Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശരീരഭാഗത്ത് മോശമായി സ്പർശിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശശിധരന് നേരെ ഭീഷണി; ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനം സഹിക്കാനാകാതെ എന്ന് ബന്ധുക്കൾ

ശരീരഭാഗത്ത് മോശമായി സ്പർശിച്ചുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശശിധരന് നേരെ ഭീഷണി; ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തത് പൊലീസിന്റെ മാനസിക പീഡനം സഹിക്കാനാകാതെ എന്ന് ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്തത് പൊലീസിന്റെ പീഡനം സഹിക്കാനാകാതെ എന്ന് ബന്ധുക്കൾ. ദേവപ്രിയ ബസിലെ ക്ലീനർ പി. ശശിധരന്റെ മരണകാരണം പാനൂർ പൊലീസിന്റെ പീഡനമാണ് എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം, ശശിധരനോട് ഒരുതരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്ന് പാനൂർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് ശശിധരനെ വീട്ടിനടുത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശശിധരനെതിരേ പാനൂർ പൊലീസിൽ ഒരു വിദ്യാർത്ഥി പരാതി നൽകിയിരുന്നു. ബസ്സിൽനിന്ന് ഇറങ്ങുമ്പോൾ ശരീരഭാഗത്ത് മോശമായി സ്പർശിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അന്വേഷണത്തിനായി സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച ശശിധരനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അതാണ് ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൂന്നുതവണ പൊലീസ് വിളിച്ചുവരുത്തിയെന്നും ഭാര്യയെപോലും സ്റ്റേഷനിൽ വിളിപ്പിച്ചുവെന്നും ബന്ധുക്കൾ പറയുന്നു.

എന്നാൽ, ബന്ധുക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് പൊലീസ് നിലപാട്. കുട്ടിയുടെ പരാതിയിൽ അന്വേഷണത്തിന്റെ ഭാഗമായി ശശിധരനെ വിളിപ്പിക്കുക മാത്രമാണ് ചെയ്തത്. ഒരു തരത്തിലും മോശമായി പെരുമാറിയിട്ടില്ലെന്നും പാനൂർ പൊലീസ് അറിയിച്ചു. കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ബന്ധുക്കളേയും കുട്ടി വരണമെന്നുമാത്രമാണ് പറഞ്ഞത്. ഭാര്യയെ കൂട്ടിവരാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP