Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ; ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത് ഹെലികോപ്ടറുകളിൽ എത്തിയ ഷാർപ് ഷൂട്ടർമാർ; തീരുമാനം കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും കാരണം

ഓസ്‌ട്രേലിയയിൽ അഞ്ച് ദിവസത്തിനിടെ വെടിവെച്ച് കൊന്നത് 5000 ഒട്ടകങ്ങളെ; ഒട്ടകങ്ങളെ വെടിവെച്ച് കൊന്നത് ഹെലികോപ്ടറുകളിൽ എത്തിയ ഷാർപ് ഷൂട്ടർമാർ; തീരുമാനം കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും കാരണം

സ്വന്തം ലേഖകൻ

സിഡ്‌നി: കാട്ടുതീ കനത്ത നാശം വിതച്ച ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വനിതിർത്തിയോട് ചേർന്ന് ഒട്ടകങ്ങളെ വെടിവെച്ച് കൊലപ്പെടുത്തുന്നു. അഞ്ച് ദിവസത്തിനിടെ വനാതിർത്തിയിൽ അയ്യായിരത്തോളം ഒട്ടകങ്ങളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കുടിവെള്ള സ്രോതസുകൾ ഒട്ടകങ്ങൾ കുടിച്ചുവറ്റിക്കുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും ഏറെ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഒട്ടകങ്ങളെ കൊല്ലാൻ അധികൃതർ തീരുമാനമെടുത്തത്. തുടർന്നാണ് അധികാരികൾ വെടിവെച്ചു ഒട്ടകങ്ങളെ കൊലപ്പടുത്തുന്നത്.

ഹെലികോപ്ടറിലെത്തുന്ന ഷാർപ് ഷൂട്ടർമാരാണ് ഒട്ടകങ്ങളെ വെടിവെച്ച് കൊല്ലുന്നത്. തീപിടിത്തവും വരൾച്ചയും രൂക്ഷമായ ആസ്‌ട്രേലിയയിൽ ഒട്ടകങ്ങൾ ഏറെ വെല്ലുവിളി ഉയർത്തുന്നതായാണ് അധികൃതർ വിശദീകരിക്കുന്നത്. ഒട്ടകങ്ങൾ കൂട്ടമായി വനത്തോട് ചേർന്ന ഗ്രാമപ്രദേശത്തേക്ക് എത്തുകയാണ്. കുടിവെള്ള സ്രോതസുകൾ കുടിച്ചുവറ്റിക്കുന്നത് കൂടാതെ മലിനമാക്കുകയും ചെയ്യുന്നുണ്ട്. കൃഷിയിടങ്ങളും മറ്റ് പച്ചപ്പുകളുമെല്ലാം ഒട്ടകക്കൂട്ടം തിന്നുതീർക്കുന്നതും നടപടിക്ക് കാരണമായി.

ജന്തുസ്‌നേഹികളുടെ ആശങ്കകൾ തങ്ങൾ മനസിലാക്കുന്നുണ്ടെന്നും എന്നാൽ ഇതല്ലാതെ മറ്റ് മാർഗമില്ലെന്നും അധികൃതർ വിശദീകരിക്കുന്നു. ഏറെ നീളുന്ന വരണ്ട കാലാവസ്ഥ തദ്ദേശീയരായ മൃഗങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്നും പുറത്തു നിന്ന് എത്തിച്ച ജീവിവർഗമായ ഒട്ടകങ്ങൾക്ക് അതിജീവനം പ്രയാസമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഒട്ടകങ്ങളെ കൊല്ലാനുള്ള തീരുമാനത്തിന് ആദിവാസി സമൂഹത്തിന്റെ സമ്മതം സർക്കാർ തേടിയിരുന്നു. ആസ്‌ട്രേലിയയിലെ തദ്ദേശീയ മൃഗമല്ലാത്ത ഒട്ടകങ്ങളെ 1840കളിലാണ് വൻകരയിലേക്ക് എത്തിക്കാൻ തുടങ്ങിയത്. നിലവിൽ 10 ലക്ഷത്തോളം ഒട്ടകങ്ങൾ ഓസ്‌ട്രേലിയൻ വനങ്ങളിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.10 ദശലക്ഷം യു.എസ് ഡോളറിന്റെ നാശനഷ്ടം ഒട്ടകങ്ങൾ വർഷാവർഷം വരുത്തുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP