Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത് ഷായുടെ കേരള സന്ദർശന സമയത്ത് തീർക്കുമെന്ന് പറഞ്ഞ യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ തകർത്തത് ആര്? പിണറായി പേടിയിൽ ന്യൂഡൽഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോൾ മോദിപ്പേടി; എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയത് ആരെ പേടിപ്പിക്കാൻ; ക്രമക്കേട് ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടന്ന് വിശദീകരണം; പാണക്കാട് കുടുംബത്തെ ചൊൽപ്പടിക്ക് നിർത്താനുള്ള പദ്ധതികളുമായി 'പികെ' ഗ്രൂപ്പെന്ന് പാർട്ടിയിൽ വിമർശനം

അമിത് ഷായുടെ കേരള സന്ദർശന സമയത്ത് തീർക്കുമെന്ന് പറഞ്ഞ യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ തകർത്തത് ആര്? പിണറായി പേടിയിൽ ന്യൂഡൽഹിയിലേക്ക് വിമാനം കയറിയ കുഞ്ഞാലിക്കുട്ടിക്ക് ഇപ്പോൾ മോദിപ്പേടി; എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയത് ആരെ പേടിപ്പിക്കാൻ; ക്രമക്കേട് ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടന്ന് വിശദീകരണം; പാണക്കാട് കുടുംബത്തെ ചൊൽപ്പടിക്ക് നിർത്താനുള്ള പദ്ധതികളുമായി 'പികെ' ഗ്രൂപ്പെന്ന് പാർട്ടിയിൽ വിമർശനം

ടി പി ഹബീബ്

കോഴിക്കോട്: പട പേടിച്ച് പന്തളത്തെത്തിയപ്പോൾ പന്തം കൊളുത്തി പട എന്ന് കേട്ടിട്ടേ ഉള്ളൂ.അത് അനുഭവിച്ചറിയുന്നതിന്റെ വേദനയിലാണ് മുസ്ലിം ലീഗിന്റെ മുടി ചൂടാ മന്നനായ പി.കെ.കുഞ്ഞാലിക്കുട്ടി. പിണറായി പേടിയിലാണ് ആദ്യ ടേമിൽ കേന്ദ്രത്തിലേക്ക് പോയത്.രണ്ടാമത്തെ ഊഴം വന്നപ്പോൾ കേന്ദ്രം ഭരണം യുപിഎക്ക് കിട്ടുമെന്ന ചിന്തയിൽ മലപ്പുറത്തെ സ്ഥാനാർത്ഥിയായി തന്നെ നിന്നു. ഇ ടിയെ വെട്ടി കേന്ദ്രത്തിലൊരു മന്ത്രി സ്ഥാനം. അത് കാമ്പിനറ്റ് പദവി തന്നെ ലഭ്യമാക്കാനുള്ള നടപടികളും അണിയറയിൽ സജ്ജമാക്കിയിരുന്നു.പറഞ്ഞിട്ടെന്താ കേരളവും തമിഴ്‌നാടും കഴിഞ്ഞപ്പോൾ കോൺഗ്രസ് ഉപ്പ് തൊട്ട കലം പോലെയായ. കേന്ദ്ര ഭരണം ഇല്ലെന്ന് ഉറപ്പ് വരുത്തിയതോടെ തിരിച്ച് കേരളത്തിലേക്ക് പോരാനുള്ള ഒരുക്കപ്പാടിലാണ് കുഞ്ഞാലിക്കുട്ടി ഇപ്പോൾ. അതിന് മുട്ടാത്ത വാതിലുകളില്ല.

അതിനിടയിലാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ആളികത്തിയത്.മുത്തലാഖ് ബില്ലിൽ സഭയിലില്ലാത്തതിന്റെ കലിപ്പ് പ്രവർത്തകർ ഇപ്പോഴും തീർക്കുന്നതായി ആരെക്കാലം കുഞ്ഞാലിക്കുട്ടിക്ക് നന്നായി അറിയാം. പൗരത്വ ഭേദഗതി ബില്ലിനെതിരെ സഭയിൽ എന്തെങ്കിലും ചെയ്തില്ലെങ്കിൽ പ്രവർത്തകർ തന്നെ പഞ്ഞിക്കിടുമെന്ന് മനസ്സിലാക്കിയ കുഞ്ഞാലിക്കുട്ടി പ്രക്ഷോഭത്തിൽ പങ്കെടുത്തു.അതിനിടയിലാണ് കുഞ്ഞാലിക്കുട്ടിയെ തേടി എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയത്.അതിന് ശേഷമാണ് കുഞ്ഞാലിക്കുട്ടി അൽപ്പം ദയാവായ്‌പോടെ പാർട്ടി വേദികളിൽ എത്തുന്നതെന്ന് പാർട്ടി നേതാക്കൾ തന്നെ അടക്കം പറയുന്നത്.

അമിത് ഷായുടെ കേരള സന്ദർശന സമയത്ത് ബ്ലാക്ക് വാൾ തീർക്കുമെന്ന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ പ്രഖ്യാപനം ആവേശത്തോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ വരവേറ്റത്.എന്നാൽ വൈകുന്നേരം പാണക്കാട് ചേർന്ന തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫണ്ടിംഗിനെ കുറിച്ചുള്ള ചർച്ചയിൽ അതൊന്നും പ്രധാന ചർച്ചയാകാതെ ബ്ലാക്ക് വാളാണ് പ്രധാന ചർച്ചയായത്.സാധാരണ പാണക്കാട് നടക്കുന്ന വെറുമൊരു ലീഗിന്റെ യോഗ സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർ എത്താറില്ല.എന്നാൽ 'പി.കെ.ഗ്രൂപ്പിന്റെ' ഇടപെടൽ മൂലം സ്ഥലത്തേക്ക് പത്രക്കാർ കുതിച്ചെത്തി.കുഞ്ഞാലിക്കുട്ടി തന്നെയാണ് പാണക്കാട് എത്തണമെന്ന നിർദ്ദേശം ചില മാധ്യമ സുഹ്യത്തുക്കൾക്ക് നൽകിയത്.

വാർത്താ സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ തന്നെ ചോദ്യം വന്നു.അപ്പോൾ ആദ്യ വാചകത്തിൽ മറുപടിക്ക് ഒരുങ്ങിയ കുഞ്ഞാലിക്കുട്ടി ഇക്കാര്യം വിശദീകരിക്കാൻ കെപിഎ.മജീദിനെ ഏൽപ്പിക്കുകയായിരുന്നു.യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ പൊളിക്കാൻ രംഗത്തിറങ്ങിയ കുഞ്ഞാലിക്കുട്ടി എന്നാൽ തന്ത്രപൂർവ്വം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും വഴുതി മാറി മറുപടി പറയാൻ മജീദ് സാഹിബിനെ ഏൽപ്പിക്കുകയുമായിരുന്നു.പാർട്ടി അണികൽ നിന്നുമുയരുന്ന പ്രതിഷേധം മജീദ് സാഹിബിലേക്ക് മാറട്ടെയെന്നാണ് പി.കെ.ചിന്തിച്ചതത്രെ.കുഞ്ഞാലിക്കുട്ടി യൂത്ത് ലീഗിന്റെ ബ്ലാക്ക് വാൾ പൊളിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസിന്റെ അനുയായികൾ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനം വിളിച്ചിരുന്നു.

വടകര ഭാഗങ്ങളിൽ വിളിച്ച പ്രതിഷേധ പ്രകടനങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനമാണ് മുദ്രാവാക്യങ്ങളിലൂടെ പുറത്ത് വന്നത്.എന്നാൽ മോദി അമിത് ഷാ യെ പേടിച്ചാണ് കുഞ്ഞാലിക്കുട്ടി ചുവട് മാറിയതെന്ന ആരോപണം പാർട്ടി കേന്ദ്രങ്ങളിൽ ഇപ്പോൾ സജീവമായിട്ടുണ്ട്.ഒന്നര മാസം മുമ്പ് കുഞ്ഞാലിക്കുട്ടിയെ തേടി രണ്ട് ഉന്നത എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.അതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ സ്വരം മാറിയതെന്നാണ് ആരോപണം.എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വന്ന കാര്യം കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പാണക്കാട് കുടുംബത്തെ അറിയിച്ചതായാണ് വിവരം.എന്നാൽ കുഞ്ഞാലിക്കുട്ടിയുടെ ബിസിനസ് ബന്ധങ്ങളെ കുറിച്ചുള്ള അന്യേഷണത്തിനാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എത്തിയതെന്ന വിവരമാണ് ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്.

എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ വന്നത് ചന്ദ്രികയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ അന്യേഷിക്കാനാണെന്ന വിവരമാണ് കുഞ്ഞാലിക്കുട്ടി പാണക്കാട് കുടുംബത്തോട് വിശദീകരിച്ചത്.എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ഇനിയും എത്താൻ സാധ്യതയുണ്ടെന്നും അത് വെച്ച് പാണക്കാട് കുടംബത്തെ തന്റെ ചൊൽപ്പടിക്ക് നിർത്താനുമുള്ള ട്രിക്കാണ് പാർട്ടിയിലെ 'പി.കെ.ഗ്രൂപ്പ്' ഇപ്പോൾ പുറത്ത് എടുക്കുന്നത്.ഇക്കാര്യം പാണക്കാട് കുടുംബത്തിലെ മുതിര്ന്ന അംഗങ്ങൾക്ക് ബോധ്യപ്പെട്ടതായാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP