Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ തയ്യാറായി ആമസോൺ; ചെറുകിട-ഇടത്തരം സരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്ത് മുന്നേറ്റം നടത്തുക ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ചക്ക് വമ്പൻ നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചു ജെഫ് ബെസോസ്; ആഗോള ഭീമന്റെ ഇന്ത്യൻ എൻട്രി വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കുമെന്ന് വിലയിരുത്തി മോദി സർക്കാർ

ഇന്ത്യയിൽ ഒരു ബില്യൺ ഡോളർ നിക്ഷേപം നടത്താൻ തയ്യാറായി ആമസോൺ; ചെറുകിട-ഇടത്തരം സരംഭങ്ങളെ ഡിജിറ്റലൈസ് ചെയ്ത് മുന്നേറ്റം നടത്തുക ലക്ഷ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ചക്ക് വമ്പൻ നിക്ഷേപം ഇറക്കുമെന്ന് പ്രഖ്യാപിച്ചു ജെഫ് ബെസോസ്; ആഗോള ഭീമന്റെ ഇന്ത്യൻ എൻട്രി വിദേശ നിക്ഷേപം കൂടുതൽ ആകർഷിക്കുമെന്ന് വിലയിരുത്തി മോദി സർക്കാർ

വി മുബഷിർ

മുംബൈ: ആഗോളതലത്തിലെ ഏറ്റവും വലിയ കോടീശ്വരൻ, ലോക വിപണി കീഴടക്കിയ ഇ-കൊമേഴ്സ് കമ്പനിയുടെ മേധാവി, എത്ര പറഞ്ഞാലും തീരാത്ത വിശേഷണങ്ങൾക്കൊണ്ട് ശ്രദ്ധയനായ വ്യക്തിയാണ് ജെഫ് ബെസോസ്. ജെഫ് ബെസോസ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുക, ഇന്ത്യയിലെ ഇ-കൊമേഴ്സ് വിപണിയിൽ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുകയെന്നതാണ് ഇന്ത്യാ സന്ദർശനത്തിലൂടെ ജെഫ് ബെസോസ് ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച, ഡൽഹിയിലെ രാജ്ഘട്ടിൽ ഗാന്ധി സ്മാരകം സന്ദർശിച്ച ജെഫ് ബെസോസ്, തന്റെ അനുഭവങ്ങളെ പറ്റി ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്.

ഞാൻ ഇന്ത്യയിൽ വന്നിറങ്ങി, ലോകം അക്ഷരാർത്ഥത്തിൽ മാറ്റിമറിച്ച വ്യക്തിക്ക് ആദരവുകളർപ്പിച്ചുകൊണ്ട് ഒരു സുന്ദര സായാഹ്നം ഞാൻ ചെലവിട്ടു എന്നാണ്. നോക്കൂ ബിസിനസ് തന്ത്രങ്ങൾ നന്നായി അറിയുന്ന ജെഫ് ബെസോസ് ഇന്ത്യൻ ജനതയുടെ ഹൃദയ ഭിത്തികൽ ഇടം നേടാൻ ഗാന്ധി സ്മാരകം സന്ദർശിച്ചത് തന്നെ എടുത്തപറയേണ്ട കാര്യമാണ്. പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ചാണ് ജെഫ് ബെസോസ് ഗാന്ധി സ്മൃതി സന്ദർശിച്ചത്.

ചെറുകിട സംരംഭകരുമായി പങ്ക് ചേർന്ന് ആമസോൺ നടത്തുന്ന പരിപാടയിൽ പങ്കെടുക്കാൻ എത്തിയതാണ് ജഫ് ബെസോസ്. ചെറുകിട സംരംഭകരെ അനുനയിപ്പിച്ച് ഇ-കൊമേഴ്സ് വിപണി ശൃംഖല രാജ്യത്തുടനീളം വ്യാപിപ്പിച്ച് നേട്ടം കൊയ്യാനാണ് ബെസോസ് ലക്ഷ്യമിടുന്നതെന്ന കാര്യം ആർക്കും മനസ്സിലാകും. രാജ്യത്തെ ചെറുകിട-ഇടത്തരം ബിസിനസ് ഡിജിറ്റൈസ് ചെയ്യുന്നതിന് ഒരു ബില്യൺ ഡോളർ (ഏകദേശം 7,089 കോടി രൂപ) നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2025 ഓടെ ഡിജിറ്റൽ രംഗത്ത് നന്ന് ഇന്ത്യയിൽ നിന്ന് 10 ബില്യൺ ഡോളർ ചരക്കുകൾ ഇന്ത്യക്ക് കയറ്റുമതി ചെയ്യാൻ സാധിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ചെറുകിട -ഇടത്തരം ബിസിനസ് മേഖലയെ ഡിജിറ്റലൈസ് ചെയ്യുന്നതിലൂടെ അത് പൂർണമായും സാധിച്ചേക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ-കൊമേഴ്്സ് വിപണിയിൽ ശ്രദ്ധയമായ മുന്നേറ്റം നടത്താൻ ആമസോൺ മേധാവി ജെഫ് ബെസോസ് 2014 ലാണ് അവസാനമായി ഇന്ത്യയിലേക്കെത്തിയത്. പുതിയ ആമസൺ ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായകരമാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എന്നാൽ രാജ്യത്ത് മൊത്തം 5.5 ബില്യൺ ഡോളറിന്റെ (ഏകദേശം 38,986 കോടി രൂപ) ആമസോണിന്റെ നിലവിലുള്ള ഫണ്ടിലേക്ക് പുതിയ നിക്ഷേപം ചേർക്കാനാണ് സാധ്യത. എന്നാൽ കമ്പനി വൻ വിലക്കിഴിവ് നൽകുന്നത് മൂലം രാജ്യത്തെ സാധാരണ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നാണ് ് വ്യാപാരി സംഘടനകളിലൊന്നായ സിഐടി പറയുന്നത്. ഇ-കൊമേഴ്‌സ് നയങ്ങളിലെ എഫ്ഡിഐ മാനദണ്ഡങ്ങൾ പാലിക്കാൻ ആമസോൺ തയ്യാറാകുന്നില്ലെന്നും, കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിഐടി പറയുന്നത്

ഇ-കൊമേഴ്സ് വിപണിയിൽ നേട്ടം കൊയ്യാൻ മറ്റൊരു തിടുക്കവും നടത്തുന്നു ആമസോൺ

അതേസമയം ഇന്ത്യയിൽ ഓൺലൈൻ ഭക്ഷണ വിതരണമടക്കമുള്ള സംരംഭങ്ങളിലേക്ക് പ്രവേശിച്ച് തങ്ങളുടെ ഇ-കൊമേഴ്സ് വിപണിയെ ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അതേസമയം സർക്കാർ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ബെസോസ് റെഗുലേറ്ററി പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യൻ ബിസിനസ് മേഖലയിൽ പുതിയ ബിസിനസ് ശൃംഖല വളർത്തിയെടുക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

ബിസിനസ് രംഗത്ത് ആമസോണും ഇന്ത്യയിൽ കൂടുതൽ പരിഷ്‌കരണം നടപ്പിലാക്കിയാണ് ഇപ്പോൾ മുന്നേറ്റം നടത്തുന്നത്. റിലയൻസ് റീട്ടെയ്ൽ വികസിപ്പിക്കുകയും, മത്സരം കൂടുതൽ ശക്തമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോൾ ആമസോൺ. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയ്ൽ സ്ഥാപനവുമായി സഹകരിച്ചാണ് ആമസോൺ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല വികസിപ്പിച്ച് റിലയൻസ് ശക്തമായ മത്സരവുമായി മുൻപോട്ട് പോകാൻ തീരാുമാനിച്ചിട്ടുള്ളത്.

ആമസോൺ പ്ലാറ്റ് ഫോമിലൂടെ ഫ്യൂച്ചർ റീട്ടെയ്‌ലറിന്റെ ഉത്പ്പന്നങ്ങളും, ഉപഭോക്തൃ അടിത്തറയും വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്ക്, പാദരക്ഷകൾ, മറ്റ് ഉത്പ്പന്നങ്ങൾ തുടങ്ങിയവ വിറ്റഴിക്കുക എന്നതാണ് കമ്പനി നിലവിൽ ലക്ഷ്യമിടുന്നത്. നിലവിൽ ബിഗ് ബസാർ, ഫുഡ് ഹാൾ അക്കമുള്ള സ്റ്റോറുകൾ രാജ്യത്തുടനീളം ഫ്യൂച്ചർ റീട്ടെയ്‌ലറിന് സ്റ്റോറുകളുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്തെ 25 ഗരങ്ങളിൽ തങ്ങളുടെ പുതിയ ബിസിനസ് ശൃംഖല ഏറ്റെടുത്തിരുന്നു. രാജ്യത്തെ 22 നഗരങ്ങളിലേക്കാണ് തങ്ങളുടെ ബിസിനസ് ശൃംഖല വികസിപ്പിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP