Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വപ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ മരിച്ചത് അനവധി ആളുകൾ; ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളിലും വളരെ കൂടുതൽ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി

പൗരത്വപ്രതിഷേധത്തിനിടെ പൊലീസ് വെടിവെപ്പിൽ മരിച്ചത് അനവധി ആളുകൾ; ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കുകളിലും വളരെ കൂടുതൽ; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിൽ പൊലീസ് നടത്തിയ നരനായാട്ടിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമാണ് കുഞ്ഞാലിക്കുട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. പൊലീസ് നടപടിയിൽ അന്വേഷണം വേണമെന്നാണ് കുഞ്ഞാലിക്കുട്ടി ദേശീയ മനുഷ്യാവകാശ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഔദ്യോഗികമായി പുറത്ത് വന്ന കണക്കിനേക്കാൾ കൂടുതലാണ് യു പിയിലെ പ്രതിഷേധങ്ങൾക്കിടയിലുണ്ടായ മരണ നിരക്കെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയ മനുഷ്യാവകാശ ലംഘനമാണ് യുപിയിൽ നടക്കുന്നതെന്നും പോസ്റ്റ്‌മോർട്ടം നടത്താതെയാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചിട്ടുള്ളതെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടി.

പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ വലിയ തോതിൽ നടന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. പൊലീസ് വെടിവയ്‌പ്പിൽ ഇവിടെ നിരവധിപേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാരുടെ കടകൾ അടപ്പിച്ചും സ്വത്തുകൾ കണ്ടുകെട്ടുന്ന നടപടികളും യുപി സർക്കാർ സ്വീകരിച്ചിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെ പരസ്യമായി പറഞ്ഞിരുന്നു.

ഉത്തർപ്രദേശിൽ സർക്കാർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നേരത്തേ നോട്ടീസ് അയച്ചിരുന്നു. നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സംഘർഷത്തിൽ നിരവധി പേരാണ് ഉത്തർപ്രദേശിൽ കൊല്ലപ്പെട്ടത്. എന്നാൽ പൊലീസ് വെടിവെച്ചിട്ടില്ല എന്നായിരുന്നു ആദ്യം പൊലീസ് നിലപാട്.

കാൺപൂരിൽ പൊലീസ് റിവോൾവർ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പിന്നീട് പ്രാദേശിക മാധ്യമങ്ങൾ നൽകിയിരുന്നു. പൊലീസ് വെടിവച്ചിട്ടില്ല എന്ന നിലപാടിൽ യുപി ഡിജിപി ഇതുവരെ ഉറച്ച് നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP