Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഷാ എന്നത് പേർഷ്യൻ പേരായതു കൊണ്ട് അമിത് ഷാ എന്ന പേരിൽ നിന്ന് മാറ്റണം; മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആർഎസ്എസ് എന്ന സംഘടന രൂപീകരിച്ചത്'; മോദിയെയും അമിത് ഷായെയും വിമർശിച്ച ഇർഫാൻ ഹബീബിന് വക്കീൽ നോട്ടീസ്

'ഷാ എന്നത് പേർഷ്യൻ പേരായതു കൊണ്ട് അമിത് ഷാ എന്ന പേരിൽ നിന്ന് മാറ്റണം; മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആർഎസ്എസ് എന്ന സംഘടന രൂപീകരിച്ചത്'; മോദിയെയും അമിത് ഷായെയും വിമർശിച്ച ഇർഫാൻ ഹബീബിന് വക്കീൽ നോട്ടീസ്

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായെയും വിമർശിച്ച ചരിത്രകാരൻ ഇർഫാൻ ഹബീബിന് കവക്കീൽ നോട്ടീസ്. ഇരുവരെയും വിമർശിച്ചു കൊണ്ടുള്ള ഇർഫാൻ ഹബീബിന്റെ പ്രസംഗം ഇന്ത്യയുടെ അഖണ്ഡതയെയും നാനാത്വത്തിൽ ഏകത്വത്തെയും ചോദ്യം ചെയ്യുന്നതാണ് എന്ന് കാണിച്ച് അലിഗഡ് സിവിൽ കോടതി അഭിഭാഷകനാണ് വക്കീൽ നോട്ടീസ് അയച്ചത്. വിവാദ പ്രസംഗത്തിൽ മാപ്പുപറഞ്ഞില്ലായെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പിൽ പറയുന്നു.

അലിഗഡ് മുസ്ലിം സർവകലാശാലയിൽ ഇർഫാൻ ഹബീബ് തിങ്കളാഴ്ച നടത്തിയ പ്രസംഗമാണ് നോട്ടീസിന് ആധാരം. 'ഷാ എന്നത് പേർഷ്യൻ പേരായതുകൊണ്ട് അമിത് ഷാ എന്ന പേരിൽ നിന്ന് മാറ്റാൻ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു. മുസ്ലീങ്ങളെ ആക്രമിക്കാനാണ് ആർഎസ്എസ് എന്ന സംഘടന രൂപീകരിച്ചത്. ദ്വിരാഷ്ട്ര വാദം മുന്നോട്ടുവെച്ചത് മുഹമ്മദാലി ജിന്ന ആണെന്നിരിക്കേ, സവർക്കർ രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചു. കേന്ദ്രസർക്കാരിന്റെ സ്വച്ഛത അഭിയാൻ പദ്ധതിയിൽ ഗാന്ധിജിയുടെ കണ്ണട ഉപയോഗിക്കുന്നതിനെ കളിയാക്കി'- ഇർഫാൻ ഹബീബിന്റെ പ്രസംഗത്തിലെ ഭാഗങ്ങൾ ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ സന്ദീപ് കുമാർ ഗുപ്ത നോട്ടീസ് അയച്ചിരിക്കുന്നത്.

വിവിധ ന്യൂസ് പേപ്പറുകളിൽ ഇർഫാൻ ഹബീബിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സന്ദീപ് കുമാർ ഗുപ്ത പറയുന്നു. ഏഴുദിവസത്തിനകം മറുപടി നൽകണം. വിവാദ പ്രസംഗത്തിൽ മാപ്പുപറഞ്ഞില്ലായെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP