേഗം തള്ളണമെന്ന് നിർഭയയുടെ അമ്മ

നിർഭയ കേസിൽ മുകേഷ് സിങ്ങിന്റെ ഹർജി തള്ളി; മരണ വാറണ്ട് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാം; മുകേഷ് സിങ് ദയാഹർജി നൽകിയതിനാൽ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ; പ്രതികളുടെ ദയാഹർജി തള്ളണമെന്ന് ലഫ്റ്റനന്റ് ഗവർണർക്കും നിവേദനം; ദയാഹർജി എത്രയും വേഗം തള്ളണമെന്ന് നിർഭയയുടെ അമ്മ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: നിർഭയ കേസിൽ മുകേഷ് സിങ്ങിന്റെ ഹർജി തള്ളി. മരണ വാറണ്ട് സ്‌റ്റേ ചെയ്യാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു. മുകേഷ് സിങ്ങിന് സുപ്രീം കോടതിയെ സമീപിക്കാം.

അതിനിടെ, നിർഭയ കേസ് പ്രതികളുടെ ദയാഹർജി തള്ളണമെന്ന് ഡൽഹി സർക്കാർ ആവശ്യപ്പെട്ടു. ലഫ്റ്റനന്റ് ഗവർണർക്കാണ് ഡൽഹി സർക്കാർ ശുപാർശ നൽകിയത്. അതേസമയം, പ്രതികളുടെ വധശിക്ഷ ഈമാസം ഇരുപത്തിരണ്ടിന് നടപ്പാക്കാനാവില്ലെന്ന് തിഹാർ ജയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി ദയാഹർജി തള്ളിയശേഷം പ്രതികൾക്ക് പതിനാലുദിവസത്തെ സമയം അനുവദിക്കണമെന്നാണ് ചട്ടം. ഇതനുസരിച്ചുമാത്രമേ മുന്നോട്ടുപോകാനാവൂ എന്ന് തിഹാർ ജയിൽ അഭിഭാഷകൻ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ദയാഹർജി തള്ളിയശേഷം 14 ദിവസം നൽണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ദയാഹർജി ഇന്നുതന്നെ ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറുമെന്ന് ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രതികൾക്ക് നോട്ടിസ് നൽകാൻ വൈകിയതിൽ കോടതി പൊലീസിനെ വിമർശിച്ചു.

കേസിലെ നാല് പ്രതികളുടെ വധശിക്ഷ ഈ മാസം 22 ന് നടക്കില്ലെന്ന് ഡൽഹി സർക്കാരും ഹൈക്കോടതിയിൽ അറിയിച്ചിട്ടുണ്ട്. കേസിലെ പ്രതികളിലൊരാൾ ദയാഹർജി നൽകിയിട്ടുണ്ടെന്നും ഇത് തള്ളിയാൽ തന്നെ 14 ദിവസത്തെ നോട്ടീസ് നൽകിയ ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ് കുമാർ, അക്ഷയ് കുമാർ സിങ്, പവൻ ഗുപ്ത എന്നിവരെ അടുത്ത ബുധനാഴ്ച രാവിലെ ഏഴിന് തിഹാർ ജയിലിൽ തൂക്കിലേറ്റാൻ ഡൽഹി പാട്യാല ഹൗസ് കോളനി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ തിരുത്തൽ ഹർജി നൽകിയിരുന്നു. ഇത് സുപ്രീം കോടതി തള്ളിയതിനു പിന്നാലെ പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹർജി നൽകി. ഇതിൽ തീരുമാനം ഉണ്ടായ ശേഷം പ്രതികൾക്ക് 14 ദിവസത്തെ നോട്ടീസ് നൽകിയ ശേഷം മാത്രമേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടം.

മരണവാറണ്ടിനെതിരെ കേസിലെ പ്രതി മുകേഷ് സിങ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഡൽഹി ഹൈക്കോടതി ഈ ഹർജി പരിഗണിച്ചത് ബുധനാഴ്ച പന്ത്രണ്ടുമണിക്കാണ്. ആ സമയത്താണ് പ്രതി ദയാഹർജിയുമായി മുന്നോട്ട് പോയതിനാൽ വധശിക്ഷ 22ന് നടപ്പാക്കാനാകില്ലെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചത്. ഓരോ പ്രതികൾ വെവ്വേറെ ദയാഹർജി നൽകുന്നത് നിരാശാജനകമാണെന്നും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് മുകേഷ് സിങ് ദയാഹർജി കൈമാറിയിരിക്കുന്നത്. ഗവർണർക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹർജി നൽകിയെങ്കിലും അവസാന നിമിഷം അതുപിൻവലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികൾക്കുകൂടി ദയാഹർജി നൽകാനുള്ള സാഹചര്യം ഉണ്ട്്. നിയമപരമായ എല്ലാ സാധ്യതകളും തേടാൻ അവസരം നൽകണമെന്നും മുകേഷ് സിങ് കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ദയാഹർജിയും തിരുത്തൽ ഹർജിയും നൽകാനുണ്ടായ കാലതാമസത്തെ ചോദ്യം ചെയ്ത കോടതി നിയമവ്യവസ്ഥയെ പ്രതികൾ ദുരുപയോഗം ചെയ്യുകയാണെന്ന് വിമർശിച്ചു. അതേസമയം, പ്രതികളുടെ ദയാഹർജി എത്രയും വേഗത്തിൽ നിരസിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നിർഭയയുടെ അമ്മ ആവശ്യപ്പെട്ടു. ഏത് കോടതിയെ അവർ സമീപിച്ചാലും തീരുമാനിക്കപ്പെട്ട ദിവസം തന്നെ ഇവരെ തൂക്കിലേറ്റണമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP