Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നൂറ് കണക്കിന് വരുന്ന കർഷകർ ഇന്ന് ട്രാക്ടറുമായി ഡബ്ലിൻ നഗരത്തിലേക്ക് എത്തും; ബിഫ് വിലക്കെതിരെയുള്ള പ്രതിഷേധത്തിൽ നഗരം സ്തംഭിക്കും; ഗതാഗത തടസ്സം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗാർഡയും

നൂറ് കണക്കിന് വരുന്ന കർഷകർ ഇന്ന് ട്രാക്ടറുമായി ഡബ്ലിൻ നഗരത്തിലേക്ക് എത്തും; ബിഫ് വിലക്കെതിരെയുള്ള പ്രതിഷേധത്തിൽ നഗരം സ്തംഭിക്കും; ഗതാഗത തടസ്സം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഗാർഡയും

സ്വന്തം ലേഖകൻ

നൂറ് കണക്കിന് വരുന്ന കർഷകർ ഇന്ന് ട്രാക്ടറുമായി ഡബ്ലിൻ നഗരത്തിലേക്ക് എത്തുന്നതോടെ നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്ന് റിപ്പോർട്ട്. ഗോമാംസം വില കർഷകർക്ക് കുറഞ്ഞ വില കിട്ടുന്നതിനെതിരെയുള്ള പ്രതിഷേധം ഇന്നുവരെയുള്ള ഏറ്റവും വലിയ പ്രകടനത്തിനാണ് സാക്ഷ്യം വഹിക്കുകയെന്നാണ് സൂചന.

ഏകദേശം 400 ലധികം ട്രാക്ടറുകൾ ആണ് കർഷകരുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ഇതോടെ നഗരം ഗതാഗതകുരുക്കിനാൽ രൂക്ഷമാകും.അയർലണ്ടിലെ വ്യക്തിഗത കർഷകർ സംഘടിപ്പിച്ചതും നിരവധി കാർഷിക സംഘടനകളുടെ പിന്തുണയുള്ളതുമായ പ്രകടനം ആണ് നടക്കുക.

ഏകദേശം 2 മണിക്ക് ഡബ്ലിനിലെ മെറിയൻ സ്‌ക്വയറിൽ ആണ് പ്രകടനം ആരംഭിക്കുക. എന്നാൽ റോഡ് അടച്ചുപൂട്ടൽ അടക്കമുള്ള നിയന്ത്രണങ്ങൾ റോഡിൽ കൊണ്ടുവരുമ്പോൾ രാവിലെ 10 മുതൽ പ്രതിഷേധം ഗതാഗതത്തെ ബാധിക്കുമെന്ന് ഗാർഡ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP