Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവരാജാവിന്റെ പ്രഖ്യാപനങ്ങൾ വെറുതെയായി; സൗദി അറേബ്യ കഴിഞ്ഞ വർഷവും തൂക്കിക്കൊന്നത് 184 പേരെ; പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പിൽ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേർ ഉൾപ്പെടെയുള്ളവരെ കൊന്നത് കയറിൽ കെട്ടി തൂക്കിയും തല കൊയ്തെടുത്തും; ഒരാളെ കുരിശിൽ തറച്ച് കൊന്നതായും റിപ്പോർട്ട്

യുവരാജാവിന്റെ പ്രഖ്യാപനങ്ങൾ വെറുതെയായി; സൗദി അറേബ്യ കഴിഞ്ഞ വർഷവും തൂക്കിക്കൊന്നത് 184 പേരെ; പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പിൽ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേർ ഉൾപ്പെടെയുള്ളവരെ കൊന്നത് കയറിൽ കെട്ടി തൂക്കിയും തല കൊയ്തെടുത്തും; ഒരാളെ കുരിശിൽ തറച്ച് കൊന്നതായും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സൗദി അറേബ്യ കുറ്റവാളികളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന പതിവ് കഴിഞ്ഞ വർഷവും നിർബാധം തുടർന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. മനുഷ്യത്വരഹിതമായ ഈ കൊലകൾക്കെതിരെ അന്താരാഷ്ട്ര സമൂഹവും മനുഷ്യാവകാശ ഏജൻസികളും നിരന്തരം അപലപിച്ചിട്ടും സൗദിയുടെ നിലപാടിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നത്.

ഇത്തരം കൊലകൾ വെട്ടിക്കുറയ്ക്കുമെന്ന് കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ അഥവാ എംബിഎസ് ഘോരമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളുമേകിയിരുന്നുവെങ്കിലും അവയെല്ലാം വെറുതെയായെന്നാണ് കഴിഞ്ഞ വർഷം 184 പേരെ വധിച്ചതിലൂടെ സൗദി തെളിയിച്ചിരിക്കുന്നത്.

സൗദി ഭരണകൂടത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണച്ച് വാട്സാപ്പിൽ പോസ്റ്റിട്ട് അറസ്റ്റിലായ 16 പേർ ഉൾപ്പെടെയുള്ളവരെ കൊന്നത് കയറിൽ കെട്ടി തൂക്കിയും തലകൊയ്തെടുത്തുമാണെന്നാണ് റിപ്പോർട്ട്. ഒരാളെ മാത്രം കുരിശിൽ തറച്ച് കൊന്നതായും വെളിപ്പെട്ടിട്ടുണ്ട്. ആറ് വർഷങ്ങൾക്കിടെ ഏറ്റവും കൂടുതൽ പേരെ സൗദി ഭരണകൂടം കൊന്ന് തള്ളിയ വർഷമായിരുന്നു 2019 എന്നാണ് കണക്കുകൾ സ്ഥിരീകരിക്കുന്നത്. ജനാധിപത്യത്തിന് അനുകൂലമായുള്ള പ്രക്ഷോഭങ്ങളിൽ ഭാഗഭാക്കായതിന്റെ പേരിൽ അറസ്റ്റിലായ മൂന്ന് കൗമാരക്കാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കൊല്ലപ്പെട്ടവരിൽ ഉൾപ്പെട്ട ഒരു 16കാരനെ വൈദ്യുതാഘാതമേൽപ്പിച്ച് കൊല്ലാക്കൊല ചെയ്ത് തലവെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സൗദി ഭരണകൂടത്തിനെതിരായി ജനാധിപത്യവാദത്തെ പിന്തുണച്ച് വാട്സാപ്പ് സന്ദേശം അയച്ചുവെന്ന കുറ്റമാണ് ഈ 16കാരന് മേൽ ചുമത്തിയിരുന്നത്. ഏപ്രിൽ ഒരേ ദിവസമായിരുന്നു 21 കാരനായ അബ്ദുൾകരീം അൽ ഹവാജ്, മറ്റ് 36 പേർ എന്നിവരെ വധശിക്ഷക്ക് വിധേയരാക്കിയിരുന്നത്. തീവ്രവാദ കുറ്റം ചുമത്തിയായിരുന്നു ഇവരുടെ തലവെട്ടിയെറിഞ്ഞത്.ഇതിലൊരാളെ കുരിശിലേറ്റി കൊല്ലുകയും മൃതദേഹം മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായി പരസ്യമായി പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

യുഎസിലേക്കുള്ള വിമാനം കയറി രക്ഷപ്പെടാൻ തുടങ്ങുന്നതിനിടെ അറസ്റ്റിലായ മുജാബ അൽ -സ്വെയ്കാത്ത് എന്ന 17കാരനെയും വധശിക്ഷക്ക് വിധേയമാക്കിയിരുന്നു. വെസ്റ്റേൺ മിച്ചിഗൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോകാനുള്ള ഒരുക്കത്തിലായിരുന്നു ഈ കൗമാരക്കാരൻ. ദേഹമാസകലം ചാട്ടവാറ് കൊണ്ട് അടിച്ച് പീഡിപ്പിച്ചതിന് ശേഷമായിരുന്നു ഇയാളെ വധിച്ചത്. ഇതിന് പുറമെ സൽമാൻ ഖുറെയ്ഷ് എന്ന 18കാരനെയും ക്രൂരമായി വധിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നിയമമനുസരിച്ച് 18 വയസിന് താഴെ പ്രായമുള്ളവരെ കൊലശിക്ഷക്ക് വിധിക്കാൻ പാടില്ലെന്ന ചട്ടം ലംഘിച്ചാണ് സൗദി ഈ പാതകങ്ങൾ ചെയ്യുന്നത് തുടരുന്നതെന്നത് കടുത്ത വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.2019ൽ വധിച്ച 184 പേരിൽ 37 പേരെ വധിച്ചത് തീവ്രവാദ കുറ്റം ആരോപിച്ചാണ്. ഇവരിൽ 24 പേർ സൗദിയിലെ ന്യൂനപക്ഷമായ ഷിയാ മുസ്ലീങ്ങളിൽ പെട്ടവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP