Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'എന്തിനാണ് നീ മുസ്ലീങ്ങളുമായി ചങ്ങാത്തം കൂടുന്നത്? നിന്റെ ഭാര്യയെയും മകളേയും വേശ്യകളാക്കി മാറ്റും;' ഉത്തർപ്രദേശ് പൊലീസിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ റോബിൻ വർമ്മ

'എന്തിനാണ് നീ മുസ്ലീങ്ങളുമായി ചങ്ങാത്തം കൂടുന്നത്? നിന്റെ ഭാര്യയെയും മകളേയും വേശ്യകളാക്കി മാറ്റും;' ഉത്തർപ്രദേശ് പൊലീസിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ റോബിൻ വർമ്മ

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ഉത്തർപ്രദേശ് പൊലീസിന്റെ മുസ്ലിം വിരുദ്ധതയെ കുറിച്ചുള്ള അനുഭവ സാക്ഷ്യവുമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച റോബിൻ വർമ്മ. തന്റെ ഫോണിലെ കോൺടാക്ട് ലിസ്റ്റിലും വാട്‌സാപ്പിലും മുസ്ലീങ്ങൾ ഉള്ളതിനെ കുറിച്ച് മോശമായാണ് സംസാരിച്ചതെന്ന് റോബിൻ വെളിപ്പെടുത്തിയതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ലക്‌നൗവിൽ ഡിസംബർ 20ന് നടന്ന പ്രതിഷേധത്തിനിടെയാണ് റോബിൻ വർമ്മ അറസ്റ്റിലായത്. പിന്നീട് ജാമ്യം ലഭിച്ച് പുറത്ത് വന്ന ശേഷമാണ് പൊലീസിന്റെ ഇടപെടൽ സംബന്ധിച്ച് അദ്ദേഹം പ്രതികരിക്കുന്നത്. ആദ്യം റോബിന്റെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. പിന്നീട് കലാപശ്രമം, കൊല്ലാൻ ശ്രമിക്കുക, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.

ശാരീരികമായി ഉപദ്രവിച്ചതിന് പുറമെ തന്റെ ഭാര്യയെയും മകളെയും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റോബിൻ പറഞ്ഞു. ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തന്നെയുള്ള തന്റെ ഫോൺ അവർ പരിശോധിച്ചു. കോൺടാക്ട് ലിസ്റ്റിലും വാട്‌സ് ആപ്പിലും മുസ്ലീങ്ങൾ ഉള്ളതിനെ കുറിച്ച് അവർ മോശമായാണ് സംസാരിച്ചത്.

അദ്ധ്യാപകൻ കൂടിയായ തന്റെ ജന്മദിനത്തിന് മുസ്ലീമായ ഒരു വിദ്യാർത്ഥി ആശംസകൾ അറിയിച്ചിരുന്നു. എങ്ങനെ അവനെ അറിയാം? എന്തിനാണ് അവരുമായൊക്കെ ചങ്ങാത്തം? എന്തിനാണ് അവരുടെ കൂടെ നടക്കുന്നത് എന്നൊക്കെയാണ് പിന്നീട് പൊലീസുകാർ ചോദിച്ചത്. തന്റെ കുടുംബത്തെ ആകെ നശിപ്പിച്ച് കളയുമെന്നും ഭാര്യയെയും മകളെയും വേശ്യകളാക്കി മാറ്റുമെന്നും അവർ ഭീഷണിപ്പെടുത്തി. ലാത്തി കൊണ്ട് ക്രൂരമായാണ് അവർ തല്ലിച്ചതച്ചത്.

ഭരണഘടനാവിരുദ്ധമായ ഒരു നിയമത്തിനെതിരെയാണ് പ്രതിഷേധിക്കുന്നത്. അതുകൊണ്ട് തന്നെ നിയമവ്യവസ്ഥയിലും ഭരണഘടനയിലും താൻ വിശ്വസിക്കുന്നുവെന്നും റോബിൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP