Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്നത്തെ കാലത്ത് ഈ പ്രയോഗം അനുചിതമെന്ന് തിരിച്ചറിയുന്നു; പരാമർശം ആരെയെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു എന്നും ശശി തരൂർ; കെജ്രിവാളിനെതിരായ വിവാദ പരാമർശം പിൻവലിച്ചെന്ന് തരൂരിന്റെ ട്വീറ്റ്

ഇന്നത്തെ കാലത്ത് ഈ പ്രയോഗം അനുചിതമെന്ന് തിരിച്ചറിയുന്നു; പരാമർശം ആരെയെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു എന്നും ശശി തരൂർ; കെജ്രിവാളിനെതിരായ വിവാദ പരാമർശം പിൻവലിച്ചെന്ന് തരൂരിന്റെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കെജ്രിവാളിനെ ഷണ്ഡനെന്നു വിളിച്ച് അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് ശശി തരൂർ എംപി. തിങ്കളാഴ്‌ച്ചയായിരുന്നു അരവിന്ദ് കെജ്രിവാളിനെതിരെ വിവാദ പരാമർശം നടത്തിയത്. ''എന്റെ ഉത്തരവാദിത്വമില്ലാതെ അധികാരം മാത്രമെന്ന പരാമർശം ആരെയെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ മാപ്പ് പറയുന്നു. ഇത് ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ നിന്നുള്ള ഒരു പഴയ പ്രയോഗമാണ്. അടുത്ത കാലത്തായി ഇത് ടോം സ്റ്റോപ്പാർഡും ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഈ പ്രയോഗം അനുചിതമാണെന്ന് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ പരാമർശം പിൻവലിക്കുകയാണ്'' തരൂർ ട്വീറ്റ് ചെയ്തു.

തരൂർ സി.എൻ.എൻ- ന്യൂസ് 18നു നൽകിയ അഭിമുഖത്തിൽ പൗരത്വ ഭേദഗതി നിയമത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവാദിത്തം ഏറ്റെടുക്കാതെ അധികാരം മാത്രം ലക്ഷ്യമിടുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കെജ്രിവാളിനെ തരൂർ 'ഷണ്ഡൻ' എന്നു വിളിച്ചത്. പരാമർശം വിവാദമായതിനെ തുടർന്നാണ് കോൺഗ്രസ് നേതാവ് ട്വിറ്ററിൽ മാപ്പ് പറഞ്ഞത്.

ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ വിഷയങ്ങളിൽ കെജ്രിവാളിനെതിരെ നേരത്തെയും വിമർശനങ്ങളുമായി തരൂർ രംഗത്തെത്തിയിരുന്നു. ജെ.എൻ.യുവിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമം നടക്കുമ്പോൾ കെജ്രിവാൾ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അഭിമുഖത്തിൽ തരൂർ വിമർശിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP