Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരടിൽ പൊളിച്ചിടത്ത് വീണ്ടും ഫ്‌ളാറ്റുകൾ പണിയാൻ ഫ്‌ളാറ്റ് ഉടമകളുടെ വാട്‌സാപ്പ് കൂട്ടായ്മ; പുതിയ നിയമ പ്രകാരം ഫ്‌ളാറ്റുകൾ പണിയുമെന്ന് ചൂണ്ടിക്കാട്ടി മേജർ രവി അടങ്ങിയ ഉടമകളുടെ സംഘം; ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നിരോധനം ബാധകം എങ്കിൽ ഫ്‌ളാറ്റ് ഉടമകൾക്ക് പണിയാൻ തടസ്സമാകില്ല; പുതിയ നിയമം പ്രാബല്യത്തിൽ അല്ലാത്തതിനാൽ നിർമ്മാണം നടക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും

മരടിൽ പൊളിച്ചിടത്ത് വീണ്ടും ഫ്‌ളാറ്റുകൾ പണിയാൻ ഫ്‌ളാറ്റ് ഉടമകളുടെ വാട്‌സാപ്പ് കൂട്ടായ്മ; പുതിയ നിയമ പ്രകാരം ഫ്‌ളാറ്റുകൾ പണിയുമെന്ന് ചൂണ്ടിക്കാട്ടി മേജർ രവി അടങ്ങിയ ഉടമകളുടെ സംഘം; ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് നിരോധനം ബാധകം എങ്കിൽ ഫ്‌ളാറ്റ് ഉടമകൾക്ക് പണിയാൻ തടസ്സമാകില്ല; പുതിയ നിയമം പ്രാബല്യത്തിൽ അല്ലാത്തതിനാൽ നിർമ്മാണം നടക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മരടിൽ തീരസംരക്ഷണ നിയമം ലംഘിച്ചു പണിത മൂന്നു ഫ്ളാറ്റുകൾ പൊളിച്ചിടത്തു വീണ്ടും ഫ്ളാറ്റ് പണിയാൻ വീണ്ടും നീക്കം. ഫ്ളാറ്റുകൾ പൊളിച്ചു കളഞ്ഞതോടെ നിയമലംഘനമൊഴിഞ്ഞ് സുപ്രീംകോടതി വിധി നടപ്പിലായി. അവശിഷ്ടങ്ങൾ നീക്കിക്കഴിഞ്ഞാൽ അപാർട്ട്മെന്റ് അസോസിയേഷന്റെ ജനറൽ ബോഡി യോഗം ചേരും. പുതിയ ഫ്ളാറ്റ് സമുച്ചയം അസോസിയേഷൻ തന്നെ പണിയും.

ബിൽഡർമാർക്ക് ഇനിയിവിടെ ഫ്ളാറ്റ് പണിയാൻ കഴിയില്ല. എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് ഇവിടെ കെട്ടിടം പണിയണമെന്നാണ് വാട്സാപ്പ്ഗ്രൂപ്പിലുള്ള അസോസിയേഷൻ അംഗങ്ങൾ ആവശ്യപ്പെടുന്നത്. ഒന്നരവർഷത്തിനുള്ള പണികൾ ആരംഭിക്കാൻ ശ്രമിക്കുമെന്ന് ഇവർ പറയുന്നു. ഫ്ളാറ്റ് പൊളിച്ചെങ്കിലും തങ്ങളുടെ കൂട്ടായ്മ പൊളിഞ്ഞിട്ടില്ല. ഇവിടെത്തന്നെ വീണ്ടും ഫ്ളാറ്റ് പണിയാൻ കഴിയുമെന്ന് എച്ച്.ടു.ഒ.ഫ്ളാറ്റ് ഉടമയായ സിനിമാ സംവിധായകൻ മേജർ രവി പറയുന്നു.

ഭൂമിയിലെ അവകാശം ആർക്കാണെന്ന തർക്കം ഇപ്പോഴുമുണ്ട്. ഫ്‌ളാറ്റ് വച്ച നിർമ്മാതാക്കളും ഭൂമിയിൽ അവകാശം ഉന്നയിക്കുന്നുണ്ട്. ഫ്‌ളാറ്റ് പൊളിഞ്ഞു പോയി. അതുകൊണ്ട് ഭൂമി തങ്ങളുടേതാണെന്ന് അവർ പറയുന്നു. എന്നാൽ ഫ്‌ളാറ്റ് വാങ്ങുന്നവർക്ക് ഭൂമിയും രേഖാമൂലം പതിച്ചു നൽകും. അതുകൊണ്ട് ഭൂമി തങ്ങളുടേതാണെന്നും നഷ്ടപരിഹാരം വാങ്ങുന്നത് പൊളിച്ച കെട്ടിടത്തിനാണെന്നും ഉടമസ്ഥർ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടമകളുടെ വാട്‌സാപ്പ് ഗ്രുപ്പിൽ പുതിയ ഫ്‌ളാറ്റിനെ കുറിച്ച് ചർച്ചകൾ സജീവമാകുന്നത്. നിയമങ്ങൾ പാലിച്ച് അതേ സ്ഥലത്ത് പുതിയ ഫ്‌ളാറ്റാണ് ഏവരുടേയും ലക്ഷ്യം.

2019 ഫെബ്രുവരിയിൽ ഇറങ്ങിയ പുതിയ തീരദേശസംരക്ഷണമേഖലാ(സി.ആർ.ഇസഡ്) വിജ്ഞാപനപ്രകാരം മരട് മുനിസിപ്പാലിറ്റി സി.ആർ. ഇസഡ് രണ്ടിലാണ് വരുന്നതെന്ന് ഫ്ളാറ്റ് പണിയുന്നതിനെ അനുകൂലിക്കുന്നവർ പറയുന്നു. 2019 ലെ ചട്ടപ്രകാരം ഹൈടൈഡ്ലൈനിൽനിന്ന് 20 മീറ്റർ അകലെ മാറി പുതിയ മന്ദിരങ്ങൾ കെട്ടിപ്പൊക്കാമെന്നാണ് വാദം. പൊളിച്ചുകളഞ്ഞ ഫ്ളാറ്റുകൾ നേരത്തേ സി.ആർ.ഇസഡ് മൂന്നിലാണ് ഉൾപ്പെട്ടിരുന്നതെന്നും അന്ന് ഹൈ ടൈഡ് ലൈനിൽനിന്ന് 50 മീറ്റർ അകലെ നിർമ്മിച്ചിരുന്നെങ്കിൽ നിയമലംഘനമാകില്ലായിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു.

അതുകൊണ്ട് 20 മീറ്റർ മാറ്റി പുതിയ ഫ്‌ളാറ്റ് പണിയാനാണ് നീക്കം. എന്നാൽ 2019ലെ ചട്ടത്തിൽ വിജ്ഞാപനം ആയിട്ടില്ല. അതുകൊണ്ട് തന്നെ ഫ്‌ളാറ്റ് പണി നടക്കില്ലെന്ന് പരിസ്ഥിതി പ്രവർത്തകരും പറയുന്നു. നിലവിലുള്ള തീരസംരക്ഷണ നിയമത്തിൽ യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ലെന്ന് പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. 2011 ലെ നിയമങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. അതുപ്രകാരം ഹൈ ടൈഡൽ ലൈനിൽനിന്ന് 50 മീറ്റർ വിട്ടിട്ട് കെട്ടിടം പണിയാം. ഇത് മറച്ചുപിടിച്ചാണ് ഫ്ളാറ്റ് ഉടമകളുംമറ്റും ഇവിടെ വീണ്ടും നിർമ്മാണം നടത്താമെന്നു പറയുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എച്ച്.ടു.ഒ.ഹോളിഫെയ്ത്തിനും ആൽഫയ്ക്കും ഗോൾഡൻ കായലോരത്തിനും പുതിയ ഫ്ളാറ്റുകൾ അതു നിന്നിടത്തു തന്നെ പണിയാൻ കഴിയുമെന്നാണ് ഉടമകളുടെ വിലയിരുത്തൽ. എച്ച്.ടു.ഒയ്ക്ക് ഒരേക്കർ ആറ് സെന്റ് സ്ഥലമാണുള്ളത്. ആൽഫയ്ക്കും ഒരേക്കറിൽ കൂടുതൽ ഭൂമിയുണ്ട്. ഗോൾഡൻ കായലോരത്തിന് 45 സെന്റ് ഭൂമിയുണ്ട്. ജയിൻ കോറൽകോവിന് സ്ഥലംകുറവായതുകൊണ്ട് കായലിൽനിന്ന് നിശ്ചിത ദൂരപരിധി പാലിക്കാൻ കഴിയുമോ എന്ന സംശയമുണ്ട്. എച്ച്.ടു.ഒയിൽ 90 അപാർട്ട്മെന്റുകളായിരുന്നു ഉണ്ടായിരുന്നത്. വേണമെങ്കിൽ രണ്ടു സമുച്ചയങ്ങൾ പണിതുകൊണ്ട് സി.ആർ.ഇസഡ് പ്രതിസന്ധി മറികടക്കാമെന്നും വിലയിരുത്തുന്നു.

2011 ലെ നിയമങ്ങൾ തന്നെയാണ് ഇപ്പോഴും നിലവിലുള്ളത്. അതുപ്രകാരം ഹൈടൈഡൽ ലൈനിൽ നിന്ന് 50 മീറ്റർ മാറിയേ പുതിയ നിർമ്മാണത്തിനുകഴിയൂ. 2019 ഫെബ്രുവരിയിൽ പുതിയ നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടെങ്കിലും പ്രാബല്യത്തിലായിട്ടില്ല. മാത്രവുമല്ല, അതു പ്രകാരമുള്ള പുതിയ മാപ്പിങും ഉണ്ടാകണം. ഇതൊന്നും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് 2011ലെ തീര സംരക്ഷണ നിയമപ്രകാരമേ പുതിയ നിർമ്മാണവും സാധിക്കുകയുള്ളൂ. പൊളിച്ചിടത്ത് ഇനി ഫ്ളാറ്റ് പണിയണമെങ്കിൽ അത് 50 മീറ്റർ അകലയേ പറ്റൂവെന്നാണ് വിവാദത്തിൽ പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ഹരീഷ് വാസുദേവൻ എടുക്കുന്ന നിലപാട്.

പുതിയ തീരസംരക്ഷണ നിയമപ്രകാരം സ്ഥലമുണ്ടെങ്കിൽ ഇവിടെ വീണ്ടും ഫ്ളാറ്റുകൾ പണിയാൻ കഴിയും. ഭൂമി ഫ്ളാറ്റ് ഉടമകളുടേതാണ്. പുതിയ നിയമപ്രകാരം കായൽതീരത്ത് ഹൈടൈഡൽ മേഖലയിൽനിന്ന് 20 മീറ്റർ അകലം പാലിക്കണം. പൊളിച്ചുകളഞ്ഞ ഫ്ളാറ്റുകൾക്ക് ഹൈടൈഡ് ലൈനിൽനിന്ന് ആറുമീറ്റർ അകലമേ ഉണ്ടായിരുന്നുള്ളൂവെന്ന് ബിൽഡർമാരും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP