Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനാകില്ലെന്ന് മാനേജ്‌മെന്റ്; ഈ മാസം 20ന് വീണ്ടും ഒത്തുതീർപ്പ് ചർച്ച; മുത്തൂറ്റ് തൊഴിൽ തർക്കം പരിഹരിക്കാനാകാതെ പിരിഞ്ഞത് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പുതിയ നിർദ്ദേശങ്ങളൊന്നും വരാത്തതിനാലെന്നും സിഐടിയു; ചർച്ചകളിൽ പങ്കെടുക്കാതെ എംഡി ജോർജ്ജ് അലക്‌സാണ്ടറും

പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനാകില്ലെന്ന് മാനേജ്‌മെന്റ്; ഈ മാസം 20ന് വീണ്ടും ഒത്തുതീർപ്പ് ചർച്ച; മുത്തൂറ്റ് തൊഴിൽ തർക്കം പരിഹരിക്കാനാകാതെ പിരിഞ്ഞത് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും പുതിയ നിർദ്ദേശങ്ങളൊന്നും വരാത്തതിനാലെന്നും സിഐടിയു; ചർച്ചകളിൽ പങ്കെടുക്കാതെ എംഡി ജോർജ്ജ് അലക്‌സാണ്ടറും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിൽ മാനേജ്‌മെന്റ് ഉറച്ചുനിന്നതോടെ മുത്തൂറ്റ് തൊഴിൽ തർക്കം പരിഹരിക്കാൻ ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും നിർദ്ദേശങ്ങളൊന്നും വന്നില്ലെന്ന് സിഐടിയു നേതാവ് എളമരം കരീം പറഞ്ഞു. ഈ മാസം 20ന് വീണ്ടും ചർച്ച നടത്തും. അതേസമയം, ഇന്ന് നടന്ന ചർച്ചയിൽ മുത്തൂറ്റ് എംഡി ജോർജ്ജ് അലക്‌സാണ്ടർ പങ്കെടുത്തില്ല. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് പ്രഭാ പ്രാൻസിസ്, ബാബു ജോൺ മലയിൽ, തോമസ് ജോൺ, സി വി ജോൺ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

മുത്തൂറ്റ് എംപ്ലോയിസ് യൂണിയനെ പ്രതിനിധീകരിച്ച് ജനറൽ സെക്രട്ടറി സി സി രതീഷ്, സ്വരാജ് എംഎൽഎ, സിഐടിയു നേതാക്കളായ ഗോപിനാഥൻ, ചന്ദ്രൻ പിള്ള, എളമരം കരീം, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മണിശങ്കർ, നിഷ കെ ജയൻ, നിജ എന്നിവർ പങ്കെടുത്തു. വൈകിട്ട് മൂന്ന് മണിക്ക് ഹൈക്കോടതി അഭിഭാഷകയുടെ നിരീക്ഷണത്തിൽ ലേബർ ഒഫീസറുടെ മുന്നിലായിരുന്നു ചർച്ച.സമരം നടക്കുന്നതിനാൽ ജീവനക്കാർക്ക് ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന് കാട്ടി മുത്തൂറ്റ് എംഡി നൽകിയ ഹർജി പരിഗണിച്ചാണ് ഇന്ന് ഒത്ത് തീർപ്പ് ചർച്ച നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

സമരക്കാരുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. കമ്പനി നഷ്ടത്തിലായതിനാലാണ് ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നത്. സമരം മൂലം കേരളത്തിലെ 43 ശാഖകൾ അടച്ചുപൂട്ടിയെന്നും മുത്തൂറ്റ് അധികൃതർ വ്യക്തമാക്കിയിരുന്നു. അതേ സമയം, മുത്തൂറ്റ് ജീവനക്കാർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജീവനക്കാർ യാത്രാവിവരങ്ങൾ പൊലീസിന് നൽകണമെന്നും തൊഴിലാളികൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. മുത്തൂറ്റ് ജീവനക്കാരുടെ ഹർജിയിലാണ് കോടതി നടപടി.

മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടറെ കല്ലെറിഞ്ഞ കേസിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിലായിരുന്നു. 43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ കഴിഞ്ഞ മുതൽ സിഐടിയുവിന്റെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇതിനിടെയാണ് കല്ലേറ് നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP