Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയിലെ ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കും; കിഫ്ബി സഹായത്തോടെ 1038 കോടി രൂപ ചെലവിൽ പദ്ധതി; പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനം

കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയിലെ ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കും; കിഫ്ബി സഹായത്തോടെ 1038 കോടി രൂപ ചെലവിൽ പദ്ധതി; പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായി പാലക്കാട് സ്ഥാപിക്കുന്ന ഏകീകൃത ഉൽപാദന ക്ലസ്റ്ററിന്റെ വികസനത്തിന് 1351 ഏക്കർ ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബി സഹായത്തോടെയാണ് ഭൂമി ഏറ്റെടുക്കുക. 1038 കോടി രൂപയാണ് ചെലവ്.

വ്യവസായ ഇടനാഴി കൊച്ചിയിലേക്ക് നീട്ടുന്നതിനുള്ള കേരളത്തിന്റെ അപേക്ഷ നാഷണൽ ഇന്റസ്ട്രീയൽ കോറിഡോർ ഡവലപ്പ്‌മെന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് അംഗീകരിച്ചിട്ടുണ്ട്. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങൾ സ്ഥാപിച്ച് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പുതുശ്ശേരി, ഒഴലപ്പതി ഭാഗങ്ങളിലാണ് ഭൂമി ഏറ്റെടുക്കുന്നത്.

തസ്തികകൾ

പെരുമ്പാവൂർ വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജിൽ രസതന്ത്ര വിഭാഗത്തിൽ 3 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്‌കൂളിൽ പുതിയ ഒരു ഡിവിഷൻ ആരംഭിക്കുന്നതിന് രണ്ട് യു.പി.എസ്.എ തസ്തികയും ഒരു പാർടൈം ഹിന്ദി അദ്ധ്യാപക തസ്തികയും സൃഷ്ടിക്കാൻ തീരുമാനിച്ചു.

തീപ്പിടിത്തം: വീടു നശിച്ചാൽ നാലു ലക്ഷം രൂപ

തീപ്പിടിത്തത്തിൽ വീടുകൾക്ക് കാര്യമായ നഷ്ടം സംഭവിച്ചാൽ പരമാവധി ഒരു ലക്ഷം രൂപയും വീട് പൂർണ്ണമായി കത്തിനശിച്ചാൻ നാലു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം നൽകാൻ തീരുമാനിച്ചു. 75 ശതമാനത്തിലധികം നഷ്ടം സംഭവിക്കുന്ന വീടുകളെ പൂർണ്ണമായി കത്തിനശിച്ചതായി കണക്കാക്കി നാലു ലക്ഷം രൂപ നൽകും.

കടൽക്ഷോഭത്തിൽ വള്ളമോ ബോട്ടോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി രണ്ടു ലക്ഷം രൂപയും വലയോ കട്ടമരമോ പൂർണ്ണമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും. ഇവ ഭാഗികമായി നഷ്ടപ്പെടുന്നവർക്ക് പരമാവധി ഒരു ലക്ഷം രൂപയും നൽകാൻ തീരുമാനിച്ചു.

മാറ്റങ്ങൾ

ലേബർ കമ്മീഷണറായി പ്രണബ് ജ്യോതിനാഥിനെ നിയമിച്ചു. നിലവിലെ ലേബർ കമ്മീഷണർ സി.വി. സജനെ തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിച്ചു.

കോട്ടയത്ത് സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ നിയന്ത്രണാധികാരം പരിസ്ഥിതി വകുപ്പിൽ നിന്നും മാറ്റി ശാസ്ത്ര സാങ്കേതിക വകുപ്പിനു നൽകാൻ തീരുമാനിച്ചു.

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാവിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

ജില്ലാ ആസ്ഥാനങ്ങളിൽ അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാർ;

കൊല്ലം - ജെ. മേഴ്‌സിക്കുട്ടിയമ്മ
പത്തനംതിട്ട - കടകംപള്ളി സുരേന്ദ്രൻ
ആലപ്പുഴ - ജി. സുധാകരൻ
കോട്ടയം - കെ. കൃഷ്ണൻകുട്ടി
ഇടുക്കി - എം.എം. മണി
എറണാകുളം - എ.സി. മൊയ്തീൻ
തൃശ്ശൂർ - വി എസ്. സുനിൽകുമാർ
പാലക്കാട് - എ.കെ. ബാലൻ
മലപ്പുറം - കെ.ടി. ജലീൽ
കോഴിക്കോട് - ടി.പി. രാമകൃഷ്ണൻ
വയനാട് - എ.കെ. ശശീന്ദ്രൻ
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് - ഇ. ചന്ദ്രശേഖരൻ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP