Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ പിടിയിൽ; വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തെ കുടുക്കിയത് രണ്ട് കോടി രൂപക്ക് ആനകൊമ്പ് വാങ്ങാൻ എത്തിയവരെന്ന വ്യാജേന എത്തി

കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ പിടിയിൽ; വനം വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തെ കുടുക്കിയത് രണ്ട് കോടി രൂപക്ക് ആനകൊമ്പ് വാങ്ങാൻ എത്തിയവരെന്ന വ്യാജേന എത്തി

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച അഞ്ച് പേർ പിടിയിൽ. ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വാഡാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. തൃപ്പൂണിത്തുറ സ്വദേശി റോഷൻ രാംകുമാർ, ഏലൂർ സ്വദേശി ഷെബിൻ, ഇരിങ്ങാലക്കുട സ്വദേശി മിഥുൻ, സനോജ് പറവൂർ, ഷമീർ പറവൂർ എന്നിവരാണ് പിടിയിലായത്.

തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽ ഇടപാടുകാരെന്ന വ്യാജേന എത്തിയാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. രണ്ട് കോടി രൂപയാണ് ആനക്കൊമ്പിനായി പ്രതികൾ ആവശ്യപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പ്രതികളെ വിശദമായി ചോദ്യം ചെയ്യും.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP