Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ക്ഷേത്രത്തിൽ നിന്നും മേഷണം പോയത് കിരീടവും കാശിമാലയും ഉൾപ്പെടെ 18 പവന്റെ സ്വർണാഭരണങ്ങൾ; നീലേശ്വരം തീർത്ഥങ്കര മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം

ക്ഷേത്രത്തിൽ നിന്നും മേഷണം പോയത് കിരീടവും കാശിമാലയും ഉൾപ്പെടെ 18 പവന്റെ സ്വർണാഭരണങ്ങൾ; നീലേശ്വരം തീർത്ഥങ്കര മഹാവിഷ്ണു ക്ഷേത്രത്തിൽ കവർച്ച നടത്തിയവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ക്ഷേത്രത്തിലെ സ്വർണക്കിരീടം ഉൾപ്പെടെ മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാസർകോട് നീലേശ്വരം തീർത്ഥങ്കര മഹാവിഷ്ണു ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണകീരീടം, കാശിമാല ഉൾപ്പെടെ പതിനെട്ട് പവന്റെ ആഭരണങ്ങളും പണവുമാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചയോടെയാണ് മോഷണം നടന്നത്.

കഴിഞ്ഞദിവസങ്ങളിൽ നാട്ടുകാരല്ലാത്ത രണ്ടുപേരെ ക്ഷേത്രത്തിലും പരിസരങ്ങളിലുമായി പ്രദേശവാസികൾ കണ്ടിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ പിൻഭാഗത്തെ ഓടിളക്കിയാണ് മോഷണം നടത്തിയിരിക്കുന്നത്. നടതുറക്കാനെത്തിയ ക്ഷേത്രം മേൽശാന്തിയാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. മോഷണം വിവരം അറിഞ്ഞതിനെത്തുടർന്ന് നീലേശ്വരം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇതിനിടെ ക്ഷേത്രത്തി്ൽ നിന്ന് മോഷ്ടിക്കപ്പെട്ട ഭണ്ഡാരം സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP