Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വകലാശാല രൂപീകരിക്കാൻ തീരുമാനം; തിരുവനന്തപുരത്തെ ഐ.ഐ.ഐ.ടി.എം.കെ ഡിജിറ്റൽ സർവകലാശാലയാക്കി ഉയർത്തും; ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗ തീരുമാനം

സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വകലാശാല രൂപീകരിക്കാൻ തീരുമാനം; തിരുവനന്തപുരത്തെ ഐ.ഐ.ഐ.ടി.എം.കെ ഡിജിറ്റൽ സർവകലാശാലയാക്കി ഉയർത്തും; ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വകലാശാല രൂപീകരിക്കാൻ തീരുമാനം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് - കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റൽ സർവ്വകലാശാലയായി ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. ഇതിനായി ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. സാങ്കേതിക വികസന രംഗത്ത് മുന്നേറ്റത്തിന്റെ ഭാഗമായാണ് സർവ്വകലാശാല രൂപീകരിക്കുന്നത്.

'ദ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്നോളജി' എന്നായിരിക്കും സർവകലാശാലയുടെ പുതിയ പേര്. ഇൻഫർമേഷൻ ടെക്നോളജി വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഡിജിറ്റൽ സർവ്വകലാശാലയുടെ രൂപീകരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ്നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഡിജിറ്റൽ സർവ്വകലാശാല ഊന്നൽ നൽകും.

ഡിജിറ്റൽ മേഖലയിൽ ഉയർന്ന നിലവാരമുള്ള തൊഴിലാളികളുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവ്വകലാശാലയ്ക്കു കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. സ്‌കൂൾ ഓഫ് കമ്പ്യൂട്ടിങ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫൊർമാറ്റിക്സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ബയോ സയൻസ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണ് ഈ അഞ്ച് സ്‌കൂളുകൾ.

ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിർദിഷ്ട സർവ്വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP