Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരിയാറിൽ ആരംഭിച്ചിട്ടുള്ള ബോട്ടുയാത്രയിൽ പങ്കാളികളാവാൻ വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; പൂയംകൂട്ടി -ഇടമലയാർ വനമേഖലകളുടെ മധ്യത്തിലൂടെയുള്ള ബോട്ടു യാത്രയിൽ കാണാനാകുക കാട്ടാനക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള വന്യമൃങ്ങളെ; ഭൂതത്താൻകെട്ടിൽ ദിവസവും എത്തുന്നത് നൂറുകണക്കിന് സഞ്ചാരികൾ

പെരിയാറിൽ ആരംഭിച്ചിട്ടുള്ള ബോട്ടുയാത്രയിൽ പങ്കാളികളാവാൻ വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; പൂയംകൂട്ടി -ഇടമലയാർ വനമേഖലകളുടെ മധ്യത്തിലൂടെയുള്ള ബോട്ടു യാത്രയിൽ കാണാനാകുക കാട്ടാനക്കൂട്ടങ്ങൾ ഉൾപ്പെടെയുള്ള വന്യമൃങ്ങളെ; ഭൂതത്താൻകെട്ടിൽ ദിവസവും എത്തുന്നത് നൂറുകണക്കിന് സഞ്ചാരികൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിൽ പെരിയാറിൽ ആരംഭിച്ചിട്ടുള്ള ബോട്ടുയാത്രയിൽ പങ്കാളികളാവാൻ വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം. പെരിയാറിന്റെ ഓളങ്ങളെ തഴുകിയെത്തുന്ന ഇളം കാറ്റേറ്റ് തീരങ്ങളുടെ ഹരിതഭംഗി മതിവരുവോളം ആസ്വദിക്കാം എന്നതാണ് ഈ ബോട്ടുയാത്രയുടെ പ്രധാന ആകർഷണിയത. പൂയംകൂട്ടി -ഇടമലയാർ വനമേഖലകളുടെ മധ്യത്തിലൂടെ ഇവിടെ പെരിയാർ ഒഴുകുന്നത്. തീരത്തോടടുത്ത വനമേഖലയിൽ ചുറ്റിത്തിരയുന്ന കാട്ടാനകൂട്ടത്തെയും കാട്ടുപോത്തിനെയും മാനിനെയും മയിലിനെയും കുരങ്ങിൻകൂട്ടത്തെയും സ്നേയ്ക്ക് ബേർഡ് ഉൾപ്പെടെ ബഹുവർണ്ണ പക്ഷികളെയും ഈ യാത്രയിൽ കാണാൻ കഴിയും.

ഭൂതത്താൻകെട്ടിൽ നിന്നും തട്ടേക്കാട്, കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി, ഞായപ്പിള്ളി, നേര്യമംഗലം എന്നീ പ്രദേശങ്ങളിലേക്കാണ് പ്രധാനമായും ബോട്ടുയാത്ര ഒരുക്കിയിട്ടുള്ളത്.നേര്യമംഗലത്തേയ്ക്കുള്ള യാത്ര 5 മണിക്കൂറോളം നീളും.18 കിലോമീറ്ററോളം ദൈർഘ്യമേറിയതാണ് ഈ ബോട്ടുയാത്ര.ഇതാണ് ഇവിടുത്തെ ഏറ്റവും ദൂരമേറിയ ബോട്ടുയാത്ര. കിഴക്കൻ മേഖലകളിലേക്ക് പോകുന്ന വിനോദസഞ്ചാരികളുടെ പ്രധാന ഇടത്താവളിലൊന്നാണ് ഭൂതത്താൻകെട്ട്. സീസൺ ആരംഭിച്ചതോടെ ദിനം പ്രതി വിദേശിയരടക്കമുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേയ്ക്കെത്തുന്നുണ്ട്.

യാത്ര ബോട്ടുകളിൽ മികച്ച സുരക്ഷ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ഹൗസ്സ് ബോട്ടുകളിൽ ഗ്രീൻലാന്റാണ് സഞ്ചാരികൾക്ക് പ്രിയങ്കരം. 50 പേർക്ക് കയറാവുന്ന ഈ ബോട്ടിൽ മികച്ച ഇരിപ്പിടങ്ങളും ആവശ്യത്തിന് സ്ഥലസൗകര്യവുമുണ്ട്. വെള്ളം കയറുകയോ മറ്റ് വിധത്തിൽ എന്തെങ്കിലും അപകടസാധ്യതയോ ഉണ്ടായാൽ പുക പ്രത്യക്ഷപ്പെടുന്ന സംവിധാനം ബോട്ടിലുണ്ടെന്നും ഇതുമൂലം ദുരന്ത സാധ്യത മുൻകൂട്ടി അറിഞ്ഞ് കൂടുതൽ സുരക്ഷാക്രമീകരണൾ ഒരുക്കുന്നതിന് സമയം ലഭിക്കുമെന്നും ഡ്രൈവർ ജോബി അറിയിച്ചു.

ഒരാൾക്ക് മണിക്കൂറിന് 150 രൂപയാണ് ഫീസ്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ബോട്ട് സവാരിക്ക് സമയം നിശ്ചയിച്ചിട്ടുള്ളത്.ബോട്ട് കടന്നുപോകുന്ന പ്രദേശങ്ങളുടെ പ്രത്യേകതകൾ യാത്രക്കാർക്ക് വിവരിച്ച് നൽകുകുന്നതിനായി ഈ ബോട്ടിൽ പ്രദേശത്തെ ഗൈഡുകളുടെ സേവനവും ലഭ്യമാണ്. ഹൗസ്സ് ബോട്ടുകൾക്കുപുറമേ നിരവധി സ്പീഡ് ബോട്ടുകളും ഈവിടെ സർവ്വീസ് നടത്തുന്നുണ്ട്.ബോട്ട് സർവ്വീസ് ആരംഭിച്ചതോടെ ഭൂതത്താൻകെട്ട് വിനോദസഞ്ചാരകേന്ദ്രം സന്ദർശക ബാഹുല്യം കൊണ്ട് കൂടുതൽ സജീവമായിട്ടുണ്ട്.

ഇവിടം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാക്കാൻ കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്നുള്ള എം എൽ എ മാരുടെയും മന്ത്രിമാരുടെയും മറ്റും പ്രഖ്യാപന ജലരേഖയായിമാറിയ സാഹചര്യത്തിലാണ് പെരിയാർവാലി ജലസേചന പദ്ധതിയുടെ ഭാഗമായ ജലാശയത്തിൽ ബോട്ടിങ് ആരംഭിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP